Month: September 2022

  • Crime

    ഒറ്റ ക്ലിക്കില്‍ മാനവും പണവും നഷ്ടപ്പെട്ട് നടി ലക്ഷ്മി വാസുദേവന്‍

    ചെന്നൈ: ഓണ്‍ലൈന്‍ വായ്പ ആപ്പുകളുടെ കെണിയില്‍പെട്ട് പണവും മാനവും പോയെന്നു വെളിപ്പെടുത്തി പ്രമുഖ തമിഴ്-തെലുങ്ക് നടി ലക്ഷ്മി വാസുദേവന്‍. ഫിഷിങ് മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഫോണ്‍ ഹാക്കായെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളടക്കമുള്ളവര്‍ക്ക് അയച്ചെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് നടി വെളിപ്പെടുത്തി. തമിഴ് സീരിയലകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന താരമാണു ലക്ഷ്മി വാസുദേവന്‍. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴി ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണു തട്ടിപ്പിന്റെ കഥ വെളിപ്പെടുത്തിയത്. ലക്ഷ്മി പറയുന്നത് ഇങ്ങനെ: ”അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയെന്നു കാണിച്ചു ഈ മാസം 11 നു ഫോണിലേക്കു വന്ന സന്ദേശത്തോടെയാണു തട്ടിപ്പിനു തുടക്കം. സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ ഓണ്‍ലൈന്‍ വായ്പ ആപ് ഡൗണ്‍ലോഡായി. പിന്നാലെ ഫോണ്‍ ഹാങ്ങായി. നാലു ദിവസത്തിനുശേഷം വായ്പ തിരിച്ചടയ്ക്കമെന്നാവശ്യപ്പെട്ടു സന്ദേശങ്ങള്‍ ലഭിച്ചതോടെയാണു തട്ടിപ്പിനിരയായെന്നു മനസിലായത്. ദിവസങ്ങള്‍ പിന്നിട്ടതോടെ ഭീഷണിയായി. മോര്‍ഫ് ചെയ്ത ഫോട്ടോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്നായിരുന്നു…

    Read More »
  • NEWS

    സിസ്റ്റര്‍ ലൂസി വീണ്ടും സമരത്തിനിറങ്ങുന്നു; മഠത്തിന് മുന്നില്‍ ഇന്ന് മുതല്‍ സത്യഗ്രഹം

    വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിലേക്ക്. ഇന്ന് രാവിലെ മുതല്‍ വയനാട്ടിലെ കാരയ്ക്കാമല മഠത്തിന് മുന്നില്‍ സത്യഗ്രഹമാരംഭിക്കും. മഠം അധികൃതര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും നിരന്തരം ഉപദ്രവിക്കുന്നുവെന്നും ആരോപിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഭക്ഷണം നിഷേധിച്ചും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള പൊതു സൗകര്യങ്ങള്‍ ഉപയോ?ഗിക്കുന്നതില്‍ നിന്ന് വിലക്കിയും ദിവസം തോറും പീഡനം കടുപ്പിക്കുകയാണ് അധികൃതരെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു. ഓഗസ്റ്റില്‍ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവം തുടരുന്നതായാരോപിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുര സമരം പ്രഖ്യാപിച്ചത്. മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ല. മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ഇവരുടെ ശ്രമം. നിലവിലെ കേസ് കഴിയുന്നതു വരെ മഠത്തിന്റെ എല്ലാ സൗകര്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഈ വിധി മാനിക്കാതെയാണ് മഠം അധികൃതര്‍ ഉപദ്രവങ്ങള്‍ തുടരുന്നത് എന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു.  

    Read More »
  • Breaking News

    പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലായി 176 പേര്‍ പിടിയില്‍

    ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡില്‍ 176 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും നേതാക്കളേയും കസ്റ്റഡിയിലെടുത്തു. അസം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ റെയ്ഡിനെത്തുടര്‍ന്ന് ഉയര്‍ന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് രണ്ടാംഘട്ട റെയ്ഡ് നടത്തിയത്. എന്‍.ഐ.എയ്‌ക്കൊപ്പം സംസ്ഥാന പോലീസും റെയ്ഡിന്റെ ഭാഗമായി. കൂടുതല്‍ പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കര്‍ണാടകയില്‍ നിന്നുമാത്രം 45 പേരെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയുള്ള നിര്‍ണായകമായ നിരവധി തെളിവുകള്‍ റെയ്ഡില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേക്ക് കൂടി കോടതി നീട്ടിനല്‍കിയിരുന്നു. ഇതിനുള്ളില്‍ പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് എന്‍.ഐ.എയുടെ നീക്കം. ആദ്യ റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന…

    Read More »
  • Breaking News

    ശ്രീനാഥ് ഭാസിക്ക് കുരുക്ക്? ലഹരി ഉപയോഗം കണ്ടെത്താന്‍ മുടിയും നഖവും രക്തവും പരിശോധിക്കും

    കൊച്ചി: അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങി പോലീസ്. നടന്‍െ്‌റ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു. അതേസമയം, നടനോടും ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ നിര്‍മാതാവിനോടും ഇന്ന് ഹാജരാകണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ വാക്കാലുള്ള ചില പരാതികളും പോലീസിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അഭിമുഖത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ശേഖരിച്ചിരുന്നു. തന്നോട് മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയെത്തുടര്‍ന്ന് അഭിമുഖത്തിന്റെ അതുവരെയുള്ള ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ചില അസ്വാഭാവികതകള്‍ കണ്ടു. ഇതേത്തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും കണ്ടപ്പോഴാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പോലീസിന് തോന്നിയത്.…

    Read More »
  • NEWS

    വിലയിടിവ്; റബ്ബർ കർഷകർ ആശങ്കയിൽ

    കോട്ടയം. മഴമാറി വെയില്‍ തെളിഞ്ഞതോടെ റബര്‍ ടാപ്പിംഗ് സജീവമായെങ്കിലും വില നാൾക്കുനാൾ ഇടിയുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഒന്നര മാസത്തിനുള്ളില്‍ 22രൂപയുടെ കുറവാണുണ്ടായത്.അതേ സമയം റബര്‍ പാല്‍ ഉത്പാദനം കുറച്ച്‌ ഷീറ്റിലേക്ക് തിരിയാനാണ് കര്‍ഷകരോട് റബര്‍ബോര്‍ഡിന്റെ ഉപദേശം. ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ഷീറ്റ് വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് റബര്‍ ബോര്‍ഡ് ഉന്നതരുടെ വിശദീകരണം.  രണ്ടാഴ്ചക്കുള്ളില്‍ റബര്‍ വില ഉയരുമെന്നായിരുന്നു നേരത്തേ റബര്‍ബോര്‍ഡ് പ്രഖ്യാപനം. ഷീറ്റ് വിലയും ഒട്ടുപാല്‍ വിലയും ഒരേ പോലെ കുറയുന്ന പ്രവണത തുടരുന്നതിനാല്‍ ആര് പറയുന്നത് വിശ്വസിക്കണമെന്ന് അറിയാതെ നില്‍ക്കുകയാണ് ചെറുകിട കര്‍ഷകര്‍. പകല്‍ താപനില ഉയര്‍ന്നതോടെ ഉത്പാദനകുറവിനൊപ്പം ഇല പൊഴിച്ചിലും വിലയിടിവില്‍ തളര്‍ന്ന റബര്‍മേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറമായിരിക്കുകയാണ്.

    Read More »
  • Crime

    റൂംമേറ്റ്കളുടെ നഗ്നദൃശ്യം പകര്‍ത്തി, കാമുകന് അയച്ച യുവതി അറസ്റ്റില്‍

    ചെന്നൈ: ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ നഗ്നദൃശ്യം പകര്‍ത്തി കാമുകന് അയച്ചുകൊടുത്ത യുവതി അറസറ്റില്‍. മധുരൈയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളുമായ നിരവധി പേര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് അതിക്രമം അരങ്ങേറിയത്. മധുരൈ സൈബര്‍ പോലീസാണ് യുവതിയുടെയും കാമുകന്‍െ്‌റയും അറസ്റ്റ് രേഖപ്പെടുത്തിയത്. രാമനാഥപുരം സ്വദേശിയായ കലേശ്വരി (23) സ്വകാര്യ കോളജില്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ്. ആറു മാസമായി യുവതി ഈ ഹോസ്റ്റലില്‍ താമസിക്കുന്നു. നാട്ടുകാരനായ ഡോ. ആഷിഖുമായി യുവതി അടുപ്പത്തിലായിരുന്നു. ആഷിഖ് കലേശ്വരിയെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ മറ്റു യുവതികളെ കാണിക്കാന്‍ ആദ്യമൊക്കെ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവരുടെ അശ്ലീല ദൃശ്യങ്ങള്‍ അയക്കാന്‍ ആഷിഖ് ആവശ്യപ്പെട്ടു. ഇതോടെ തനിക്കൊപ്പം താമസിക്കുന്ന യുവതികള്‍ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴും അവരറിയാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി യുവതി ആഷിഖിന് അയയ്ക്കാന്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു. ഇത്തരത്തില്‍ ഒരിക്കല്‍ വീഡിയോ പകര്‍ത്തുമ്പോള്‍ കലേശ്വരിയെ കൈയോടെ പിടികൂടി. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന്…

    Read More »
  • NEWS

    13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍ 

    കൊല്ലം: കുളത്തൂപ്പുഴയിൽ 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. ചക്കുവരയ്ക്കല്‍ വില്ലേജില്‍ കോട്ടവട്ടം നിരപ്പുവിള വീട്ടില്‍ സന്തോഷ് കുമാറിനെ(38)യാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • NEWS

    കൊച്ചിയിൽ വയോധിക വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

    കൊച്ചി: മരടില്‍ വയോധിക വീട്ടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍. മരട് മാങ്കായില്‍ സ്കൂളിനു പിന്നില്‍ താമസിക്കുന്ന മംഗലപ്പിള്ളില്‍ ശാരദ(76)ആണ് മരിച്ചത്. രാവിലെ വീട്ടിലെത്തിയ മകനാണ് ശാരദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പകല്‍, സമീപത്തു താമസിക്കുന്ന മകന്റെ വീട്ടില്‍ പോകുമെങ്കിലും രാത്രി കുടുംബവീട്ടിലാണ് ഉറങ്ങിയിരുന്നത്. ഒരു കാല്‍ ഒഴികെ ശരീരം പൂര്‍ണമായും കത്തിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • NEWS

    തൃശ്ശൂരിൽ എം.ഡി.എം.എയുമായി കാറ്ററിംഗ് ഉടമ അറസ്റ്റിൽ

    തൃശ്ശൂര്‍ : നാട്ടികയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കാറ്ററിംഗ് ഉടമ അറസ്റ്റില്‍. നാട്ടിക ബീച്ച്‌ സ്വദേശി ഷാനവാസ് ആണ് അറസ്റ്റിലായത്.തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും, വലപ്പാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രി വാഹന പരിശോധനക്കിടെ വലപ്പാട് സ്വദേശികളായ അനസ്, സാലിഹ് എന്നിവരെ എം.ഡി.എം.എയുമായി അന്തിക്കാട് പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് എം.ഡി.എം.എ നല്‍കിയത് ഷാനവാസ്‌ ആണെന്ന് മനസിലാകുന്നത്.     തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റ് എം.ഡി.എം.എയുമായി ഷാനവാസിനെ വീട്ടുപരിസരത്ത് നിന്നും പിടികൂടിയത്. അരയില്‍ പ്രത്യേകം കെട്ടിയിരുന്ന തുണി ബെല്‍റ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാക്കറ്റുകൾ.

    Read More »
  • NEWS

    ഏജൻസി ഉടമയുടെ സത്യസന്ധത; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വർക്ക്ഷോപ്പ് തൊഴിലാളിക്ക്

    കോട്ടയം : കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വർക്ക്ഷോപ്പ് തൊഴിലാളിക്ക്. കൂത്താട്ടുകുളം ടി ബി ജംഗ്‌ഷനിലെ വര്‍ക്ക്‌ഷോപ്പ്‌ ജീവനക്കാരന്‍ സുരേഷിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൂത്താട്ടുകുളത്ത് ശിവശക്‌തി ലോട്ടറി ഏജന്‍സി നടത്തുന്ന പൂവക്കുളം സ്വദേശി രമേശനാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. രമേശിന്റെ അടുത്തുനിന്ന്‌ സ്ഥിരമായി ടിക്കറ്റ്‌ എടുക്കുന്ന സുരേഷ്‌ രാവിലെ ടിക്കറ്റുകള്‍ മാറ്റിവയ്‌ക്കാന്‍ പറഞ്ഞ ശേഷമാണ്‌ ജോലിക്ക് പോകാറ്‌. ജോലി കഴിഞ്ഞ്‌ മടങ്ങുംവഴി ഏജന്‍സിയില്‍ പണം ഏൽപ്പിക്കും. കഴിഞ്ഞ ദിവസവും ഇതേപോലെ മാറ്റിവയ്‌ക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ്‌ ഒരു കോടി സമ്മാനം ലഭിച്ചത്‌. വ്യത്യസ്‌ത സീരിയലുകളില്‍ ഈ നമ്ബര്‍ തന്നെ കയ്യില്‍ ഉണ്ടായിരുന്നിട്ടും രമേശ്‌ അത്‌ മാറ്റിവയ്‌ക്കാതെ തന്നെ സുരേഷിന്‌ നല്‍കുകയായിരുന്നു.രണ്ട്‌ സമാശ്വാസമ്മാനവും ഇതോടൊപ്പം സുരേഷിന് ലഭിച്ചു. റിസൽട്ട് അറിഞ്ഞ ഉടന്‍ രമേശ്‌ സുരേഷ്‌ ജോലി ചെയ്യുന്ന വര്‍ഷോപ്പില്‍ എത്തി ടിക്കറ്റുകൾ കൈമാറുകയായിരുന്നു.രമേശന്റെ സത്യസന്ധതയില്‍ വര്‍ക്ക്‌ ഷോപ്പ്‌ തൊഴിലാളിയായ സുരേഷിന്‌ സ്വന്തമായി വീട്‌ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ്‌ സമ്മാനാര്‍ഹമായ ടിക്കറ്റ്‌…

    Read More »
Back to top button
error: