KeralaNEWS

‘പാപ്പൻ’ സൂപ്പറായപ്പോൾ സുരേഷ് ഗോപിയും പേരുമാറ്റി

നാളും നക്ഷത്രവുമൊക്കെ നോക്കി സ്വന്തം പേരിൽ ചില മാറ്റങ്ങൾ വരുത്തുക എന്നത് സിനിമാക്കാർക്കിടയിൽ പതിവ് രീതിയാണ്. ആ പാത പിന്തുടർന്ന് നടന്‍ സുരേഷ് ഗോപിയും തൻ്റെ പേരിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിലാണ് നടന്‍ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ പേരിന്റെ സ്പെല്ലിംഗില്‍ ഒരു ‘എസ്’ കൂട്ടിച്ചേര്‍ത്തിരിക്കുന്നു നടന്‍. ‘Suresh Gopi എന്ന പേര് ‘Suressh Gopi എന്നാണ് മാറ്റിയിരിക്കുന്നത്.

ലെന, റായ് ലക്ഷ്മി, റോമ തുടങ്ങി പല പ്രമുഖ താരങ്ങളും ജ്യൂയിഷ് ബ്യൂമറോളജി പ്രകാരം പേരില്‍ മാറ്റം വരുത്തിയിരുന്നു. നടി ലക്ഷ്മി റായ് പേര് റായ് ലക്ഷ്മി എന്ന് മാറ്റുകയാണ് ഉണ്ടായത്. നടി ലെന ‘Lena’ എന്നതില്‍ നിന്നുമാണ് ‘Lenaa’ എന്ന് മാറ്റിയത്. റോമ ‘Roma’ എന്നതില്‍ നിന്നും ‘Romah’ എന്ന് മാറ്റിയിരുന്നു.

Signature-ad

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ‘പാപ്പന്‍’ ആയിരുന്നു നടന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടി. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമായ സുരേഷ് ഗോപിയുടെ വന്‍ ഹിറ്റായി മാറി ‘പാപ്പന്‍’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: