
തിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നാലിടത്ത് ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ചു.രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്.
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും മാവേലിക്കരയില്‍ ബിജെപി ജനറല്‍ സെക്രട്ടറി സുധീറും മത്സരിക്കും എന്നാണ് വിവരം.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ ദേശീയ നേതൃത്വം പിന്നീട് നിശ്ചയിക്കും. മഞ്ചേശ്വരത്തും കാസര്‍കോട്ടും ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും കാസര്‍കോട്ടെ ലോക്‌സഭയിലെ സാമുദായിക സമവാക്യം ബിജെപിക്ക് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയിലും ഉടന്‍ ബിജെപി തീരുമാനം എടുക്കും.
തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു നിര്‍ദ്ദേശം. മത സാമുദായിക സംഘടനകകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
മണ്ഡലത്തിന്റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ ഓരോ മാസവും നേരിട്ടത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂര്‍, പാലക്കാട് സീറ്റുകളില്‍ ബിജെപി ഇടപെടലുകള്‍ ശക്തമാക്കും. എല്ലാ ലോക്‌സഭാ മണ്ഡലത്തിലും വോട്ടുയര്‍ത്തണം. ഇത്തവണ കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ബിജെപി പ്രതിനിധി ഉണ്ടായേ മതിയാകൂവെന്നതാണ് നദ്ദയുടെ നിര്‍ദ്ദേശം.






