Month: September 2022

  • Kerala

    പോപ്പുലര്‍ ഫ്രണ്ട് അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണം; കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

    കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചു. അഞ്ചു കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെ.എസ്.ആര്‍.ടി.സി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെ.എസ്.ആര്‍.ടി.സി അപേക്ഷ നല്‍കി. ബസുകള്‍ക്ക് ഉണ്ടായ കേടുപാടിന് 9,71,115 രൂപയും ഷെഡ്യൂളുകള്‍ ക്യാന്‍സല്‍ ചെയ്തതിലൂടെ മൂന്നുകോടി രൂപയുടെ നഷ്ടവും ഉണ്ടായതായി കോര്‍പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ജീവനക്കാരുടെ ചികിത്സാച്ചെലവും കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വീസ് പുനരാരംഭിക്കുന്നതുവരെ ട്രിപ്പുകള്‍ മുടങ്ങിയതിന്റെ നഷ്ടവും ഇവരില്‍നിന്ന് ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതുസംബന്ധിച്ച നടപടികള്‍ക്ക് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ മേല്‍നോട്ടം…

    Read More »
  • India

    ആന്റണിയെ വിളിപ്പിച്ച് സോണിയ; സച്ചിനും ഡല്‍ഹിയില്‍

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ സോണിയ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രിയോടെ ഡല്‍ഹിയിലെത്തുന്ന ആന്റണി നാളെ രാവിലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. മറ്റു മുതിര്‍ന്ന നേതാക്കളേയും സോണിയ വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ടും രാജസ്ഥാനിലെ പ്രതിസന്ധികളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകും. അധ്യക്ഷ സ്ഥാനാര്‍ഥിയായി ഏതാണ്ട് ഉറപ്പിച്ചിരുന്ന അശോക് ഗെലോട്ട് രാജസ്ഥാനില്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അതിനിടെ, സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി. അദ്ദേഹം ഉടന്‍ ദേശീയ നേതൃത്വത്തെ കാണും. രാജസ്ഥാനില്‍ ഗെലോട്ട് പക്ഷവുമായി സമവായത്തിനുള്ള നീക്കങ്ങള്‍ പൈലറ്റ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്നാണ് വിവരം. രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ഗെലോട്ട് പക്ഷത്തെ ചില എം.എല്‍.എമാര്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്തുകൊണ്ട് ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ റിപ്പോര്‍ട്ടും നിലവില്‍ സോണിയ ഗാന്ധിയുടെ പരിഗണനയിലുണ്ട്.…

    Read More »
  • Crime

    ഓപ്പറേഷന്‍ ടേബിളില്‍ വീട്ടമ്മയോട് അപമര്യാദ; അറ്റന്‍ഡര്‍ അറസ്റ്റില്‍

    കട്ടപ്പന: താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവതിയോട് മോശമായി പെരുമാറിയ അറ്റന്‍ഡര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി പുണച്ചില്‍ പൗലോസ്(38) ആണ് അറസ്റ്റിലായത്. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയതായിരുന്നു വീട്ടമ്മ. ഇവര്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ മറ്റുള്ള ജീവനക്കാര്‍ മാറിയ സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത്. ഇതുസംബന്ധിച്ച പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.    

    Read More »
  • Breaking News

    പൂരപ്പാട്ട് കുരുക്കായി; ശ്രീനാഥ് ഭാസിക്കു വിലക്കുമായി നിര്‍മാതാക്കളുടെ സംഘടന

    കൊച്ചി: ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. കേസില്‍ ഒരു രീതിയിലും ഇടപെടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. മാതൃക കാട്ടേണ്ടവരില്‍ നിന്ന് തെറ്റ് സംഭവിച്ച പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കാതെ മറ്റു വഴികളില്ലാത്തതിനാലാണ് നടപടി സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ച് ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഒരു പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണ് എന്നാണ് നടന്‍ പറയുന്നത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞു. ഖേദം പ്രകടിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. എന്നാല്‍, സിനിമയില്‍ മാതൃക കാട്ടേണ്ടവരില്‍ നിന്നാണ് തെറ്റ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ തെറ്റ് പറ്റിയതിന് നടപടി സ്വീകരിച്ചേ മതിയാവൂ. അതിനാല്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. നിലവില്‍ ചില സിനിമകളുടെ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാവാനുണ്ട്. ഒരു…

    Read More »
  • സ്‌കൂളില്‍ മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസുകാരന് മര്‍ദ്ദനം

    കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു. സ്‌കൂളിലെ പിടിഎ അംഗം സജിയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സജിക്കെതിരേ കേസ് എടുത്തതായി ബാലുശേരി പോലീസ് അറിയിച്ചു.      

    Read More »
  • Crime

    സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാര്‍ ബൈക്കിലിടിപ്പിച്ച് ദമ്പതികളെ ആക്രമിച്ച പ്രതികള്‍ക്കെതിരേ കേസ്

    കായംകുളം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ദമ്പതികളെ ഏഴംഗ സംഘം മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അക്രമത്തിന് തൊട്ടു മുന്‍പ് അക്രമി സംഘം മദ്യപിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി കായംകുളം കൊറ്റുകുളങ്ങരയിലായിരുന്നു ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണമെന്ന് എരുവ സ്വദേശികളായ രതീഷും ഭാര്യ രേഷ്മയും പരാതിയില്‍ പറഞ്ഞു. രേഷ്മയുടെ ജന്മദിനം ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങുകയായിരുന്നു ദമ്പതികള്‍. ഇതിനിടയില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ തട്ടി. ഇത് ചോദ്യം ചെയ്തതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ രതീഷിനെയും രേഷ്മയെയും മര്‍ദിക്കുകയായിരുന്നു. സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് ബോധപൂര്‍വം ഇടിപ്പിക്കുകയായിരുന്നുവെന്ന് ദമ്പതികള്‍ പറഞ്ഞു. അക്രമത്തില്‍ രേഷ്മയുടെ സഹോദരന്‍ വിഷ്ണു, വിഷ്ണുവിന്റെ സുഹൃത്ത് അപ്പു എന്നിവര്‍ക്കും പരുക്കേറ്റു. ആളുകൂടിയതോടെ പ്രതികള്‍ സ്ഥലത്ത് നിന്നും മുങ്ങി. അപകടത്തിന് മുന്‍പ് പ്രതികള്‍ കാറില്‍ മദ്യപിച്ച് യാത്ര ചെയ്യുന്ന…

    Read More »
  • Crime

    ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന്‍ പിടയില്‍

    ഇന്‍ഡോര്‍: ഹോട്ടല്‍മുറിയില്‍ അതിക്രമിച്ചുകയറി യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ സ്വകാര്യഹോട്ടലില്‍ ജീവനക്കാരനായ ബാലിറാ(22)മിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. എന്‍.ജി.ഒ.യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു യുവതികള്‍ക്ക് നേരേയാണ് ഹോട്ടല്‍ ജീവനക്കാരന്‍ അതിക്രമം കാട്ടിയത്. ഭോപ്പാല്‍ സ്വദേശികളായ 35 വയസുകാരിയും 25വയസുകാരിയും ഔദ്യോഗിക കാര്യങ്ങള്‍ക്കായാണ് ഖണ്ഡ്വയിലെത്തിയത്. ഞായറാഴ്ച രാത്രി ഇരുവരും നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്ന് ഇരുവരും ഉറങ്ങുന്നതിനിടെയാണ് ഹോട്ടല്‍ ജീവനക്കാരന്‍ മുറിയില്‍ അതിക്രമിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു. മുറിയിലെ ജനല്‍ വഴിയാണ് പ്രതി യുവതികളുടെ മുറിയില്‍ അതിക്രമിച്ച് കയറിയത്. അര്‍ധരാത്രി യുവതികള്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍ കട്ടിലില്‍ ഒരു പുരുഷന്‍ കൂടി കിടന്നുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഉടന്‍തന്നെ ഇരുവരും നിലവിളിക്കുകയും മുറിയിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്യുകയും ചെയ്തു. ഇതോടെ യുവാവ് മുറിയില്‍നിന്ന് ഇറങ്ങിയോടുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ യുവതികള്‍ റിസപ്ഷനില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് റിസപ്ഷന്‍…

    Read More »
  • Local

    ‘അമ്മേ ഞാന്‍ പോവുകയാണ്’ രാത്രി അമ്മയുടെ ഫോണിൽ മെസ്സേജ്, രാവിലെ അമ്മ ഉണർന്ന് നോക്കുമ്പോൾ മകൻ തൂങ്ങിമരിച്ച നിലയിൽ

    പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ് സംഭവം. രാത്രി ഒന്നരയോടെ യുവാവ് അമ്മയുടെ ഫോണിലേക്ക് ‘ഞാന്‍ പോവുകയാണ്’ എന്ന് സന്ദേശം അയച്ച ശേഷമാണ്  ജീവനൊടുക്കിയത്. രാവിലെ ഫോണില്‍ ഈ സന്ദേശം കണ്ടാണ് അമ്മ യദുകൃഷ്ണയുടെ മുറിയിലെത്തിയപ്പോള്‍ മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. രണ്ടുദിവസമായി യദുകൃഷ്ണ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അച്ഛന്‍ വാസു. അമ്മ ലത. സഹോദരന്‍: അഭയ് കൃഷ്ണ.

    Read More »
  • Kerala

    പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുകുന്നു, നേതാക്കന്മാരുടെ പാസ്പോർട്ട് റദ്ദാക്കും; 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കോടതിയിൽ

        അടീം കൊണ്ടു, പുളീം കുടിച്ചു. ഇനി കരോം അടയ്ക്കണം എന്നു പറഞ്ഞു പോലെയായി പോപ്പുലര്‍ ഫ്രണ്ടിൻ്റെ നില. സംഘടനയുടെ പ്രധാന നേതാക്കന്മാരുടെ പാസ്പോര്‍ട്ട് റദ്ദാക്കും. ആദ്യം റദ്ദാക്കുക പി.കോയ, ഇ.എം അബ്ദുള്‍ റഹ്മാന്‍ തുടങ്ങിയവരുടെ പാസ്പോര്‍ട്ടാണ്. അതിനിടെ ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി കെഎസ്ആർടിസി കോടതിയിൽ. പാസ്പോര്‍ട്ട്- വിസാ ചട്ടങ്ങള്‍ ലംഘിച്ചെന്ന എന്‍.ഐ. എ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് റദ്ദാക്കൽ നടപടി. ഇസ്താംപൂളില്‍ ഐ.എച്ച്‌.എച്ചും ആയ് നടത്തിയ ചര്‍ച്ചയും അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് സ്വീകരിച്ചതും അടക്കം ചട്ടലംഘനമെന്നാണ് വിലയിരുത്തല്‍. അതിനിടെ തുടര്‍ വിവരങ്ങള്‍ തേടി എന്‍.ഐ.എ എട്ടോളം സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തുകയാണ്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ചില സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നേരിട്ടും മറ്റ് ചില സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നിര്‍ദേശ പ്രകാരം സംസ്ഥാന പൊലിസും ആണ് തിരച്ചില്‍ നടത്തുന്നത്. എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തത് സംഘടനയെ…

    Read More »
  • LIFE

    നെഞ്ചിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിച്ച് നിണം സെപ്റ്റംബർ 30 – ന് ……

      പുതുമുഖങ്ങളെ അണിനിരത്തി മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ.കെ നിർമ്മാണവും അമർദീപ് സംവിധാനവും വിഷ്ണുരാഗ് രചനയും നിർവ്വഹിച്ച “നിണം ” സെപ്റ്റംബർ 30 – ന് പ്രദർശനത്തിനെത്തുന്നു. സൈനപ്ളേ ഒടിടിയിലൂടെയാണ് സ്ട്രീമിംഗ് നടക്കുക. ചങ്കിലേറ്റ മുറിവിൽ നിന്നും പകയുടെ തീ ആളിക്കത്തിക്കാനെത്തുന്ന നിണത്തിൽ സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ് നായകനും നായികയുമാകുന്നത്. ഒപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ , രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു. ബാനർ – മൂവിടുഡേ ക്രിയേഷൻസ്, നിർമ്മാണം – അനിൽകുമാർ കെ , സംവിധാനം – അമർദീപ്, ഛായാഗ്രഹണം – വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം –…

    Read More »
Back to top button
error: