Month: September 2022

  • NEWS

    കൊല്ലത്ത് നിന്നും 14 വയസുകാരനെ തട്ടിക്കൊണ്ട് പോയ തമിഴ്നാട് സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

    കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തട്ടിക്കൊണ്ട് പോയ തമിഴ്നാട് സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു വാഹനങ്ങളിലായി മൊത്തം ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് രണ്ടു കാറുകളിലെത്തിയ തമിഴ്‌നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.     സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ പോലീസ് തടഞ്ഞത്.

    Read More »
  • NEWS

    സ്കൂള്‍ വിദ്യാര്‍ഥികളെ ​​കൊല്ലപ്പെട്ട നിലയില്‍ തോട്ടില്‍ ​കണ്ടെത്തി; നാലു പേർ അറസ്റ്റിൽ

    കൊൽക്കത്ത:രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ ​​കൊല്ലപ്പെട്ട നിലയില്‍ തോട്ടില്‍ ​കണ്ടെത്തി. ആഗസ്റ്റ് 22 ന് കൊല്‍ക്കത്തയിലെ ബാഗിഹാട്ടിയില്‍ നിന്ന് കാണാതായ അതനു ഡേ, അഭിഷേക് നസ്കര്‍ എന്നിവരെയാണ് കഴുത്ത് ഞെരിച്ച്‌ കൊല്ലപ്പെട്ട നിലയില്‍ സൗത്ത് 24 പര്‍ഗാനാസിലെ ബസന്തിയില്‍ റോഡരികിലെ കനാലില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. അഭിജിത് ബോസ് (25), സമീം അലി (20), സാഹില്‍ മൊല്ല (20), ദിബ്യേന്ദു ദാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും അതനു ഡേയുടെ കുടുംബ സുഹൃത്തുമായ സത്യേന്ദ്ര ചൗധരിയും കൂട്ടാളിയും ഒളിവിലാണ്.     വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളോട് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു.

    Read More »
  • NEWS

    ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ കുട്ടിയെ കടിച്ച സംഭവത്തില്‍ ഉടമക്ക് 5000 രൂപ പിഴ

    ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ കുട്ടിയെ കടിച്ച സംഭവത്തില്‍ ഉടമക്ക് പിഴയിട്ടു. ഗാസിയബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നായയുടെ ഉടമക്ക് 5,000 രൂപ പിഴയിട്ടത്.     രാജ്‌നഗര്‍ എക്സ്റ്റന്‍ഷനിലുള്ള ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം.വളർത്തു നായയുമായി ഉടമസ്ഥയായ സ്ത്രീ ലിഫ്റ്റിൽ കയറുകയായിരുന്നു.ഈ സമയം ലിഫ്റ്റിൽ ഉണ്ടായിരുന്ന സ്കൂൾ കുട്ടിയെ നായ കടിച്ചിട്ടും നോക്കി നിൽക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പിഴ ചുമത്തുകയായിരുന്നു.

    Read More »
  • Kerala

    ‘കഞ്ചാവ് കുരു’ എന്ന് എക്‌സൈസ്, ‘ഹെംപ് കുരു’ എന്ന് കടഉടമ; കോഴിക്കോടെ മിൽക്ക് ഷേക്കിൽ തർക്കം

    കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിലെ മിൽക്ക് ഷേക്കിൽ കഞ്ചാവ് കുരു ചേർക്കുന്നതായി എക്‌സൈസും ഷെയ്ക്കില്‍ ചേര്‍ത്തത് ആരോ​ഗ്യത്തിന് ഉത്തമമായ ഹെംപ് കുരുവെന്ന് കടഉടമയും തർക്കത്തിൽ. എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി എന്നാണ് പറയുന്നത്. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ അയച്ചിട്ടുണ്ട്. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു. എന്നാൽ എക്‌സൈസുകാർ പ്രചരിപ്പിക്കുന്നത് അവാസ്തവമാണെന്ന് കടയുടമ ഡോ. സുഭാഷിഷ് പറയുന്നു. ജ്യൂസ് സ്റ്റാളിൽ മില്‍ക്ക് ഷെയ്ക്കില്‍‌ കലര്‍ത്തിയത് കഞ്ചാവ് കുരു അല്ല, ഹെംപ് കുരുവാണ്. ഇത് ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ചിട്ടുള്ളതാണെന്നും ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണെന്നും കടയുടമ…

    Read More »
  • NEWS

    റെഡിമെയ്ഡ് വസ്ത്ര വിൽപ്പന ശാലയില്‍ മയക്കുമരുന്ന് കച്ചവടം; നാലു പേർ അറസ്റ്റിൽ

    തിരുവനന്തപുരം വെമ്ബായത്ത് റെഡിമെയ്ഡ് വസ്ത്ര വില്‍പന ശാലയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എംഡിഎംഎയും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. വെമ്ബായം സ്വദേശി റിയാസ് (37), പുല്ലമ്ബാറ സ്വദേശി സുഹൈല്‍(25), കോലിയക്കോട് സ്വദേശി ഷംനാദ് (40), കുതിരകുളം സ്വദേശി ബിനു (37) എന്നിവരാണ് അറസ്റ്റിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡാന്‍സാഫ് ടീമും വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥ്, എസ് ഐ വിനീഷ് വി എസ്‌, നെടുമങ്ങാട് ഡാന്‍സാഫ് എസ് ഐ ഷിബു, സജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പാരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. വസ്ത്ര വില്പനയുടെ മറവില്‍ കടയിലെത്തുന്ന യുവാക്കളെ ലക്ഷ്യമിട്ടായിരുന്നു മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമായിരുന്നു പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • NEWS

    ഉത്രാട കാഴ്ച്ചക്കുല സമർപ്പണം

    പണ്ടു കാലത്ത് ജൻമിക്ക് പാട്ടക്കുടിയാൻമാർ കാഴ്ചക്കുല സമർപ്പിച്ചതിന്റെ ഓർമ്മകളുണർത്തുന്ന ചടങ്ങാണ് ഉത്രാട കാഴ്ചക്കുല സമർപ്പണം.  ഒട്ടേറെ ഭൂസ്വത്തുണ്ടായിരുന്ന ഗുരുവായൂർ ദേവസ്വത്തിൽ പഴയകാലം മുതലുള്ളതാണ് ഉത്രാട കാഴ്ചക്കുല സമർപ്പണം. മുൻകാലങ്ങളിൽ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത് നടത്തിയിരുന്നവരാണ് കാഴ്ചക്കുല എത്തിച്ചിരുന്നത്. പാട്ടക്കുലകൾ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ദേവസ്വം പാട്ടഭൂമികൾ ഇല്ലാതായതോടെ ആ നിലയ്ക്കുള്ള കാഴ്ചക്കുലകളുടെ വരവുകൾ നിലച്ചു. തുടർന്നാണ് ഭക്തർ കാഴ്ചക്കുലകൾ സമർപ്പിക്കാൻ തുടങ്ങിയത്.  ലഭിക്കുന്ന കാഴ്ചക്കുലകളിൽ ഒരുഭാഗം ദേവസ്വത്തിലെ ആനകൾക്ക് നൽകും. ഒരുഭാഗം തിരുവോണത്തിന് ക്ഷേത്രത്തിൽ പഴപ്രഥമൻ  തയ്യാറാക്കാനും ഉപയോഗിക്കും. ബാക്കി വരുന്ന പഴക്കുലകൾ ലേലം ചെയ്ത് ഭക്തർക്ക് തന്നെ വിതരണം ചെയ്യും.

    Read More »
  • NEWS

    മാ​ന്നാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ത്സ​വം;കേരള പോലീസ് ജേതാക്കൾ

    മാ​ന്നാ​ര്‍: മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ത്സ​വ​ത്തി​ല്‍ ചെ​റു​ത​ന ചു​ണ്ട​നെ പി​ന്നി​ലാ​ക്കി കേ​ര​ള പോ​ലീ​സ് തു​ഴ​ഞ്ഞ നി​ര​ണം ചു​ണ്ട​ന്‍ ഒ​ന്നാ​മ​താ​യി. പു​തുതാ​യി പ​ണി​ത് നീ​റ്റി​ലി​റ​ക്കി​യ വ​ള്ള​മാ​ണ് നി​ര​ണം ചു​ണ്ട​ന്‍. വെ​ള്ളം​കു​ള​ങ്ങ​ര മൂ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. പ്ര​തി​പ​ക്ഷനേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ജ​ല​മേ​ള ഉ​ദ്ഘാ​ട​ന​വും ആ​ന്‍റോ ആ​ന്‍റണി എം​പി, എ​യ​ര്‍ വിം​ഗ് ക​മാ​ന്‍ഡ​ര്‍ അ​ശോ​ക് ബാ​ബു എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ്യോ​മാ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തു​വാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് കാ​ണി​ക​ളെ നി​രാ​ശ​രാ​ക്കി.

    Read More »
  • NEWS

    തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രി;തുയിലുണർത്തുപാട്ടുമായി പാണൻ വരുമോ ?

    “നാട്ടുപച്ചക്കിളിപ്പെണ്ണേ നല്ലോലപ്പൈങ്കിളിയേ കാലമുറങ്ങും കാകളിച്ചിന്തിൽ നീ നന്മവിളയും നാടോടിപ്പാട്ടിൽ നീ തുയിലുണരോ നാടിനെ തുയിലുണർത്തോ…” ഈ പാട്ട് കേൾക്കാത്തവരുണ്ടോ ? ആയിരപ്പറ എന്ന സിനിമയിലെ ഇന്നും ആഘോഷിക്കുന്ന ഒരു പാട്ടിന്റെ ആദ്യ നാലുവരി മാത്രമാണിത്.എന്നാൽ ഇത്  തുയിലുണർത്ത് പാട്ട് അല്ല; അങ്ങനെ പലരും കരുതുന്നുണ്ടെങ്കിൽ പോലും! (വേണു നാഗവള്ളിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മധു, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ്, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993 ഫെബ്രുവരി 4-ന് പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ആയിരപ്പറ)  തിരുവോണപ്പൂനിലാവ് പരക്കുന്ന ഉത്രാടരാത്രിയാണ് നന്തുളി പാട്ടുമായി  പാണൻ വരുന്നത്.തിരുവോണപ്പുലരിയിലേക്ക് ജനങ്ങളെ സന്തോഷത്തോടെ  തുയിലുണർത്താൻ വേണ്ടിയായിരുന്നു ഇത്. ഉത്രാട രാവിനെ ഉറക്കാതെ തിരുവോണത്തിന്റെ ഒരുക്കത്തിലേക്ക് ഉണർത്തിയിരുന്ന ഓണത്തിന്റെ അവശേഷിക്കുന്ന ഒരു കലാരൂപം കൂടിയാണ് തുയിലുണർത്ത് പാട്ട്.സാസാധാരണ പാണൻമാരാണ് ഇത് പാടിയിരുന്നത്.തുയിലുണർത്തുപാട്ടിന്റെ അകമ്പടിയ്ക്കായി ഉപയോഗിക്കുന്ന വാദ്യോപകരണമാണ് നന്തുടി.ഇങ്ങനെ തുയിലുണർത്തുപാട്ടുമായി വരുന്ന പാണന് വീടുകളിൽ നിന്ന് ഓണസമ്മാനം നൽകുകയും പതിവായിരുന്നു. രാത്രിയിൽ നിന്ന് പുതിയ പ്രഭാതത്തിലേക്ക്, ഐശ്വര്യസമൃദ്ധമായ ഒരു പുതുകാലത്തിലേക്ക്, ഗ്രാമജനതയെ ഉണർത്തിയെത്തിക്കുവാൻ, അവർ കേട്ടുണരുവാനായി പാണന്മാർ ശ്രാവണമാസത്തിൽ വീടുകൾ തോറും ചെന്ന് പാടിയിരുന്ന പാട്ടിനെയാണ്  തുയിലുണർത്തുപട്ട് എന്നു…

    Read More »
  • NEWS

    ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

    ചേര്‍ത്തല:  ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനുള‌ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് നിവാസികളായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യയായ റാണിയെന്ന ജാസ്മിന്‍(38) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്‌ച രാത്രി 7.30ഓടെ രണ്ട് പേരെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്ബത്തിക പരാധിനതകളാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • NEWS

    കോഴിക്കോട് മലയിടിഞ്ഞ് വീണു

    കോഴിക്കോട് : മലയോരമേഖലയായ തിരുവമ്ബാടിയിലെ മുത്തപ്പന്‍പുഴയില്‍ മലിയിടിഞ്ഞു വീണു.മറിപ്പുഴ ഭാഗത്താണ് മലിയിടിഞ്ഞ് പുഴയിലേക്ക് പതിച്ചത്. വൈകിട്ട് ആറോടെയായിരുന്നു സംഭവം. വനപ്രദേശത്താണ് മലയിടിച്ചിലുണ്ടായത്. അതിനാല്‍ ആളപായമുണ്ടായില്ല.     മേപ്പാടി- ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന മേഖല കൂടിയാണിത്. വയനാടന്‍ മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമീപപ്രദേശമായ പുല്ലൂരാംപാറയില്‍ ഉരുള്‍പൊട്ടി വലിയ ആള്‍നാശവും ദുരന്തവുമുണ്ടായിരുന്നു. കോഴിക്കോട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയാണ് ജില്ലയില്‍ പെയ്യുന്നത്.

    Read More »
Back to top button
error: