Month: September 2022
-
NEWS
വിവാദങ്ങൾക്കൊടുവിൽ കോന്നി മെഡിക്കൽ കോളേജിന് അംഗീകാരം
പത്തനംതിട്ട : രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കുമൊടുവിൽ കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരം. നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ നിരവധി ആരോപണങ്ങളാണ് മെഡിക്കല്‍ കോളേജിനെ ചുറ്റിപറ്റിയുണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും മെഡിക്കല്‍ കോളേജ് തന്നെയായിരുന്നു കോന്നിയിലെ പ്രധാന വിഷയം ആദ്യം എതിര്‍ത്തവര്‍ പിന്നെ അനുകൂലിച്ചും അന്ന് അനുകൂലിച്ചവരെല്ലാം ഇന്ന് എതിര്‍ക്കുകയും ചെയ്ത കോന്നി മെഡിക്കല്‍ കോളേജ്. ശിലാസ്ഥാപനം മുതല്‍ വിവാദങ്ങളായിരുന്നു കോന്നി മെഡിക്കല്‍ കോളേജിന് കൂട്ട്. 2015 ല്‍ അന്നത്ത ആരോഗ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ് സ്വന്തം മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് വിഭാവനം ചെയതതത്. സിപിഎമ്മിന്റെ എതിര്‍പ്പ് മറികടന്നാണ് കോന്നിയിലെ ആനകുത്തിയില്‍ പാറപൊട്ടിച്ചും മലയിടിച്ചും കെട്ടിട സമുച്ചയത്തിന് നിര്‍മ്മാണം തുടങ്ങിയതും. മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ പണം കിട്ടാതെ നിര്‍മ്മാണം മുടങ്ങി. കരാര്‍ കന്പനി പദ്ധതി ഉപേക്ഷിച്ച് പോയി. യുഡിഎഫ് സര്‍ക്കാര്‍ മാറി ഇടത് സര്‍ക്കാര്‍ വന്നു. ആനയിറങ്ങുന്ന ചെങ്കുത്തായ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ നിലപാട്.…
Read More » -
Crime
ഏറെ വൈകി മദ്യപിച്ച് വീട്ടിലെത്തിയ ബാര്‍ ഗേളിനെ കാമുകന്‍ കൊന്നു; മൃതദേഹവുമായി സംസ്ഥാനം വിടുന്നതിനിടെ പ്രതി പിടിയില്‍
താനെ (മഹാരാഷ്ട്ര): ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ കാമുകിയെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായി കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടുന്നത്. ഭിവാന്തി ജില്ലയിലെ ശിവാജി നഗര്‍ സ്വദേശിയാണ് പ്രതി സദ്ദാം സയ്യിദ്. 24 കാരിയായ കവിതാ മദാര്‍ എന്ന മസ്കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്. പ്രതി തൊഴിൽ രഹിതനാണെന്നും കവിത ഒരു ബാര്‍ ഗേൾ ആണെന്നും പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കവിത ഏറെ വൈകി മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇത് ഇരുവരും തമ്മിൽ തര്‍ക്കത്തിനിടയാക്കി. ഒടുവിൽ കവിതയെ സയ്യിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് കവിതയുടെ കര്‍ണാടകയിലുള്ള മുത്തശ്ശിയെ വിളിച്ച് അജ്ഞാതമായ കാരണത്താൽ കവിത മരിച്ചുവെന്ന് അറിയിച്ചു, തുടര്‍ന്ന് ഒരു ആംബുലൻസ് വിളിച്ചു. ഇതിനിടെ കവിത ഫോൺ എടുക്കുന്നില്ലെന്ന് കണ്ട് അവളുടെ സുഹൃത്ത് വീട്ടിലെത്തി. ഈ സമയം അൽവാസികൾ…
Read More » -
NEWS
ദേശീയ ഗെയിംസിനായുള്ള കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു
തിരുവനന്തപുരം:ഗുജറാത്തിലെ അഹമ്മദബാദില്‍ നടക്കുന്ന ദേശീയ ഗെയിംസിനായുള്ള കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. കണ്ണൂര്‍ സ്വദേശിയും ഗോള്‍ കീപ്പറുമായ മിഥുന്‍ ആണ് ടീമിന്റെ ക്യാപ്റ്റന്‍. മിഥുന്‍, ഹജ്മല്‍ എസ്, ഫസീന്‍ പി, സഞ്ജു ജി, ബിബിന്‍ അജയന്‍, വിഷ്ണു പി വി, മനോജ് എം, സച്ചു സിബി, സന്തോഷ് ബി, ഗിഫ്റ്റി ഗ്രേഷ്യസ്, മൊഹമ്മദ് പാറക്കോട്ടില്‍, നിജോ ഗില്‍ബേര്‍ട്ട്, വിഘ്നേഷ് എം, മുഹമ്മദ് ആശിഖ്, ഷിജിന്‍ ടി, ജോണ്‍ പോള്‍, ജെറിട്ടോ, ഹൃഷി ദത്ത്, അജീഷ് പി, ബുജൈര്‍ എന്നിവരാണ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്. രമശ് പി ബി ആണ് ഹെഡ് കോച്ച്, ഹമീദ് ഗോള്‍ കീപ്പിങ് കോച്ചായുണ്ട്. ഗ്രൂപ്പ് എ യില്‍ കളിക്കുന്ന കേരളം ആദ്യം ഒക്ടോബര്‍ 2ന് ഒഡീഷയെ നേരിടും. ഒക്ടോബര്‍ 4ന് സര്‍വീസസ്, ഒക്ടോബര്‍ 6ന് മണിപ്പൂര്‍ എന്നിവരാണ് കേരളത്തിന്റെ മറ്റ് എതിരാളികള്‍.
Read More » -
NEWS
നവരാത്രി ആഘോഷങ്ങള്‍ക്ക് കൊല്ലൂരിൽ പോകാം; കേരളത്തിൽ നിന്നുള്ള ട്രെയിൻ, ബസ് സമയങ്ങൾ
കൊല്ലൂരിലെ മൂകാംബിക!! എത്ര പറഞ്ഞാലും വിശേഷിപ്പിച്ചാലും ഒരിക്കലും അവസാനിക്കാത്തത്ര അപദാനങ്ങള്‍ മൂകാംബിക ദേവിയ്ക്കുണ്ട്. ദേവിയുടെ സന്നിധിയിൽ കുഞ്ഞുങ്ങളുടെ നാവിൽ സരസ്വതി എഴുതുവാൻ എത്തുന്നവര്‍ മുതൽ അക്ഷരം കുറിക്കുവാനും സരസ്വതി മണ്ഡപത്തിൽ അരങ്ങേറ്റം നടത്തുവാനുമെല്ലാം ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികളാണ് കൊല്ലൂരിനെത്തുന്നത്. എത്ര മനസ്സറിഞ്ഞ് ആഗ്രഹിച്ചാലും കൊല്ലൂരിലെ ദേവി വിളിക്കാതെ അവിടെ എത്തിച്ചേരുവാനാകില്ലെന്നാണ് വിശ്വാസം. മൂകാംബികയുടെ അനുഗ്രഹമുണ്ടെങ്കിൽ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഈ ക്ഷേത്രത്തിന്റെ വിശ്വാസങ്ങൾക്കു സാക്ഷി ഇവിടെയെത്തിച്ചേരുന്ന ഭക്തലക്ഷങ്ങള്‍ തന്നെയാണ്. ഇവിടെ ദേവിയെ ഒരിക്കലെങ്കിലും തൊഴുതു പ്രാര്‍ത്ഥിക്കുക എന്നത് വിശ്വാസികൾക്ക് ജന്മസാഫല്യം കൂടിയാണ്. നവരാത്രിക്കാലമാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന സമയം. ഇതാ കേരളത്തിൽ നിന്നും എങ്ങനെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിച്ചേരാമെന്നും ഏതൊക്കെ ബസുകളും ട്രെയിനുകളും ഏതുസമയത്താണ് ലഭ്യമായിട്ടുള്ളതെന്നും വിശദമായി വായിക്കാം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഏറെയുണ്ട് കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്. മലയാളി വിശ്വാസികൾ ഏറ്റവുമധികം എത്തിച്ചേരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിനു പുറത്തുള്ള ക്ഷേത്രമാണിത്. കേരളത്തിന്‍റെ രക്ഷയ്ക്കായുള്ള…
Read More » -
NEWS
നോർക്ക വഴി നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിച്ചു
തിരുവനന്തപുരം: ജര്‍മ്മനിയും നോര്‍ക്ക റൂട്ട്‌സും സംയുക്തമായി നടപ്പാക്കിയ ട്രിപ്പിള്‍ വിന്‍ പദ്ധതി മുഖേന നഴ്‌സിങ്ങ് മേഖലയില്‍ നിയമനം ലഭിച്ചവരുടെ ആദ്യ സംഘം ജര്‍മ്മനിയിലേയ്ക്ക് യാത്രതിരിച്ചു. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചില്‍ നിന്നുളള സംഘമാണിത്. കേരളത്തില്‍ നിന്നുളള നഴ്‌സിങ്ങ് പ്രൊഫഷണലുകളെ ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേ്ക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021 ഡിസംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും, ജര്‍മ്മന്‍ ഗവണ്‍മെന്റും ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചത്.തുടര്‍ന്ന് 2022 മെയ് മാസത്തിലും ഇന്റര്‍വ്യൂ നടന്നിരുന്നു.ഇതിൽ വിജയിച്ചവർക്ക് നവംബർ മാസത്തോടെ ജർമ്മനിയിലേക്ക് പോകാൻ കഴിയും എന്നാണ് വിവരം.
Read More » -
NEWS
റബ്ബര്‍ ടാപ്പിങ്ങിനിടെ കത്തി നെഞ്ചില്‍ തുളച്ചുകയറി ടാപ്പിംഗ് തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്: റബ്ബര്‍ ടാപ്പിങ്ങിനിടെ കാല്‍ തട്ടി വീണയാള്‍ കത്തി നെഞ്ചില്‍ തുളച്ചുകയറി തൊഴിലാളി മരിച്ചു. കാസര്‍കോട് ബേഡകം മുന്നാട്പറയംപള്ളയിലെ കുഴിഞ്ഞാലില്‍ കെ എം ജോസഫ് (66) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭാര്യ എല്‍സിയുടെ കണ്‍മുന്നിലാണ് ദാരുണാന്ത്യം.ഭാര്യ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് ് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തുള്ള വ്യക്തിയുടെ പറമ്ബില്‍ ടാപ്പിംഗ് നടത്തുമ്ബോഴാണ് അപകടം.
Read More » -
NEWS
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ഇന്ത്യൻ കമ്പനികൾ അറിഞ്ഞ മട്ടില്ല
കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാര്‍ച്ചില്‍ 139 ഡോളര്‍ വരെയെത്തിയ ക്രൂഡ് ഓയില്‍ വില 84 ഡോളറായി താഴ്ന്നുവെങ്കിലും ഇന്ത്യൻ കമ്പനികൾ അറിഞ്ഞ മട്ടില്ല. കഴിഞ്ഞ ഒരാഴ്ച കൊണ്ട് 12 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ എണ്ണക്കമ്ബനികള്‍ തയ്യാറായിട്ടില്ല. അമേരിക്കയിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതും ലോക സാമ്ബത്തിക മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് എണ്ണവില താഴാന്‍ കാരണം. മാന്ദ്യ ഭീതിയില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലിലാണ് വില കുറയുന്നത്. എന്നാല്‍ എണ്ണവില കുറയുന്നുവെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറക്കാന്‍ എണ്ണക്കമ്ബനികള്‍ തയ്യാറായിട്ടില്ല. ലിറ്ററിന് 10 രൂപയെങ്കിലും കുറക്കാന്‍ ഇപ്പോള്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു .പക്ഷെ കമ്ബനികള്‍ അതിനു തയ്യാറായിട്ടില്ല.
Read More » -
India
ഇന്ത്യയിൽ ശമ്പള വർദ്ധനവിന് സാധ്യത
ദില്ലി: രാജ്യത്തെ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ്-അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ എഓൺ പിഎൽസിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയിൽ തൊഴിലുടമകൾ ജീവനക്കാരുടെ ശമ്പളം അടുത്ത വർഷം 10.4 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട് എന്ന് എഓൺ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ കുതിച്ചുയരുന്ന പണപ്പെരുപ്പം രാജ്യത്തെ പൊറുതിമുട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റിൽ 7 ശതമാനമായിരുന്നു. കഴിഞ്ഞ എട്ട് മാസമായി ആർബിഐയുടെ പരിധിക്ക് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. അതേസമയം, കോർപ്പറേറ്റ് ഇന്ത്യയുടെ ശക്തമായ ബിസിനസ് പ്രകടനത്തിൽ ഉള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ റിപ്പോർട്ട് എന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. 40-ലധികം വ്യവസായങ്ങൾ മാനദണ്ഡമാക്കി 1,300 കമ്പനികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന ചെലവുകളുടെയും സമ്മർദ്ദങ്ങളുടെയും നടുവിൽ ഇത്തരത്തിലുള്ള റിപ്പോർട്ട് തികച്ചും ആശ്വാസകരമാണ്. പ്രതീക്ഷയുടെ പുതുനാമ്പുകളാണ് ഇവ. ആഗോള മാന്ദ്യ ഭീഷണിയും ഒപ്പം ഉയർന്നു വരുന്ന…
Read More » -
NEWS
25 കോടിയുടെ ഓണം ബംബർ; അനൂപ് പറയുന്നത് പച്ചക്കള്ളം: നാട്ടുകാർ
തിരുവനന്തപുരം: കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ 25 കോടി രൂപയുടെ ഇത്തവണത്തെ തിരുവോണം ബംബര്‍ കിട്ടിയത് തിരുവനന്തപുരം സ്വദേശിയായ അനൂപിനായിരുന്നു. ലോട്ടറി അടിച്ചതോടെ വലിയ സന്തോഷത്തോടെയുള്ള അനൂപിന്റെയും കുടുംബത്തിന്റെയും മുഖമായിരുന്നു മാധ്യമങ്ങളില്‍ കണ്ടത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് വ്യക്തമാക്കി അനൂപ് തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോഴിതാ മകളുടെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തതെന്ന അനൂപിന്റെ വാദങ്ങളെയടക്കം തള്ളിക്കൊണ്ട് ചില നാട്ടുകാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു നാട്ടുകാരുടെ പ്രതികരണം. അത്ര സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം ഒന്നുമല്ല അനൂപിന്റേത്.കുടുക്ക പൊട്ടിച്ചാണ് ലോട്ടറി വാങ്ങിയത് എന്ന് പറയുന്നതൊക്കെ കള്ളത്തരമാണ്. അത് മാധ്യമങ്ങളെ പറ്റിക്കാന്‍ പറയുന്നതാണ്. അവന്റെ കയ്യില്‍ നല്ല രീതിയില്‍ തന്നെ പൈസയുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കാര്യം പറയുന്നതെന്നും നാട്ടുകാരും പറയുന്നു. ലോട്ടറിയും മദ്യവും വില്‍ക്കുന്ന സര്‍ക്കാറിനെ കുറ്റം പറഞ്ഞവനാണ് അവന്‍.…
Read More » -
India
കേന്ദ്ര സർവ്വകലാശാല പൊതു പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ദില്ലി: കേന്ദ്രസർവ്വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in ൽ ഫലം പരിശോധിക്കാം. സെപ്റ്റംബർ 16 ന് സിയുഇടി പിജി 2022 ഉത്തര സൂചിക പ്രസിദ്ധീകരിച്ചിരുന്നു. താത്ക്കാലിക ഉത്തര സൂചികയിൻമേൽ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അത് ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 18 വരെ നൽകിയിരുന്നു. പരീക്ഷ ഫലം പരിശോധിക്കേണ്ടതെങ്ങനെ? വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in സന്ദർശിക്കുക ഹോം പേജിൽ സിയുഇടി പിജി 2022 റിസൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പുതിയ വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നീ വിശദാംശങ്ങൾ നൽകുക സിയുഇടി പിജി 2022 റിസൾട്ട് ലഭിക്കും. സെപ്റ്റംബർ 16 നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിട്ടത്. സെപ്റ്റംബർ 1 മുതൽ 12 വരെയാണ് സിയുഇടി പിജി പരീക്ഷ നടന്നത്. 3.6 ലക്ഷം പേരാണ് ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്.…
Read More »