വിഴിഞ്ഞം സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിസഭാ ഉപസമിതിയുമായി ലത്തീന്‍ രൂപതയാണ് ചര്‍ച്ച നടത്തിയത്. ആവശ്യങ്ങളില്‍ തീരുമാനമാകാതെ ചര്‍ച്ച പിരിയുകയായിരുന്നു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീന്‍ രൂപത അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം സംസ്ഥാന വ്യാപകമാക്കും. സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നില്ലെന്നും സമരക്കാര്‍ വിമര്‍ശിച്ചു.
ഏഴ് പ്രധാന ആവശ്യങ്ങളായിരുന്നു സമര സമിതി മുന്നോട്ട് വെച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പടെയാണ് ആവശ്യങ്ങള്‍. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തില്‍ ആറ് പേരാണ് ഉപവാസമിരുന്നത്.