Month: September 2022
-
NEWS
ഫെഡറല്‍ ബാങ്കിനെ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുന്നതായി വാര്‍ത്ത
ആലുവ:കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനെ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുമെന്ന് വാര്‍ത്ത. ഇരു ബാങ്കുകളും തമ്മില്‍ ലയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് വാര്‍ത്തയിൽ പറയുന്നത്. ഇതിന് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 7 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു. കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1.12 കോടി ഉപഭോക്താക്കളും 1,400-ഓളം ശാഖകളും 1,400-ലേറെ എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് സ്വന്തം ശാഖകളുണ്ട്.
Read More » -
NEWS
പാലക്കാട് ശക്തമായ ഇടി മിന്നലില്‍ വീട് തകര്‍ന്നു
പാലക്കാട് ശക്തമായ ഇടി മിന്നലില്‍ വീട് തകര്‍ന്നു. തച്ചനാട്ടുകര പട്ടിശ്ശേരി വീട്ടില്‍ സൈയ്താലി മുസ്‌ലിയാരുടെ വീടാണ് തകര്‍ന്നത്.ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ഭിത്തികള്‍ വിണ്ടുകീറുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു. വീട്ടിലെ വൈദ്യുതി ലൈനുകള്‍ എല്ലാം കത്തിയ നിലയിലാണ്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടിനു സമീപത്തുള്ള റബ്ബര്‍ മരങ്ങളും കത്തിനശിച്ചു..തച്ചനാട്ടുകര പഞ്ചായത്ത് അധികൃതരും വില്ലേജ് അധികൃതരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read More » -
NEWS
ചൈനയില്‍ അതിശക്തമായ ഭൂചലനം; നിരവധിപേര്‍ മരിച്ചതായി റിപ്പോർട്ട്
ബീജിംങ്: ചൈനയില്‍ അതിശക്തമായ ഭൂചലനം. നിരവധിപേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മാളുകള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ തകര്‍ന്നിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.15നാണ് ഭൂചലനം ഉണ്ടായത്. ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്ബമുണ്ടായത്.
Read More » -
NEWS
ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിനെ അറിയിക്കാം
തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാല്‍ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്‍റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താന്‍ ഉപകരിക്കും. പോല്‍ ആപ് എന്ന കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം മോര്‍ സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പട്രോളിങും സുരക്ഷയും ക്രമീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കും.
Read More » -
NEWS
ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നു; ഇടയലേഖനം
കണ്ണൂര്‍ : ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തുന്നത് നിത്യ സംഭവങ്ങളാകുന്നുവെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഞാറാഴ്ചയാണ് തലശ്ശേരി അതിരൂപതയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചത്. പ്രണയക്കുരുക്കുകള്‍ വര്‍ദ്ധിക്കുന്നു . ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്ബോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങൾ കാണാതിരിക്കാൻ കഴിയില്ല. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്താൻ എല്ലാ മാതാപിതാക്കളും പ്രയോജനപ്പെടുത്തണം-ഇങ്ങനെ പോകുന്നു ഇടയലേഖനം.
Read More » -
NEWS
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തിരുവനന്തപുരം : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വാമനപുരം നദിയില്‍ ഉള്‍പ്പെടെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ച് പോയെങ്കിലും കാറില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.
Read More » -
NEWS
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി :നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരമേഖലയില്‍ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
Read More » -
NEWS
പത്തനംതിട്ടയിൽ അതിതീവ്ര മഴ; ജാഗ്രതാ നിർദേശം
പത്തനംതിട്ട : ഉച്ചയോടെ ആരംഭിച്ച മഴയ്ക്ക് ഇനിയും ശമനം ഉണ്ടാകാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതിതീവ്ര സ്വഭാവത്തിലുള്ള മഴയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ജില്ലയിൽ പലയിടങ്ങളിലും ലഭിച്ചു വരുന്നത്.രാത്രിയും മഴ തുടർന്നാൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യത ഉണ്ട്. മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള മേഖലയിൽ നിന്ന് ആളുകൾ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതുമാണെന്ന് ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. നദികളുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുകയോ നദികൾ മുറിച്ച് കടക്കുകയോ ചെയ്യരുത് എന്നും നിർദ്ദേശത്തിൽ പറയുന്നു.
Read More » -
NEWS
ദിവസവും ഒരേ ഭക്ഷണം കഴിക്കരുത്
ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നത് ആരോഗ്യത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. വിവിധയിനം മാക്രോ-മൈക്രോ ന്യൂട്രിയന്റുകള്‍ ശരീരത്തിനാവശ്യമാണ്. അതുകൊണ്ട്, പലതരം ഭക്ഷണങ്ങള്‍ കഴിക്കണം. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പല നിറത്തിലുളളത് കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധരുടെ നിര്‍ദ്ദേശം. വ്യത്യസ്തയിനം ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകങ്ങള്‍ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.ഇത് അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ, ദഹനം നല്ല രീതിയില്‍ നടക്കാന്‍ വ്യത്യസ്തയിനം ഭക്ഷണങ്ങള്‍ കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി നാരുകളും പ്രീബയോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യത്തിന് അത് സഹായിക്കുകയും ചെയ്യും. വ്യത്യസ്തയിനം ഭക്ഷണം ശരീര ഭാരം കൂടാതിരിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
Read More » -
NEWS
മരണത്തിന് പിന്നിൽ രണ്ട് സ്ത്രീകൾ; കുറിപ്പ് എഴുതി വെച്ച ശേഷം മഠാധിപതി ആത്മഹത്യ ചെയ്തു
ബംഗലൂരു: മഠാധിപതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി . മഡിവാളേശ്വര മഠാധിപതിയായ സ്വാമി ബസവ സിദ്ദലിംഗയെയാണ്(28) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പതിവായി രാവിലെ പുറത്തേയ്ക്ക് വരാറുള്ള മഠാധിപതിയെ കാണാതെ വന്നതോടെ, വിശ്വാസികള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് പറയുന്നു. തന്റെ മരണത്തിന് ഉത്തരവാദികള്‍ രണ്ടു സ്ത്രീകളാണെന്ന് കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ഇരുസ്ത്രീകള്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രദേശത്തെ പ്രമുഖ ലിംഗായത്ത് മഠമാണ് മഡിവാളേശ്വര്‍. മഠാധിപതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More »