NEWS

ഗവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുടുംബസമേതം താമസിക്കാന്‍ ഹോം സ്റ്റേ

പത്തനംതിട്ട :ഗവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കുടുംബസമേതം താമസിക്കാന്‍ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ ഒരുങ്ങുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഹോം സ്റ്റേയാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റായ ഡൗണ്‍ ടൗണില്‍ ഇംഗ്ലീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ബംഗ്ലാവ് നവീകരിച്ചാണ് ഹോം സ്റ്റേ ഒരുക്കിയിരിക്കുന്നത്.

മൂന്ന് എക്സിക്യൂട്ടീവ് മുറികള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് താമസിക്കാന്‍ സാധിക്കും.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ടൂറിസം വികസന നയത്തിന്റെ ഭാഗമായാണ് ഗവി ടൂറിസത്തില്‍ നിക്ഷേപം നടത്തി, കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കാന്‍ ശ്രമിക്കുന്നതും, അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതും.

 

 

ഭക്ഷണം, വാഹന സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ്.കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം:9400 31 41 41

Back to top button
error: