Month: September 2022

  • Kerala

    ന്യൂസ് അവർ—, മലയാളി തിരയുന്ന ചർച്ച

      മലയാളം ചാനലുകളിലെ പ്രൈം ടൈം ഡിബേറ്റുകളിൽ അജയ്യരായി മുന്നേറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ മാസങ്ങളിലെ റേറ്റിങ് സൂചിപ്പിക്കുന്നത് ബിജെപി, സിപിഎം തുടങ്ങിയ പാർട്ടികളുടെ ബഹിഷ്കരണമോ സൈബർ ഇടങ്ങളിലെ വെല്ലുവിളികളോ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജനസമ്മതി ഇല്ലാതാക്കിയില്ല എന്നാണ്. മലയാളിയുടെ ആദ്യ വാർത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് മറ്റ് ചാനലുകളെ ബഹുദൂരം പിന്തള്ളിയാണ് കുതിക്കുന്നത്. ബാർക് റേറ്റിങ് പ്രകാരം മലയാളത്തിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പരിപാടിയാണ് ന്യൂസ് അവർ. രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള യഥാക്രമം 24, മനോരമ, മാതൃഭൂമി ന്യൂസ്, എന്നിവയുടെ പ്രൈം ടൈം ഡിബേറ്റുകളുടെ കാഴ്ചക്കാരെ ചേർത്ത് വച്ചാൽ പോലും ന്യൂസ് അവറിനെ മറികടക്കാനാകില്ല. ഈ മാസം 9ന് പുറത്ത് വന്ന ബാ‍ർക് റേറ്റിങ് പ്രകാരം ന്യൂസ് അവറിന്‍റെ റേറ്റിങ് 1170 ആണ്. എൻകൗണ്ടറിന്‍റേത് 401 ഉം, കൗണ്ടർ പോയന്‍റിന്‍റേത് 456 ഉം സൂപ്പർ പ്രൈം ടൈമിന്‍റേത് 260മാണ്. മലയാളി പ്രേക്ഷകരിൽ 40 ശതമാനം ആളുകളും കാണുന്നത് ന്യൂസ് അവറാണ്.…

    Read More »
  • NEWS

    ലോക്സഭാ ഇലക്ഷൻ; കേരളത്തിൽ നാലിടത്ത് ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചു 

    തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാലിടത്ത് ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചു.രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും മാവേലിക്കരയില്‍ ബിജെപി ജനറല്‍ സെക്രട്ടറി സുധീറും മത്സരിക്കും എന്നാണ് വിവരം.  തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതൃത്വം പിന്നീട് നിശ്ചയിക്കും.  മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും കാസര്‍കോട്ടെ ലോക്‌സഭയിലെ സാമുദായിക സമവാക്യം ബിജെപിക്ക് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയിലും ഉടന്‍ ബിജെപി തീരുമാനം എടുക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു നിര്‍ദ്ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി ഇടപെടലുകള്‍…

    Read More »
  • NEWS

    ബന്ധുവായ ഭര്‍തൃമതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

    കാസര്‍ഗോഡ്: ബന്ധുവായ ഭര്‍തൃമതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മണിയനൊടി അബൂബക്കര്‍ മന്‍സിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 35 കാരിയാണ് ഹാരിസ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതായി കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയത്. അസുഖബാധിതനായ ഭർത്താവിനെ കാണാനെത്തിയ ശേഷം വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.

    Read More »
  • ഉത്തരം തെറ്റിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ഥി മരിച്ചു

    ലഖ്നൗ: പരീക്ഷയില്‍ ഉത്തരം തെറ്റിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ഥി ചികിത്സയ്ക്കിടെ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയിലാണ് സംഭവം. അധ്യാപകന്റെ മര്‍ദനമേറ്റതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണു പതിനഞ്ചുവയസുകാരന്‍ മരിച്ചത്. കുട്ടിയുടെ മരണത്തിനു പിന്നാലെ അധ്യാപകനെ അറസ്റ്റ് ചെയ്യാനായി സ്‌കൂളില്‍ എത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നതായി പോലീസ് അറിയിച്ചു. ഈ മാസം ഏഴിനാണ് കുട്ടിക്ക് മര്‍ദനമേറ്റത്. സാമൂഹികശാസ്ത്രം പരീക്ഷയില്‍ ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം എഴുതിയതിനു വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് കുട്ടി ബോധരഹിതനായി. പിതാവിന്റെ പരാതിയെത്തുടര്‍ന്ന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിയുടെ ചികിത്സ ഏറ്റെടുക്കാമെന്നു അധ്യാപകന്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ കുറച്ചു പണം മാത്രമാണു നല്‍കിയതെന്നും പിതാവ് ആരോപിച്ചു. ചികിത്സയ്ക്കു ചെലവായ ബാക്കി പണം ആവശ്യപ്പെട്ടു സമീപിച്ചപ്പോള്‍ ജാതീയമായി അധ്യാപകന്‍ അധിക്ഷേപിച്ചെന്നും പിതാവ് പറഞ്ഞു. കുട്ടിക്കു വൃക്കസംബന്ധമായ അസുഖം നേരത്തേയുണ്ടായിരുന്നു. ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്. മര്‍ദനത്തിനുശേഷം രണ്ടു തവണകളായി 40,000 രൂപ അധ്യാപകന്‍ നല്‍കിയതായും വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നുണ്ട്. കുട്ടിയുടെ മരണത്തോടെ ഔരയ്യയിലും…

    Read More »
  • സംരക്ഷണം ആവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ ജീവനക്കാരി

    കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ബാങ്കിലെ തന്നെ ജീവനക്കാരി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാതി ലഭിച്ചാല്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചു. ജീവനക്കാരി നല്‍കിയ പരാതിയില്‍ ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി നേരത്തേ നടപടി എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് സെക്രട്ടറി നല്‍കിയ ഹര്‍ജിയില്‍ ഉപ ഹര്‍ജിയായിട്ടാണ് സംരക്ഷണം വേണമെന്ന ആവശ്യം പരാതിക്കാരി ഉന്നയിച്ചത്. എന്നാല്‍, സെക്രട്ടറിയും ജീവനക്കാരിയും വ്യത്യസ്തയിടങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് കണക്കിലെടുത്താണ് പരാതി ലഭിച്ചാല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. സെക്രട്ടറിക്കെതിരേ ലോക്കല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് ഭരണസമിതി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.            

    Read More »
  • Local

    സി.ഐയുടെ മാനസിക പീഡനം മൂലം വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ച സംഭവം, പ്രതിഷേധം രൂക്ഷമാകുന്നു

    വടകര പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മേലുദ്യോഗസ്ഥന്റെ മാനസിക പീഡന മൂലം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കൊയിലാണ്ടി സ്വദേശിയായ സി.പി.ഒ സജിയെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ല. മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് സജി ആത്മഹത്യക്ക് ശ്രമിച്ചത്. ‘സർവീസിൽ നിന്ന് വിരമിക്കുകയോ ആത്മഹത്യാ ചെയ്യുകയോ മാത്രമാണ് മുന്നിള്ള വഴി. സർവീസിൽ നിന്ന് വിരമിക്കാൻ അനുവദിക്കാത്തതിനാൽ ജീവനൊടുക്കകയാണ്. എന്നോട് സഹകരിച്ച എല്ലാവരോടും നന്ദി.’ ഈ ശബ്ദസന്ദേശം അയച്ച ശേഷമാണ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക്  മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി. സ്റ്റേഷന് മുകളിലെ നിലയിൽ കയർ കുരുക്കി തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ സജിയെ ആശുപത്രിയിൽ എത്തിച്ചു. സഹപ്രവര്‍ത്തകരുടെ സമയോചിതമായ…

    Read More »
  • Crime

    മദ്യപിച്ചെത്തി ബലാത്സംഗം ചെയ്ത പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ ഹോസ്റ്റസ്

    ന്യൂഡല്‍ഹി: മദ്യപിച്ചെത്തി ബലാത്സംഗം ചെയ്ത പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. ബലാത്സംഗത്തിന് ഇരയായെന്ന വിവരം യുവതി തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത്. ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റൗളിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എയര്‍ ഹോസ്റ്റസായ യുവതിയെ പരിചയക്കാരനായ വ്യക്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകനായ ഖാന്‍പുര്‍ സ്വദേശി ഹര്‍ജീത് യാദവിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍, യുവതി ഹര്‍ജീത് യാദവിനെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നര മാസമായി ഹര്‍ജീത് യാദവിനെ പരിചയമുണ്ടെന്നും, മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും മുപ്പതുകാരിയായ യുവതി മൊഴി നല്‍കി. തുടര്‍ന്ന് പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പുറത്തിറങ്ങിയ യുവതി, എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യാദവിനെതിരേ കേസ് റജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാ നിയമത്തിന്റെ 376, 323, 509, 377 വകുപ്പുകള്‍…

    Read More »
  • India

    ഷാർജയിൽ കുടുംബ സമേതം ജീവിക്കുന്നതിനിടെ കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവിൽ കണ്ടെത്തി

    പയ്യോളി: ഷാർജയിൽ കുടുംബ സമേതം കഴിയുന്നതിനിടെ കാണാതായ പയ്യോളി സ്വദേശിയെ മൈസൂരുവിൽ കണ്ടെത്തി. പയ്യോളി കീഴൂർ ‘ഐശ്വര്യ’യിൽ പ്രദീഷിനെ (45)യാണ് മൈസൂരുവിൽ കണ്ടെത്തിയത്. സെപ്തംബർ 23ാം തിയതി മൈസൂരു സെൻട്രൽ ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രദീഷിനെ കണ്ടെത്തിയതോടെയാണ് ബന്ധുക്കൾ ഇവിടെയെത്തി കണ്ടുമുട്ടിയത്. പ്രദീഷ് കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസിച്ചിരുന്നത്. സെപ്തംബർ 22 ന് ഭാര്യ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പ്രദീഷ് സ്ഥലത്തില്ലായിരുന്നു. തുടർന്ന് ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്തംബർ 22 ന് രാത്രി 8.25 ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പ്രദീഷ് എത്തിയതായി സ്ഥിരീകരിച്ചു. ഇതോടെ പിതാവ് രാമകൃഷണൻ കരിപ്പൂർ, പയ്യോളി പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അന്വേഷണത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രദീഷ് ബസ്സിൽ കയറുന്നതിനായി നടന്നു പോകുന്നതും 22 ന് രാത്രി പതിനന്നോടെ മൈസൂരുവിലേക്കുള്ള ബസിൽ കയറിയതും കണ്ടെത്തി. വയനാട്ടിലും മൈസൂരുവിലും നടത്തിയ അന്വേഷണത്തിലാണ് 23…

    Read More »
  • മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് രണ്ട് ലക്ഷം കവര്‍ന്നയാള്‍ അറസ്റ്റില്‍

    ചാവക്കാട്: നഗരത്തില്‍ മെഡിക്കല്‍ ഷോപ്പ് കുത്തിത്തുറന്ന് 1.89 ലക്ഷം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര കരിക്കത്ത് പുത്തന്‍വീട്ടില്‍ അഭിലാഷി (കോട്ടത്തല രാജേഷ്-40)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 29-ന് പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിപ്പടിയിലെ വി-കെയര്‍ മെഡിക്കല്‍ ഷോപ്പിലാണ് മോഷണം നടന്നത്. ഷോപ്പിലെയും പരിസര പ്രദേശങ്ങളിലെയും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പ്രതിയുടെ വ്യക്തമല്ലാത്ത രൂപം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍, മോഷണസമയത്ത് മുഖം മറയ്ക്കുന്ന രീതിയില്‍ മങ്കി ക്യാപ്പ്, മാസ്‌ക് എന്നിവയും വിരലടയാളം പതിയാതിരിക്കാന്‍ ഗ്ലൗസും ധരിച്ചിരുന്നത് പോലീസിനെ കുഴക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ കോട്ടും ഇയാള്‍ ധരിച്ചിരുന്നു. വിരലടയാളവിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് സംഘം എന്നിവരുടെ സഹായത്തോടെ പ്രതി സഞ്ചരിച്ച വഴിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണസംഘം സംസ്ഥാനത്തേയും ഇതരസംസ്ഥാനങ്ങളിലെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ സമീപ ജില്ലകളിലെ പോലീസിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ അഭിലാഷാണ് പ്രതിയെന്ന് പോലീസിന്…

    Read More »
  • Kerala

    വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

    കൊച്ചി: വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21 വയസുകാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്സിനു പഠിക്കുന്നതിനിടയിലാണ് യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍നിന്നു ലഭിക്കാതാവുകയും ഭര്‍തൃമാതാവിന്റെ ഉപദ്രവം ഏറിവരികയും ചെയ്തതോടെ യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി.…

    Read More »
Back to top button
error: