Month: September 2022

  • Crime

    കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ട യുവതിയുടെ കുടുംബത്തിന് 10 ലക്ഷം പിഴയിട്ട് നാട്ടുക്കൂട്ടം

    ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാരയില്‍ കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ട നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. വിഷയം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന നാട്ടുക്കൂട്ടം (ഖാപ് പഞ്ചായത്ത്) യുവതിയുടെ കുടുംബം 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ചെന്നും പരാതിയില്‍ പറയുന്നു. മേയ് ഒന്നിനു വിവാഹം നടന്ന ദിവസം തന്നെ ഭര്‍തൃവീട്ടുകാര്‍ കന്യകാത്വപരിശോധനയ്ക്കു നിര്‍ബന്ധിച്ചെന്നും അതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു മര്‍ദിച്ചെന്നും 24 വയസുകാരിയുടെ പരാതിയില്‍ പറയുന്നു. വിവാഹത്തിനു മുമ്പ് അയല്‍വാസി തന്നെ മാനഭംഗപ്പെടുത്തിയിരുന്നെന്നും ഇതു സംബന്ധിച്ചു സുഭാഷ് നഗര്‍ പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്നും ഭര്‍തൃവീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പോലീസിനോടു പറഞ്ഞു. ”ഉച്ചയ്ക്ക് നടത്തിയ പരിശോധനകളില്‍ ഞാന്‍ പരാജയപ്പെട്ടു. തുടര്‍ന്ന്, രാത്രി വൈകുവോളം ചര്‍ച്ചകള്‍ നടന്നു. ഭയം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല, തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും എന്നെ മര്‍ദിച്ചു”-യുവതിയുടെ വീഡിയോ ക്ലിപ്പില്‍ പറയുന്നു. സാന്‍സി നാടോടി സമൂഹത്തില്‍ വ്യാപകമായ ‘കുക്കാടി’ എന്ന സാമൂഹിക തിന്മയുടെ ഇരയാണ് യുവതിയെന്നു പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭര്‍ത്താവിന്റെ…

    Read More »
  • Local

    തൊടുപുഴ കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിൽ അരങ്ങേറിയ ‘മെഗാ തിരുവാതിര’ ശ്രദ്ധേയമായി

      തൊടുപുഴ,കരിങ്കുന്നം ഗവണ്മെന്റ് എൽ. പി സ്കൂളിൽ ‘പൂവിളി’ ഓണാഘോഷ പരിപാടികൾക്കൊപ്പം നടന്ന ‘മെഗാ തിരുവാതിര’ ഏറെ ജനശ്രെദ്ധയാകർഷിച്ചു.മഹാമാരിക്കാലത്തിന് ശേഷം,പൂക്കളവും, പൂവിളിയുമായി ഓണക്കാലത്തെ വരവേൽക്കുവാൻ ഒരുങ്ങുന്ന മലയാളികൾക്ക്, തന്റെ നാടിന്റെ സാംസ്കാരിക തനിമ തിരിച്ച് പിടിച്ച് കൊണ്ട് ഉത്സവപ്രതീതി നിലനിർത്തുവാനും, ഒരുമയുടെ സന്ദേശം അറിയിക്കുവാനും ഈ കൂട്ടായ്മയിലൂടെ കഴിഞ്ഞു.  

    Read More »
  • Kerala

    ‘പാപ്പൻ’ സൂപ്പറായപ്പോൾ സുരേഷ് ഗോപിയും പേരുമാറ്റി

    നാളും നക്ഷത്രവുമൊക്കെ നോക്കി സ്വന്തം പേരിൽ ചില മാറ്റങ്ങൾ വരുത്തുക എന്നത് സിനിമാക്കാർക്കിടയിൽ പതിവ് രീതിയാണ്. ആ പാത പിന്തുടർന്ന് നടന്‍ സുരേഷ് ഗോപിയും തൻ്റെ പേരിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലാണ് നടന്‍ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പേരിന്റെ സ്പെല്ലിംഗില്‍ ഒരു ‘എസ്’ കൂട്ടിച്ചേര്‍ത്തിരിക്കുന്നു നടന്‍. ‘Suresh Gopi എന്ന പേര് ‘Suressh Gopi എന്നാണ് മാറ്റിയിരിക്കുന്നത്. ലെന, റായ് ലക്ഷ്മി, റോമ തുടങ്ങി പല പ്രമുഖ താരങ്ങളും ജ്യൂയിഷ് ബ്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തിയിരുന്നു. നടി ലക്ഷ്മി റായ് പേര് റായ് ലക്ഷ്മി എന്ന് മാറ്റുകയാണ് ഉണ്ടായത്. നടി ലെന ‘Lena’ എന്നതില്‍ നിന്നുമാണ് ‘Lenaa’ എന്ന് മാറ്റിയത്. റോമ ‘Roma’ എന്നതില്‍ നിന്നും ‘Romah’ എന്ന് മാറ്റിയിരുന്നു. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ‘പാപ്പന്‍’ ആയിരുന്നു നടന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസില്‍…

    Read More »
  • Kerala

    വിഴിഞ്ഞം സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയം

    വിഴിഞ്ഞം സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീന്‍ രൂപതയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങളില്‍ തീരുമാനമാകാതെ ചര്‍ച്ച പിരിയുകയായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ രൂപത അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യാപകമാക്കും. സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നില്ലെന്നും സമരക്കാര്‍ വിമര്‍ശിച്ചു. ഏഴ് പ്രധാന ആവശ്യങ്ങളായിരുന്നു സമര സമിതി മുന്നോട്ട് വെച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പടെയാണ് ആവശ്യങ്ങള്‍. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തില്‍ ആറ് പേരാണ് ഉപവാസമിരുന്നത്.  

    Read More »
  • Kerala

    പേവിഷബാധ വാക്‌സിൻ: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിയുള്ള സംഭരിച്ചിരണത്തേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം : വി ഡി സതീശൻ

    നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിരപ്രമേയം ഉന്നയിച്ചപ്പോള്‍ വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. സര്‍ക്കാര്‍ വിഷയത്തെ നിസാരമായി കണ്ടത് കൊണ്ടാണ് ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്കും വയോധികര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നോക്കിനില്‍ക്കുകയാണ്. അടിയന്തിരമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം. 2020 മുതലാണ് നായയുടെ കടിയേറ്റവര്‍ മരിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്‌സിനെ കുറിച്ചും ധാരാളം പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യം മന്ത്രി സമ്മതിച്ചില്ലെങ്കിലും വാക്‌സിന്‍ ഗുണനിലവാരത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശോധനകള്‍ നടത്താതെയുള്ള വാക്‌സിനാണ് സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി സംഭരിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് ഗൗരവമായി അന്വേഷിക്കണം. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരിക്കുന്ന എ.ബി.സി പദ്ധതി നടപ്പാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പും പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തദ്ദേശ സ്ഥാപനങ്ങളിലും സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നില്ല. അതാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള പ്രധാന…

    Read More »
  • Kerala

    കെ എസ് ആർ ടി സി യിൽ ഒക്ടോബര്‍ 1 മുതൽ പുതിയ പരിഷ്കാരങ്ങൾ, ജീവനക്കാര്‍ക്ക് എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം നല്‍കാനുള്ള നടപടി ബോര്‍ഡ് സ്വീകരിക്കാൻ നിർദ്ദേശം ,സര്‍ക്കാര്‍ നല്‍കേണ്ട സഹായം ഒന്നിന് ലഭ്യമാക്കും :മുഖ്യമന്ത്രി

    2016 ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത്, കെ.എസ്.ആര്‍.ടി.സി. അതീവ ഗുരുതരമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്‍റെ നയമാണ് ഈ സ്ഥിതി ഉണ്ടാക്കിയത്. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ ലഭിക്കാത്തതില്‍ നിരാശനായ ഒരു മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. സ്ഥാപനത്തിന്‍റെ വസ്തുവകകള്‍ പണയപ്പെടുത്തി കടമെടുത്താണ് ഓരോ മാസത്തെയും ആവശ്യങ്ങള്‍ നിറവേറ്റിപ്പോന്നത്. കെ.ടി.ഡി.എഫ്.സി (കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍), ഹഡ്കോ, വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍, എല്‍.ഐ.സി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, തുടങ്ങി കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. 16 ശതമാനം വരെ പലിശയ്ക്കായിരുന്നു ഈ വായ്പകള്‍ വാങ്ങിയത്. ഈ കടങ്ങള്‍ എല്ലാം കൂടി 3100 കോടി രൂപയിലെത്തി. പ്രതിദിന വരുമാനത്തില്‍ നിന്ന് തിരിച്ച് പിടിക്കുംവിധം “എസ്ക്രോ” സംവിധാനത്തിലാണ് വായ്പയുടെ കരാര്‍ ഉണ്ടാക്കിയിരുന്നത്. ഒരു ദിവസം ശരാശരി 5 കോടി വരുമാനം ലഭിക്കുമ്പോള്‍, മൂന്ന് കോടി രൂപ വായ്പ തിരിച്ചടവിലേക്ക് പോയി. ബാക്കി രണ്ട് കോടി മാത്രമേ…

    Read More »
  • NEWS

    നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി ഒരു മരണം

    പാലക്കാട്: നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി സ്കൂട്ടര്‍ ഓടിച്ചയാള്‍ മരിച്ചു. നെന്മാറ ചേരാമംഗലം അന്താഴിവീട്ടില്‍ ചന്ദ്രന്റെയും സരസ്വതിയുടെയും മകന്‍ രഘുദാസാണ് (45) മരിച്ചത്. ശനിയാഴ്ച രാത്രി 7.45-ന് ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍നിന്ന് കാമ്ബ്രത്തുചള്ള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് എതിര്‍ദിശയില്‍ വന്ന കാളവണ്ടി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

    Read More »
  • NEWS

    ഓട്ടോയും ബസും കൂട്ടിമുട്ടി; ഒരു മരണം

    തിരുവല്ല: തിരുവല്ല-കുമ്പഴ റോഡിൽ തോട്ടഭാഗത്ത് കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാർ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിർ ദിശയിൽ നിന്നു വന്ന ബസിലും ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

    Read More »
  • LIFE

    അമല പോൾ നായികയാവുന്ന ‘ ദി ടീച്ചർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

    പ്രശസ്ത തെന്നിന്ത്യൻ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരൻ എന്ന ചിത്രത്തിനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ദി ടീച്ചർ “എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സൂപ്പർ സ്റ്റാർ മോഹൻ ലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനുമോൾ, മാലാ പാർവ്വതി,വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. വരുൺ ത്രിപുരനേനി, അഭിഷേക് രാമിക്കെട്ടി നട്ട് മഗ് പ്രൊഡ്ക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, യുഗഭാരതി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.   എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോഷി തോമസ് പള്ളിക്കൽ, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ജോവി ഫിലിപ്പ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് വേണുഗോപാൽ, ക്രിയേറ്റീവ്…

    Read More »
  • Kerala

    24 പേരുമായി കടലിൽ പോയ മൽസ്യബന്ധന ബോട്ട് കാണാതായി : രക്ഷാപ്രവർത്തനത്തിനായി തീരസംരക്ഷണ സേന തിരച്ചിലാരംഭിച്ചു

    തിരുവനന്തപുരം മുതലപൊഴി ഭാഗത്തുവച്ചു ബോട്ട് മറിഞ്ഞതിനെ തുടർന്ന് 24 മൽസ്യത്തൊഴിലാളികളുമായി കടലിൽ പോയ മൽസ്യബന്ധന ബോട്ട് കാണാതായി. ഇവരിൽ 12 മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു കരക്കെത്തി. ബോട്ട് കാണാതായ വിവരമറിഞ്ഞയുടനെ ബോട്ടിലെ ബാക്കി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി ഭാരതീയ തീരസംരക്ഷണ സേനയുടെ കപ്പലുകളും അഡ്വാൻസ് ദ്രുവ് ഹെലികോപ്ടറും കടലിൽ തിരച്ചിലാരംഭിച്ചു.

    Read More »
Back to top button
error: