Month: September 2022

  • NEWS

    വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

    തിരുവനന്തപുരം: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ആർഎസ്എസിനെയാണ് ഇന്ത്യയിൽ നിരോധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ല.നിരോധിച്ചാൽ എതിരും നിൽക്കില്ല. എസ്ഡിപിഐയുമായി ഒരു കാലത്തും സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

    Read More »
  • NEWS

    സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും 

    തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും.അ‍ര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവില്‍പനശാലകള്‍ അടച്ചിടുക. ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കഴിഞ്ഞാല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവില്‍പനശാലകള്‍ക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവില്‍പനശാലകള്‍ അടയ്ക്കും. തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവില്‍പനശാലകള്‍ തുറക്കുക.

    Read More »
  • NEWS

    ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബര;സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനെന്ന് റിപ്പോർട്ടുകൾ

    മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഏകദിന പരമ്ബരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മികച്ച കളി പുറത്തെടുത്തതിന്റെ പിന്‍ബലത്തിലാണ് സഞ്ജുവിന് സ്ഥാനക്കയറ്റം നല്‍കുന്നതെന്നാണ് വിവരം. കീവിസിനെതിരെ സഞ്ജുവിന്റെ നേതൃത്വത്തില്‍ ടീം പരമ്ബര സ്വന്തമാക്കിയിരുന്നു.

    Read More »
  • NEWS

    ഗവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുടുംബസമേതം താമസിക്കാന്‍ ഹോം സ്റ്റേ

    പത്തനംതിട്ട :ഗവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുടുംബസമേതം താമസിക്കാന്‍ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ ഒരുങ്ങുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഹോം സ്റ്റേയാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റായ ഡൗണ്‍ ടൗണില്‍ ഇംഗ്ലീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ബംഗ്ലാവ് നവീകരിച്ചാണ് ഹോം സ്റ്റേ ഒരുക്കിയിരിക്കുന്നത്. മൂന്ന് എക്സിക്യൂട്ടീവ് മുറികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് താമസിക്കാന്‍ സാധിക്കും.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ടൂറിസം വികസന നയത്തിന്റെ ഭാഗമായാണ് ഗവി ടൂറിസത്തില്‍ നിക്ഷേപം നടത്തി, കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ ശ്രമിക്കുന്നതും, അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതും.     ഭക്ഷണം, വാഹന സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്.കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം:9400 31 41 41

    Read More »
  • NEWS

    കന്യാമറിയത്തിന്റെ പ്രതിമയും ദുര്‍ഗാദേവിയുടെ വിഗ്രഹവും തകര്‍ത്തു; രണ്ടു മുസ്ലിം വനിതകൾ അറസ്റ്റിൽ

    ഹൈദരാബാദ് :കന്യാമറിയത്തിന്റെ പ്രതിമയും ദുര്‍ഗാദേവിയുടെ വിഗ്രഹവും തകര്‍ത്ത സംഭവത്തിൽ ബുര്‍ഖധാരികളായ രണ്ട് സ്ത്രീകളെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ തയാറാക്കിയിരുന്ന ദുര്‍ഗാദേവിയുടെ വിഗ്രഹമാണ് തകർത്തത്.ഇതോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി.പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിലെ കന്യാമറിയത്തിന്റെ പ്രതിമയും തകർത്ത കാര്യം ഇവർ സമ്മതിച്ചത്. കത്തിയും മറ്റു ചില വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയിൽ ഇവർക്ക്  ബന്ധമില്ലെന്നും സഹോദരിമാരായ ഇരുവരും മാനസിക അസ്വാസ്ഥമുള്ളവരാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

    Read More »
  • NEWS

    നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്;എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു

    ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെ, നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സോണിയ ഗാന്ധി ഇടപ്പെട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന അംഗമായ എകെ ആന്റണിയെ സോണിയ ഗാന്ധി ഇടപ്പെട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്കിടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലുണ്ടായ അശോക് ഗെലോട്ട് – സച്ചിന്‍ പൈലറ്റ് അധികാരത്തര്‍ക്കവും പൊട്ടിത്തെറിയും പാര്‍ട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച്‌ പുതിയ നീക്കത്തിന് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നതെന്നാണ് സൂചന.

    Read More »
  • Kerala

    ‘ഭാരത് ജോഡോ’ യാത്ര സമാധാനപരമെന്ന് സര്‍ക്കാര്‍; ഹര്‍ജി തള്ളി

    കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹര്‍ജി ഹൈക്കോടതി തളളി. ആരോപണം തെളിയിക്കാന്‍ തക്കതായ രേഖകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഹര്‍ജി തള്ളിയത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട്അഡ്വ. കെ വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യാത്ര സമാധാനപരമായാണ് കടന്നു പോകുന്നതതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരേ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യാത്രയ്ക്കു വേണ്ടി ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്തരുത്. ജാഥ ഒരു വശത്തു കൂടി പോകുമ്പോള്‍, റോഡിന്റെ എതിര്‍വശത്ത് ഗതാഗതത്തിന് തുറന്നു കൊടുക്കണം. സുരക്ഷയ്ക്കായുള്ള പൊലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണം. രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ യാത്രയ്ക്കു ലഭിച്ച അനുമതി ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പരാതിക്കാരനോടു നിര്‍ദേശിച്ചിരുന്നു.  

    Read More »
  • Local

    പ്രഫ. ലോപ്പസ് മാത്യു കേരളാ കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്

    കോട്ടയം: കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് ആയി പ്രഫ. ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തു. കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന തിരഞ്ഞടുപ്പിൽ സമവായത്തിലൂടെയാണ് ലോപ്പസ് മാത്യുവിനെ തിരഞ്ഞെടുത്തത്. കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ അവതരിപ്പിച്ച ഭാരവാഹി പാനലിന് പാർട്ടി പ്രതിനിധികളുടെ സമ്മേളനം അംഗീകാരം നൽകി. തുടർന്നാണ് ജില്ലാ പ്രസിഡന്റിന്റെ പേരിന് അംഗീകാരം നൽകിയത്. പ്രഫ. ലോപ്പസ് മാത്യു കെ.എസ്.സിയിലൂടെയും, യൂത്ത്ഫ്രണ്ടിലൂടെയുമാണ് കേരളാ കോണ്‍ഗ്രസ്സ് ഭാരവാഹിയാകുന്നത്. കെ.എസ്.സി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിലും, അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലും ഫിസിക്‌സ് അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ഫിസിക്‌സ് വിഭാഗം തലവനായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍, കൊച്ചിന്‍…

    Read More »
  • Breaking News

    പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം; വ്യവസ്ഥയുമായി കരട് ബില്‍

    ന്യൂഡല്‍ഹി: പൗരാവകാശം ഉറപ്പുവരുത്തുന്നതിനൊപ്പം പൊതുസുരക്ഷയും മുന്‍നിര്‍ത്തി താല്കാലികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥ ചെയ്ത് ടെലികമ്മ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്. പൊതുസമൂഹവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും പാര്‍ലമെന്ററി കമ്മറ്റിയും ആശങ്കകള്‍ ഉന്നയിക്കുന്നതിനിടയിലാണ് ഈ നിര്‍ദേശം. രാജ്യത്തിന്‍െ്‌റ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദം, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് തടയല്‍ എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. വ്യക്തികള്‍ തമ്മിലോ, ഒരു കൂട്ടം ആളുകള്‍ തമ്മിലുള്ളതോ ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങള്‍ കൈമാറുന്ന ഏത് ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിനെയും തടയാന്‍ സാധിക്കും. ഏത് ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെയും നെറ്റ്വര്‍ക്കിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനോ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുന്നതിനോ സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് ബില്‍. വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് അടക്കം വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം കഴിഞ്ഞ് ദിവസമാണ് അവതരിപ്പിച്ചത്. കരട് ബില്ലില്‍ ഒ.ടി.ടി. ആപ്പുകളെ ടെലികമ്യൂണിക്കേഷന്‍…

    Read More »
  • Crime

    ഉടമയെ ഫോണില്‍ വിളിച്ച് ‘അനുമതി ചോദിച്ച്’ ജീവനക്കാരനെ കബളിപ്പിച്ചു

    മലപ്പുറം: ഉടമയുടെ പരിചയക്കാരന്‍ നടിച്ചെത്തിയ വിരുതന്‍ ജീവനക്കാരനെ കബളിപ്പിച്ചു പണം കവര്‍ന്നു. തിരൂരങ്ങാടി ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലിവ് കാലിത്തീറ്റ കടയില്‍ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 11.30ന് കടയില്‍ ജീവനക്കാരന്‍ മാത്രമുള്ളപ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജീവനക്കാരന്‍ പറയുന്നതിങ്ങനെ. സ്‌കൂട്ടറില്‍ കടയിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും തൊട്ടപ്പുറത്തെ കടയിലെ ജീവനക്കാരന്‍ ആയിരുന്നെന്ന് പറഞ്ഞു പരിചയം നടിക്കുകയും ചെയ്തു. ഉടമയുടെ 500 രൂപയുടെ നോട്ടുകള്‍ മാറ്റി 2000 രൂപയുടേതാക്കി നല്‍കാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകള്‍ തരാനും ആവശ്യപ്പെട്ടു. ഉടമ പറയാതെ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍, ഉടമക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ഉടമയുടെ നമ്പര്‍ ഡയല്‍ ചെയ്തു യുവാവിന് നല്‍കി. പുറത്തിറങ്ങി സംസാരിച്ച ശേഷം കാശ് തരാന്‍ പറഞ്ഞെന്നും പറഞ്ഞു 500 ന്റെ നോട്ടുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 15000 രൂപ നല്‍കി. തന്റെ സ്‌കൂട്ടറിന്റെ നമ്പര്‍ ബോര്‍ഡും ഫോണില്‍ ഫോട്ടോയെടുത്ത് നല്‍കി വിശ്വാസ്യത നേടിയാണ് യുവാവ് പണം വാങ്ങി പോയത്. ഇയാള്‍…

    Read More »
Back to top button
error: