Month: September 2022
-
India
ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം; പുതിയ നിർദ്ദേശം
ദില്ലി: പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനിമുതൽ ഓൺലൈൻ വഴി മാത്രമാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നുമുതൽ ആണ് പുതിയ നിർദ്ദേശം നടപ്പിലാക്കുക. സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതർ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയിൽവേ ക്ലർക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകൾ ബുക്ക് ചെയ്യുന്ന പതിവ് അവസാനിക്കും. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പലപ്പോഴും രജിസ്ട്രേഷൻ നടപടികൾക്ക് എടുക്കുന്ന കാലതാമസം, തിരക്കേറിയ പലയിടത്തും ലോഡിങ് വൈകാൻ കാരണമാകുന്നുണ്ട്. ഓൺലൈൻ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാവും. പാർക്കിംഗ് ലോട്ട് ഓപ്പറേഷൻസ്, പാഴ്സൽ സ്പേസ്, കൊമേഴ്സ്യൽ പബ്ലിസിറ്റി തുടങ്ങിയ നോൺ-ഫെയർ റവന്യൂ കരാറുകൾക്ക് അപേക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും അടുത്തിടെ റെയില്‍വേ മന്ത്രാലയം ഡിജിറ്റൈസ്…
Read More » -
NEWS
തൃശൂരില്‍ പോലീസുകാരനെതിരെ പോക്സോ കേസ്
തൃശൂര്‍: തൃശൂരില്‍ പോലീസുകാരനെതിരെ പോക്സോ കേസ്. തൃശൂര്‍ പുല്ലൂര്‍ സ്വദേശി രതീഷിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ബസില്‍ പതിനേഴുകാരിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
NEWS
ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരെ കേസെടുത്തില്ല; പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി
വെസ്റ്റ് ഗോദാവരി: ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയും അമ്മയും ജീവനൊടുക്കി. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിലാണു പൊലീസിന്റെ അനാസ്ഥ കാരണം രണ്ടു ജീവനുകള്‍ നഷ്ടമായത്. സംഭവം വിവാദമായതോടെ കേസെടുക്കാന്‍ തയ്യാറാകാത്ത എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വെസ്റ്റ് ഗോദാവരി ജില്ലയിലെ പെടവേഗി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള സത്യനാരയണയെയാണ് സസ്പെൻഡ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 17 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നതായിരുന്നു പരാതി.
Read More » -
NEWS
ഇറാനിൽ ഹിജാബ് ധാരണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ മരണം 75
ടെഹ്റാൻ:ഇറാനിൽ ഹിജാബ് ധാരണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിൽ മരണം 75 ആയി. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളുടെ പ്രതിഷേധം. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാന്‍ ആണ് പ്രതിഷേധക്കറുടെ ആഹ്വാനം തെരുവിലിറങ്ങിയ വനിതകളെ നിഷ്‌കരുണം വെടിവെച്ച് കൊല്ലുകയാണ് ഇറാനിയന്‍ സുരക്ഷാ സേന.നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയാണ് മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ മഹ്സ അമിനിയെന്ന യുവതിയെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദത്തിലെത്തിച്ച് ക്രൂരമര്‍ദ്ദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു.ഇതേ തുടർന്നാണ് ഇറാനിൽ ഹിജാബ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
Read More » -
NEWS
യുദ്ധത്തിന് അറുതി;നാല് യുക്രൈന്‍ പ്രവിശ്യകളെ റഷ്യയോട് ചേര്‍ക്കും
മോസ്കോ: മാസങ്ങളായി തുടർന്നു വന്ന യുദ്ധത്തിന് അറുതി.നാല് യുക്രൈന്‍ പ്രവിശ്യകളെ റഷ്യയോട് ചേര്‍ക്കുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. കേഴ്‌സണ്‍, സപറേഷ്യ, ഡൊണസ്‌ക്, ലുഹാന്‍സ്‌ക് എന്നി പ്രവിശ്യകളെ രാജ്യത്തോട് ചേര്‍ക്കാനാണ് റഷ്യയുടെ പദ്ധതി. 23 മുതല്‍ ഈ നാല് പ്രദേശങ്ങളിലും ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികള്‍ ഇന്ന് പൂര്‍ത്തിയായിരിക്കുകയാണ്. റഷ്യന്‍ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്. ഈ ഹിതപരിശോധനാ ഫലം ഉടന്‍ പുറത്തുവിടുകയും തുടര്‍ന്ന് ഈ പ്രവിശ്യകളെ റഷ്യയുടെ ഭാഗമാക്കിയതായി വ്‌ളാഡ്മിര്‍ പുടിന്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. 2014 ല്‍ യുക്രൈന്റെ ഭാഗമായ ക്രൈമിയയെ റഷ്യ രാജ്യത്തോട് ചേര്‍ത്തിരുന്നു. അന്ന് 97 ശതമാനം ജനങ്ങളും റഷ്യയില്‍ ചേരുന്നതിനെ അനുകൂലിക്കുകയായിരുന്നു. അതേസമയം റഷ്യയ്ക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരായ യുക്രൈന്‍ പൗരന്മാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് യുക്രൈൻ പ്രസിഡന്‍റിന്റെ ഉപദേശകന്‍ മിഖൈലോ പോഡോലൈക് പറഞ്ഞു.യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിക്കുകയാണ് യുക്രൈൻ ലക്ഷ്യമാക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
Read More » -
NEWS
തിരുവനന്തപുരത്ത് തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങൾ; വിജയിച്ചാൽ കേരളം മുഴുവൻ
തിരുവനന്തപുരം:തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.ഇത് വിജയിച്ചാൽ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാനാണ് തീരുമാനം. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം.ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം.പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും.
Read More » -
NEWS
നബി ദിനം: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു
അബുദാബി:മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 8 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് നബിയുടെ ജന്മദിനം റബി അല്‍ അവ്വല്‍ 12-ാം തീയതിയാണ്.
Read More » -
NEWS
ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
കല്‍പ്പറ്റ: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. വയനാട് വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്ദുള്ള- ആമിന ദമ്ബതികളുടെ മകന്‍ റാഷിദ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരുമൊത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ റാഷിദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രൊഫഷണല്‍ ഫുട്ബാള്‍ താരമായ റാഷിദിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഫുട്ബാള്‍ പരിശീലകന്‍, റഫറി എന്നിവയില്‍ ദേശീയ അംഗീകാരം ലഭിച്ചത്.
Read More » -
NEWS
എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്റണി
ന്യൂഡൽഹി :എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഡെല്‍ഹി യാത്രയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ചർച്ചകൾക്ക് മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
Read More » -
NEWS
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്; ഡല്‍ഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും നിരോധനാജ്ഞ
ന്യൂഡൽഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യമൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളില്‍ എൻഐഎ റെയ്ഡുകള്‍ തുടരുന്നതിനിടയിൽ ഡല്‍ഹിയിലെ ജാമിയ നഗറിലും പരിസരങ്ങളിലും ഡല്‍ഹി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നവംബര്‍ 17 വരെ യാണ് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.എൻഐഎയും മറ്റ് അന്വേഷണ ഏജന്‍സികളും സംയുക്തമായിട്ടാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക, അസം, ഡല്‍ഹി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പൂനെ എന്നിവിടങ്ങളിലാണ് ഇന്ന് റെയ്‌ഡ് നടന്നത്.
Read More »