Month: September 2022

  • NEWS

    ഇന്ന് മലയാളികള്‍ക്ക് ഉത്രാടപ്പാച്ചില്‍

    കോട്ടയം :ഇന്ന് മലയാളികള്‍ക്ക് ഉത്രാടപ്പാച്ചില്‍.മഴയെ അവഗണിച്ച് നാടും നഗരവും ഓണ വിഭവങ്ങള്‍ തേടിയുള്ള തിരക്കിലമര്‍ന്നു കഴിഞ്ഞു. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഓണവിപണിയെ വര്‍ണാഭമാക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ചെറുതും വലുതുമായ വസ്ത്രവില്‍പന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. എവിടെയും ഓണം മേളകളുടെ പൂരമാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി- പലചരക്ക് കടകളിലും തിരക്ക് വര്‍ധിച്ചു. പൂ വിപണിയും ഉഷാര്‍. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സര്‍വീസുകളും ഓണാഘോഷങ്ങള്‍ക്കു രുചി പകരാന്‍ രംഗത്തുണ്ട്.

    Read More »
  • India

    ബംഗാള്‍ നിയമ മന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

    കൊല്‍ക്കത്ത: വിവാദമായ കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്‍ഡന്‍, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്. റെയ്ഡില്‍ സി.ബി.ഐ. സംഘത്തിനൊപ്പം കേന്ദ്രസേനയും വനിതാ ഉദ്യോഗസ്ഥരുമുണ്ട്. കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞയിടെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ജൂലൈയില്‍ 41 പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  

    Read More »
  • Crime

    കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ പിടിയില്‍

    കോട്ടയം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതിയെയും ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കടുത്തുരുത്തി മുട്ടുചിറ കൊല്ലം പറമ്പില്‍ ‘പുക തോമ’ എന്ന് വിളിക്കുന്ന തോമസ് (40)നെയാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. ഇയാളും സുഹൃത്തും ചേര്‍ന്ന്, വിയ്യൂര്‍ സെന്റര്‍ ജയിലില്‍നിന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഗുണ്ട അലോട്ടിയെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും കോടതി വരാന്തയില്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ കടുത്തുരുത്തി, മൂവാറ്റുപുഴ എക്‌സൈസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഈസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഒ: യു. ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ്, അജിത്ത്, സി.പി.ഒമാരായ പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത്, ശ്യാം എസ്.നായര്‍, സനൂപ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Crime

    ഫോണില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

    കൊല്ലം: പരവൂരില്‍ വയോധികനെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പൂതക്കുളം ഇടയടിയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഗോപാലന്‍ (76) ആണ് മരിച്ചത്. ചരുവിളവീട്ടില്‍ അനില്‍കുമാറിനെ (42) പോലീസ് കസ്റ്റഡിയിലെടുത്തു. അനില്‍കുമാറും ഗോപാലനും തമ്മില്‍ നേരത്തേ വാക്കുതര്‍ക്കമുണ്ടായി. വീടിന്റെ മുറ്റത്ത് ഫോണില്‍ സംസാരിച്ചുനില്‍ക്കുകയായിരുന്ന ഗോപാലനെ പിന്നിലൂടെയെത്തിയ അനില്‍കുമാര്‍ കല്ലുകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്നുതന്നെ പോലീസ് പിടികൂടി. സരസ്വതിയാണ് ഗോപാലന്റെ ഭാര്യ. മക്കള്‍: രേണുക, രോഹിണി, ഉദയകുമാര്‍. മരുമക്കള്‍: ബൈജു, ലിഡിയ. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

    Read More »
  • Careers

    ബി.ഡി.എസും ഇനി അഞ്ചരവര്‍ഷം

    ന്യൂഡല്‍ഹി: എം.ബി.ബി.എസ്. പോലെ ബി.ഡി.എസും (ഡെന്റല്‍ യു.ജി.) അഞ്ചരവര്‍ഷമാകുന്നു. സെമസ്റ്റര്‍ സമ്പ്രദായം, ഒരുവര്‍ഷ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ്, പുതിയ വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനുള്ള കരടുമാര്‍ഗനിര്‍ദേശങ്ങള്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. കോഴ്സിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതാണ് പാഠ്യപദ്ധതിയിലെ പ്രധാന മാറ്റം. നിലവില്‍ നാലുവര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമെന്നത് (ഹൗസ് സര്‍ജന്‍സി) എം.ബി.ബി.എസിനു സമാനമായി നാലര വര്‍ഷ കോഴ്സും ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പുമായി മാറും. വാര്‍ഷിക സമ്പ്രദായം അവസാനിപ്പിച്ച് സെമസ്റ്റര്‍ സംവിധാനം നടപ്പാക്കും. ആകെ ഒന്‍പതു സെമസ്റ്ററുകള്‍. ഓരോന്നിലും നാലു വിഷയങ്ങള്‍. ഇതില്‍ ആദ്യ രണ്ടെണ്ണം പൂര്‍ത്തിയാക്കിയശേഷം അടുത്തതു പഠിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികളിലെ അധികസമ്മര്‍ദം ഒഴിവാക്കാനാണിത്. ഇലക്റ്റീവ്, ഫൗണ്ടേഷന്‍ എന്നിങ്ങനെ കോഴ്സുകളെ രണ്ടായി തിരിക്കും. മെഡിക്കല്‍ ബയോ എത്തിക്‌സ് ഉള്‍പ്പടെയുള്ള കോഴ്സുകള്‍ ഫൗണ്ടേഷനില്‍ ഉള്‍പ്പെടുത്തും. സ്ലീപ് ഡെന്റിസ്ട്രി, ഫൊറന്‍സിക് ഓഡന്റോളജി, സാമൂഹികനീതി, യോഗ, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളാകും ഇലക്ടീവിലുണ്ടാവുക. കായികം, യോഗ തുടങ്ങിയ വിഷയങ്ങള്‍ക്കു പ്രത്യേകം ക്രെഡിറ്റു പോയന്റുകള്‍…

    Read More »
  • Breaking News

    കൊട്ടിയം തട്ടിക്കൊണ്ട് പോകലിനു പിന്നില്‍ സാമ്പത്തിക തകര്‍ക്കം; നടന്നത് ഒരു ലക്ഷത്തിന്റെ ക്വട്ടേഷന്‍

    കൊല്ലം: കൊട്ടിയത്തുനിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷമായിരുന്നു ക്വട്ടേഷന്‍ തുക. കുട്ടിയെ കന്യകുമാരി മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു പോലീസ് സൂചിപ്പിച്ചു. അതിനിടെ, തട്ടിക്കൊണ്ടുപോകല്‍ സംഘത്തിനു നേതൃത്വം നല്‍കിയത് തമിഴ്നാട് സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണെന്നു വിവരമുണ്്. സംഘത്തില്‍ തമിഴ്നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) പിടിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നുദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്‍ന്ന് മനസിലാക്കി. രണ്ടു ദിവസങ്ങളിലായി പല…

    Read More »
  • India

    കര്‍ണാടകമന്ത്രി ഉമേഷ് കട്ടി അന്തരിച്ചു

    ബംഗളൂരു: കര്‍ണാടക ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രിയും ബി.ജെ.പി. നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളര്‍ കോളനിയിലെ വസതിയില്‍ ശുചിമുറിയില്‍ കുഴഞ്ഞുവീണ ഉമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അടക്കമുള്ളവര്‍ ഉമേഷ് കട്ടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍നിന്ന് എട്ടുതവണ എം.എല്‍.എ. ആയിട്ടുണ്ട്. 1985-ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. 2008-ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. അതിനു മുന്‍പ് ജനതാ പാര്‍ട്ടി, ജനതാദള്‍(യു), ജെ.ഡി.എസ്. എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

    Read More »
  • Crime

    സഹോദരിയെയും അയല്‍വാസിയെയും അടിച്ചു വീഴ്ത്തി തമിഴ്സംഘം റാഞ്ചിയ പതിനാലുകാരനെ മോചിപ്പിച്ചു

    തിരുവനന്തപുരം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്‌നാട് സംഘം തട്ടിക്കൊണ്ടുപോയി. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കാറുകളിലെത്തിയ ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞു; ബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘത്തെ തടഞ്ഞത്. ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച വൈകിട്ട് 6.30 ന് ആസാദും ഭാര്യ ഷീജയും വീട്ടിലില്ലാത്തപ്പോഴാണ് രണ്ടു കാറുകളിലായി ആറംഗ സംഘം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു വ്യക്തമായതോടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കി. വ്യാപക പരിശോധന തുടങ്ങി. രാത്രി 10 ന് പൂവാര്‍ പോലീസിന്റെ ജീപ്പ് പിന്തുടര്‍ന്നതോടെ ഇട റോഡ് വഴി പട്യക്കാലയില്‍ എത്തിയ സംഘം കാര്‍ ഉപേക്ഷിച്ചു.…

    Read More »
  • Crime

    ഇടുക്കി കരുണാപുരത്ത് അച്ഛന്റെയും മകന്റെയും വക ‘തല്ലുമാല’

    നെടുങ്കണ്ടം: ഓട്ടോറിക്ഷയില്‍ അനധികൃത മദ്യവില്‍പന നടത്തുന്നതായി എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറും മകനും ചേര്‍ന്ന് വയോധികനെയും രണ്ട് ഓട്ടോഡ്രൈവര്‍മാരെയും മര്‍ദിച്ചു. സംഭവത്തില്‍ കമ്പംമെട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പംമെട്ടിന് സമീപം കരുണാപുരത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കരുണാപുരം സ്റ്റാന്‍ഡിലെ ഓട്ടോത്തൊഴിലാളി കൊല്ലമലയില്‍ മധൂസൂദനന്‍ (52), മകന്‍ മിഥുന്‍ (24) എന്നിവര്‍ ചേര്‍ന്ന് അക്രമം നടത്തിയന്നൊണ് പരാതി. നാട്ടുകാരനായ പുതുപ്പറമ്പില്‍ ശശിധരന്‍ നായര്‍ (60), ഓട്ടോറിക്ഷ തൊഴിലാളികളായ ആനിവേലില്‍ പ്രശാന്ത് (28), പഴാങ്കല്‍ ബിനീഷ് (32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. അഞ്ചുപേരും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കരുണാപുരത്ത് ഓട്ടോറിക്ഷയുടെ മറവില്‍ അനധികൃത മദ്യ വില്‍പന നടക്കുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ എക്‌സൈസ് സംഘം കരുണാപുരത്ത് എത്തി. ഈ സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡിലുണ്ടായിരുന്ന മധുസൂദനന്റെ ഓട്ടോറിക്ഷയില്‍ പരിശോധന നടത്തി. എന്നാല്‍, മദ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ മടങ്ങി. തന്റെ വാഹനത്തില്‍ എക്‌സൈസ് പരിശോധന…

    Read More »
  • NEWS

    കെ എസ് ഇ ബി പവർ ഹൗസുകൾ സന്ദർശിക്കാൻ അവസരം

    കെ എസ് ഇ ബിയുടെ വൈദ്യുത നിലയങ്ങൾ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. മൂലമറ്റം, ശബരിഗിരി, മലമ്പുഴ എന്നിവയൊഴികെയുള്ള പവർ ഹൗസുകളിലാണ് മുൻകൂട്ടിയുള്ള അനുവാദത്തോടെ സന്ദർശനം അനുവദിക്കുക. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലും വിദ്യാർത്ഥികൾക്കും ഒപ്പമുള്ള അധ്യാപകർക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശന ഫീസ്. കെ എസ് ഇ ബി ജീവനക്കാർക്കും കെ എസ് ഇ ബി സേവനത്തിൽ നിന്ന് വിരമിച്ചവർക്കും പ്രവേശനം സൗജന്യമാണ്. അതത് ജനറേഷൻ സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറാണ് അനുവാദം നൽകേണ്ടത്. അപേക്ഷാ ഫീസ് ഓൺലൈനായോ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം.     വിശദവിവരങ്ങൾ കെ എസ് ഇ ബി വെബ്സൈറ്റിൽ.

    Read More »
Back to top button
error: