Month: September 2022
-
Crime
കായംകുളത്ത് വീട്ടിൽ വന്‍ കവര്‍ച്ച; 46 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും മോഷണം പോയി
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ നിന്നും 46 പവൻ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും മോഷണം പോയി. പെരിങ്ങാല ചക്കാല കിഴക്കതിൽ ഹരിദാസിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആരുമില്ലായിരുന്നു. അടുക്കള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത് എന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ കേസെടുത്ത കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
തോരാതെ പെരുമഴ; വെള്ളത്തില്‍ മുങ്ങി ബെംഗളൂരു നഗരം
ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു നഗരം. റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് മുന്നറിയിപ്പ് നൽകി. താൽക്കാലിക ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക. ബെംഗളൂരു നഗരത്തില്‍ വെള്ളം കുതിച്ചുയരുന്നതിനാൽ കുടിവെള്ള വിതരണം നിയന്ത്രിക്കുന്ന മാണ്ഡ്യ ജില്ലയിലെ ബെംഗളൂരു വാട്ടർ ബോർഡിന്റെ ടികെ ഹള്ളി യൂണിറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിക്കും. ഞായറാഴ്ച രാത്രിയും കനത്ത മഴ പെയ്തിരുന്നു.ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബെംഗളൂരുവിൽ അടുത്തിടെ പെയ്ത മഴ…
Read More » -
Crime
വയനാട്ടില്‍ കാർ യാത്രികരെ തടഞ്ഞുനിർത്തി മര്‍ദ്ദിച്ചു, വാഹനം തല്ലിത്തകര്‍ത്തു; പിന്നില്‍ മയക്കുമരുന്ന് സംഘം
മീനങ്ങാടി: വയനാട് മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചു. കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പരാതി. വയനാട് ജില്ലയിലെ മുട്ടിലിൽ നിന്ന് കൊടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെയാണ് കഴിഞ്ഞ ദിവസം കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. കാർ അടിച്ച് തകർക്കുകയും സഹോദരങ്ങളായ ആസിയ, സഫ്‍വാൻ എന്നിവരെ മർദിക്കുകയും ചെയ്തു. ആസിയയുടെ ഭർത്താവ് കബീർ മാസങ്ങൾക്ക് മുൻപ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച് പൊലീസിൽ വിവരം നൽകിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. ആക്രമണത്തില്‍ ആസിയയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് സംഘത്തിലുൾപ്പെട്ട മലപ്പുറം, വയനാട് സ്വദേശികളായ അജ്മൽ, ഷാഫി , സിനാൻ എന്നിവരാണ് തങ്ങളെ മർദിച്ചതെന്ന് പരാതിക്കാർ പറയുന്നു. മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
LIFE
മണര്‍കാട് പള്ളിയില്‍ റാസ ഇന്ന്; നടതുറക്കല്‍ ശുശ്രൂഷ നാളെ
മണര്‍കാട്: ആഗോള മരിയന്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മധ്യാഹ്നപ്രാര്‍ഥനയെത്തുടര്‍ന്നു പൊന്‍-വെള്ളി കുരിശുകളും കൊടികളും മുത്തുക്കുടകളുമേന്തി വിശ്വാസികള്‍ പള്ളിയില്‍നിന്നും പുറപ്പെടും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ അറിയപ്പെടുന്ന റാസയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു അംശവസ്ത്രധാരികളായ വൈദികര്‍ പള്ളിയില്‍നിന്ന് പറുപ്പെടും. കത്തീഡ്രലിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കല്‍ക്കുരിശിലും ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. തുടര്‍ന്ന് കണിയംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശുപള്ളികളില്‍ ധൂപപ്രാര്‍ഥന നടത്തി കരോടെപള്ളിയിലും വൈദീകരുടെ കബറിടത്തിലും ധൂപപ്രാര്‍ഥന നടത്തി തിരികെ കത്തീഡ്രലില്‍ എത്തും. ഏഴിനാണു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പ്രധാനകാര്‍മികത്വം വഹിക്കും. കത്തീഡ്രലിന്റെ പ്രധാനത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം തുറക്കുന്ന ചടങ്ങാണ് നടതുറക്കല്‍. സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന്…
Read More » -
NEWS
പോക്‌സോ കോസ്: സന്യാസി ശിവമൂര്‍ത്തി മുരുഘ ശരണാരുവിന് ജാമ്യമില്ല; അപേക്ഷ കോടതി തള്ളി
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലിംഗായത്ത് സന്യാസി ശിവമൂർത്തി മുരുഘ ശരണാരുവിന് ജാമ്യമില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടി നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. പതിനാല് ദിവസത്തേക്ക് കൂടി ശിവമൂർത്തി മുരുഘ ശരണാരുവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വലിയ ജനകീയ പ്രതിഷേധം ഉയര്‍ന്നതിന് ഒടുവിലായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ നിര്‍ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്. ലിംഗായത്ത് മഠം തന്നെ നടത്തുന്ന സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ വച്ച് മൂന്ന് വര്‍ഷത്തോളം സന്യാസി പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം രണ്ടാം തീയതി രാത്രിയാണ് ചിത്രദുര്‍ഗയില്‍ നിന്ന് സന്യാസിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് മൂന്നാം തീയതി രാവിലെ സന്യാസിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം വിദഗ്ധ പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപെട്ടു. ജുഡീഷ്വൽ അനുമതി വാങ്ങാതെ സന്യാസിയെ…
Read More » -
Kerala
എം.ബി. രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ് ഇന്ന് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. സ്പീക്കര്‍ പദവി രാജിവച്ച എം.ബി.രാജേഷിനെ മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചിരുന്നു.അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷമേ എംബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്ത അതേ വകുപ്പുകള്‍ തന്നെ എംബി രാജേഷിന് നല്‍കിയേക്കുമെന്നാണ് വിവരം. രണ്ടുതവണ എംപിയായ രാജേഷ് ആദ്യമായാണ് ഇക്കുറി നിയമസഭയിലെത്തുന്നത്. മന്ത്രിയായി രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്യുകയാണെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും എംബി രജേഷ് അഭ്യർഥിച്ചു. വി.ടി. ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എം.ബി. രാജേഷ് സഭയിലെത്തുന്നത്. കേരള…
Read More » -
Crime
അമ്മയെ കൊലപ്പെടുത്തി യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി
ന്യൂഡല്‍ഹി: അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇരുപത്തിയഞ്ചുവയസുകാരന്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച അമ്മയെ കൊലപ്പെടുത്തി രണ്ടു ദിവസത്തിനു ശേഷം മകനും ജീവനൊടുക്കുകയായിരുന്നു. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വസാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് വീടിനകത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മിതിലേഷ് എന്നാണ് മരിച്ച യുവാവിന്റെ പേര്. മകന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലും അമ്മയുടെ മൃതദേഹം ശൗചാലയത്തിലുമാണ് കണ്ടെത്തിയത്. 77 പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ചയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും താന്‍ ജീവിതം അവസാനിപ്പിച്ചത് ഞായറാഴ്ചയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഫോറന്‍സിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു.
Read More » -
Kerala
രണ്ടര വയസുകാരന്‍ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
മാനന്തവാടി: വയനാട്ടില്‍ രണ്ടര വയസ്സുകാരന്‍ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. തൊണ്ടര്‍നാട് കോറോമിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് സംഭവം. വടകര സ്വദേശി ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കുട്ടി അബദ്ധത്തില്‍ പൂളിലകപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
Read More » -
India
രാജ്പഥ് ഇനി കര്‍ത്തവ്യപഥ്
ന്യൂഡല്‍ഹി: രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്നാണ് മാറ്റി നിശ്ചയിച്ചത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക. രാജ്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകുന്നത്. നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു ഈ മാസം എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്റെ പേര് മാറ്റിയത്. ബ്രിട്ടീഷ് രാജാവും ഇന്ത്യയുടെ ചക്രവര്‍ത്തിയുമായിരുന്ന ജോര്‍ജ്ജ് അഞ്ചാമന്റെ കാലത്താണ് ഈ പാതയ്ക്ക് ‘കിംഗ്സ് വേ’ എന്ന് പേര് നല്‍കിയത്. സ്വാതന്ത്ര്യത്തിന് ശേഷം ‘കിംഗ്സ് വേ’ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി. പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത്. സെപ്റ്റംബര്‍ എട്ട് മുതല്‍ കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നിലവില്‍ വരും.
Read More » -
Crime
ഓട്ടോഡ്രൈവറായി തുടങ്ങി 27 വര്‍ഷം കൊണ്ട് മോഷ്ടിച്ചത് അയ്യായിരത്തിലേറെ കാറുകള്‍!
ന്യൂഡല്‍ഹി: മൂന്നു പതിറ്റാണ്ട് നീണ്ട കരിയറില്‍ ആയിരക്കണക്കിനു കാറുകള്‍ മോഷ്ടിച്ച രാജ്യത്തെ ഏറ്റവും കുപ്രസിദ്ധ ‘വണ്ടി കള്ളന്‍’ വലയില്‍. 27 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന അനില്‍ ചൗഹാന്‍(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും ഏഴു മക്കളുമുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സ്വത്തുക്കളുമുണ്ട്. ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ചൗഹാനെ പിടികൂടിയത്. നിരവധി ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും കടത്തുകയായിരുന്നു പതിവ്. പിന്നീട് ഡല്‍ഹിയില്‍നിന്ന് അസമിലേക്കു താമസം…
Read More »