NEWS

കന്യാമറിയത്തിന്റെ പ്രതിമയും ദുര്‍ഗാദേവിയുടെ വിഗ്രഹവും തകര്‍ത്തു; രണ്ടു മുസ്ലിം വനിതകൾ അറസ്റ്റിൽ

ഹൈദരാബാദ് :കന്യാമറിയത്തിന്റെ പ്രതിമയും ദുര്‍ഗാദേവിയുടെ വിഗ്രഹവും തകര്‍ത്ത സംഭവത്തിൽ ബുര്‍ഖധാരികളായ രണ്ട് സ്ത്രീകളെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്‌ തയാറാക്കിയിരുന്ന ദുര്‍ഗാദേവിയുടെ വിഗ്രഹമാണ് തകർത്തത്.ഇതോടെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി.പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് അടുത്തുള്ള ക്രിസ്ത്യന്‍ പള്ളിക്ക് മുന്നിലെ കന്യാമറിയത്തിന്റെ പ്രതിമയും തകർത്ത കാര്യം ഇവർ സമ്മതിച്ചത്.
കത്തിയും മറ്റു ചില വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടിയിൽ ഇവർക്ക്  ബന്ധമില്ലെന്നും സഹോദരിമാരായ ഇരുവരും മാനസിക അസ്വാസ്ഥമുള്ളവരാണെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Back to top button
error: