കൊട്ടിയം തട്ടിക്കൊണ്ട് പോകലിനു പിന്നില്‍ സാമ്പത്തിക തകര്‍ക്കം; നടന്നത് ഒരു ലക്ഷത്തിന്റെ ക്വട്ടേഷന്‍
കൊല്ലം: കൊട്ടിയത്തുനിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് റിപ്പോര്‍ട്ട്.
കുട്ടിയുടെ കുടുംബം ബന്ധുവില്‍നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷമായിരുന്നു ക്വട്ടേഷന്‍ തുക. കുട്ടിയെ കന്യകുമാരി മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നു പോലീസ് സൂചിപ്പിച്ചു.
അതിനിടെ, തട്ടിക്കൊണ്ടുപോകല്‍ സംഘത്തിനു നേതൃത്വം നല്‍കിയത് തമിഴ്നാട് സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണെന്നു വിവരമുണ്്. സംഘത്തില്‍ തമിഴ്നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ കന്യാകുമാരി കാട്ടാത്തുറ തെക്കയില്‍ പുലയന്‍വിളയില്‍ ബിജു (30) പിടിയിലായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.
കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നുദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്‍ന്ന് മനസിലാക്കി. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ വീടിന് മുന്നിലെ റോഡില്‍ കറങ്ങിനടന്നിരുന്നു.
പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. കോഴിവിള ചെക്പോസ്റ്റില്‍ വെച്ചാണ് കുട്ടിയെയും സംഘത്തെയും പൂവാര്‍ പോലീസ് പിടികൂടിയത്.