NEWS

നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി ഒരു മരണം

പാലക്കാട്: നിയന്ത്രണംവിട്ട കാളവണ്ടി സ്കൂട്ടറിലേക്ക് ഇടിച്ചുകയറി സ്കൂട്ടര്‍ ഓടിച്ചയാള്‍ മരിച്ചു.
നെന്മാറ ചേരാമംഗലം അന്താഴിവീട്ടില്‍ ചന്ദ്രന്റെയും സരസ്വതിയുടെയും മകന്‍ രഘുദാസാണ് (45) മരിച്ചത്.
ശനിയാഴ്ച രാത്രി 7.45-ന് ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടില്‍നിന്ന് കാമ്ബ്രത്തുചള്ള ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിലേക്ക് എതിര്‍ദിശയില്‍ വന്ന കാളവണ്ടി ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Back to top button
error: