NEWS

ഓട്ടോയും ബസും കൂട്ടിമുട്ടി; ഒരു മരണം

തിരുവല്ല: തിരുവല്ല-കുമ്പഴ റോഡിൽ തോട്ടഭാഗത്ത് കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറായ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാർ (56) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ടി.കെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്ത് നിന്നു വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിർ ദിശയിൽ നിന്നു വന്ന ബസിലും ഇടിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

Back to top button
error: