Month: September 2022
-
Crime
കോഴിക്കോട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് നൊച്ചാട് സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പോർച്ചിലുണ്ടായിരുന്ന കാർ കത്തിക്കാനും ഇന്നലെ രാത്രി ശ്രമം നടന്നു. തീയാളുന്നത് കണ്ട് വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നൊച്ചാട് കേന്ദ്രീകരിച്ച് നിരവധി രാഷ്ട്രീയ സംഘർഷങ്ങൾ നേരത്തെ നടന്നിരുന്നു. ഇതുമായി ഇപ്പോഴത്തെ അക്രമത്തിന് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
NEWS
കോഴിക്കോട് മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: ബാലുശ്ശേരി വട്ടോളിയിൽ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയിൽ. തുരുത്ത്യാട് ഫുഹാദ് സെനീന്‍ , പനായി റാഷിദ് പിടി ,കോക്കല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വട്ടോളി കിനാലൂര്‍ റോഡില്‍ പൂളക്കണ്ടിയില്‍ കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവരില്‍നിന്നും 0.2 ഗ്രാം എം.ഡി.എം.എ. യും 5.8 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
Read More » -
NEWS
അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പത്തനംതിട്ട :അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കൊടുമണ്‍ സ്വദേശി ജിതിന്‍ മോഹനെയാണ് എക്സൈസ് കഴിഞ്ഞ ദിവസം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ അംഗമായിരുന്നു പിടിയിലായ ജിതിനെന്ന് പൊലീസ് അറിയിച്ചു.ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത ആള്‍ട്ടോ കാര്‍ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു. കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതുൾപ്പടെ നിരവധി കേസ് ഇയാള്‍ക്കെതിരെയുണ്ട്.
Read More » -
NEWS
അബ്ദുല്ലക്കുട്ടിയെ മാറ്റി; കേരളത്തിൽ ബിജെപിയുടെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപിയില്‍ അഴിച്ച് പണി.വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളെയാണ് മാറ്റിയത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ്. രാധാ മോഹന്‍ അഗര്‍വാളിനാണ് കേരളത്തിന്‍റെ സഹചുമതല. മലയാളി അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതലയാണ് നല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് ചണ്ഡീഗഡിന്‍റെ ചുമതല. ബംഗാളില്‍ ബിഹാര്‍ എംഎല്‍സി മംഗള്‍ പാണ്ഡെ തന്നെ ചുമതലയില്‍ തുടരും. അമിത് മാളവ്യ കോ-ഇന്‍ ചാര്‍ജ് ആയി തുടരും. ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന് തന്നെയായിരിക്കും രാജസ്ഥാന്‍റെ ചുമതല. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. അതേ സമയം, ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി.
Read More » -
NEWS
അച്ഛന് ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 25 -കാരനായ മകന്‍ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു
ഭോപ്പാൽ: അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 25 -കാരനായ മകന്‍ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ കട്നയിലാണ് സംഭവം.നന്തിലാല്‍ എന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇയാളുടെ മകൻ ലക്ഷ്മണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലാണ് ലക്ഷ്മണ്‍ കുമാര്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇയാള്‍ അവധി ദിനങ്ങളില്‍ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.താന്‍ വീട്ടില്‍ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മില്‍ രഹസ്യബന്ധത്തില്‍ ആണെന്നായിരുന്നു ഇയാളുടെ സംശയം.
Read More » -
NEWS
ശരീരം മുൻകൂട്ടി പ്രകടമാക്കുന്ന കാൻസറിന്റെ ആദ്യ ലക്ഷണങ്ങൾ ഇവയാണ്
ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാൻസർ.ഏത് സമയത്തും ആർക്കുവേണമെങ്കിലും വരാം. പല ഘടകങ്ങളും കാൻസറിന് കാരണമാകുന്നുവെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്ക് നയിക്കുന്നത്. തുടക്കത്തിൽതന്നെ ക്യാൻസർ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ അതിനുള്ള ചില വഴികളിതാ: ഒന്ന് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസാരമായി തള്ളിക്കളയരുത് ഇത് ചിലപ്പോൾ ക്യാൻസർ ലക്ഷണം ആയിരിക്കും രണ്ട് ശ്വാസോച്ഛ്വാസത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നത് ക്യാൻസറിനെ ലക്ഷണങ്ങൾ ആയിരിക്കാം.മൂന്ന് ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടനെ തന്നെ ഡോക്ടറെ കാണിക്കുക. ഇപ്പോൾ ഇത് ക്യാൻസർ ലക്ഷണം ആയിരിക്കാം നാല് മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തേണ്ടതാണ് 5 ബ്രെസ്റ്റ് ഉണ്ടാവുന്ന മുഴകൾ നിസ്സാരമായി കാണരുത് ഇത് ചിലപ്പോൾ ബ്രെസ്റ്റ് കാൻസറിന്റെ ലക്ഷണമായിരിക്കും 6 മല ദ്വാരത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവം ചിലപ്പോൾ ക്യാൻസറിനെ ലക്ഷണങ്ങൾ…
Read More » -
Kerala
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, കേരളമാകെ ഗുരു ജയന്തി സമുചിതമായി കൊണ്ടാടും
ഇന്ന് ചതയം, സമൂഹത്തിനാകെ വെളിച്ചമായി മാറിയ ശ്രീനാരായണ ഗുരുദേവന്‍റെ 168-ാം ജന്മദിനം. കേരളം ഇന്ന് ഗുരു ജയന്തി സമുചിതമായി കൊണ്ടാടും . ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക’ എന്ന് സന്ദേശം നൽകിയ, വിദ്യയിലൂടെ മാത്രമേ നവോത്ഥാനം പ്രാപ്യമാക്കാന്‍ സാധിക്കൂവെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ ആരംഭിച്ചു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന് തുടക്കമിട്ടു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. സവര്‍ണ്ണമേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയമുഖം നല്‍കി ഗുരുദേവൻ. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട നവോത്ഥാന നായകനാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചു. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടിയും സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന…
Read More » -
NEWS
ഓണം ബംബർ ഷെയർ ഇട്ട് വാങ്ങുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം. ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ? സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാൽ…
Read More » -
NEWS
കാന്താരി മുളകിന്റെ ഔഷധഗുണങ്ങൾ
ഏറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്. ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി ഒരാൾ വിചാരിച്ചാൽ മതി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്. ജീവകം c ധാരാളമുള്ളതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് വിശേഷാൽ കഴിവുണ്ട്. ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ഉത്തമം ആണ് കാന്താരി.
Read More » -
NEWS
സർജറി വേണ്ട; ഭക്ഷണക്രമം വഴി തന്നെ പൈൽസിനെ തടയാം
മൂലക്കുരു ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം തെറ്റായ ജീവിതശൈലിയും പോഷകങ്ങൾ കുറവുള്ള ഭക്ഷണക്രമവുമാണ്.ഫൈബർ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലക്കുരുവിൻ്റെ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക,വ്യായാമത്തിന്റെ അഭാവം, വെള്ളം കുടി കുറയുന്നത് എന്നിവയെല്ലാം പൈൽസ് കൂടുതൽ വഷളാക്കുന്നതിൻ്റെ കാരണങ്ങളാണ്. മൂലക്കുരുവിൻ്റെ ലക്ഷണങ്ങൾ പല ആളുകളിലും വ്യത്യസ്തരീതിയിലാണ് അനുഭവപ്പെടാറ്. ചിലരിൽ സഹിക്കാനാവാത്ത വേദന ഉണ്ടാകുകയും മലദ്വാരത്തിലൂടെ രക്തം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളുമെല്ലാം ഉണ്ടാക്കുന്നു. മൂലക്കുരുവിൻ്റെ പ്രശ്നങ്ങൾ കണ്ടുതുങ്ങുമ്പോൾ തന്നെ ജീവിതശൈലിയിലും ഭക്ഷണ ശീലത്തിലും അല്പം മാറ്റങ്ങൾ കൊണ്ടു വരുകയാണെങ്കിൽ ഭാവിയിൽ വലിയ ചികിത്സകളൊന്നും കൂടാതെ ആഴ്ചകൾകൊണ്ട് സ്വാഭാവികമായി ഇത് മാറ്റിയെടുക്കാൻ സാധിക്കും. 1. അത്താഴത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തുക ലഘുവായ അത്താഴം ശീലമാക്കുന്നത് പൈൽസിൻ്റ പ്രശ്നങ്ങളെ ഒരു പരിധിവരെ കൈകാര്യം ചെയ്യാൻ സഹായിക്കും.രാത്രിയിൽ ലഘുവായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.കഞ്ഞി അത്യുത്തമം.അല്ലെങ്കിൽ പഴങ്ങളോ പച്ചക്കറികളോ ഉൾപ്പെടുത്തിയുള്ള സാലഡ് കഴിക്കുക. ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് രണ്ടു മണിക്കൂർ മുൻപെങ്കിലും കഴിക്കുക.…
Read More »