തിരുവനന്തപുരം: വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ ആദ്യം ആർഎസ്എസിനെയാണ് ഇന്ത്യയിൽ നിരോധിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ല.നിരോധിച്ചാൽ എതിരും നിൽക്കില്ല. എസ്ഡിപിഐയുമായി ഒരു കാലത്തും സിപിഎം സഖ്യമുണ്ടാക്കിയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.