ലക്നൗ: അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ ഓരയ്യ ജില്ലയിലെ വിദ്യാര്‍ത്ഥിയായ നികിത് ഡോരെയാണ് മരിച്ചത്.
സെപ്തംബര്‍ ഏഴിനാണ് സംഭവം നടന്നത്. സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ നടന്ന ടെസ്റ്റില്‍ ഒരു വാക്ക് തെറ്റിച്ചുവെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി ബോധരഹിതനാകുന്നതുവരെ വടിയും മറ്റുമുപയോഗിച്ച് അദ്ധ്യാപകനായ അശ്വിനി സിംഗ് തല്ലുകയും ചവിട്ടുകയും ചെയ്തതായി നികിതിന്റെ പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടി മരിച്ചത്.
ദലിത് വിദ്യാർത്ഥിയെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചുവെന്നും പിതാവ് ആരോപിക്കുന്നു.