തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും.അര്‍ധവാര്‍ഷിക കണക്കെടുപ്പിന് വേണ്ടിയാണ് മദ്യവില്‍പനശാലകള്‍ അടച്ചിടുക.
ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച കഴിഞ്ഞാല്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് ഞായറാഴ്ചയും ബെവ്കോ മദ്യവില്‍പനശാലകള്‍ക്ക് അവധിയാണ്. കണക്കെടുപ്പിന് മുന്നോടിയായി പതിവിലും നേരത്തെ സെപ്തംബര്‍ മുപ്പത് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് മദ്യവില്‍പനശാലകള്‍ അടയ്ക്കും.
തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് ഒക്ടോബര്‍ മൂന്ന് തിങ്കളാഴ്ച മാത്രമായിരിക്കും മദ്യവില്‍പനശാലകള്‍ തുറക്കുക.