NEWS

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്ബര;സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനെന്ന് റിപ്പോർട്ടുകൾ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബുധനാഴ്ച പ്രഖ്യാപിക്കും.
ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഏകദിന പരമ്ബരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസിലാന്‍ഡ് എ ടീമിനെതിരെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും മികച്ച കളി പുറത്തെടുത്തതിന്റെ പിന്‍ബലത്തിലാണ് സഞ്ജുവിന് സ്ഥാനക്കയറ്റം നല്‍കുന്നതെന്നാണ് വിവരം. കീവിസിനെതിരെ സഞ്ജുവിന്റെ നേതൃത്വത്തില്‍ ടീം പരമ്ബര സ്വന്തമാക്കിയിരുന്നു.

Back to top button
error: