NEWS

അബ്ദുല്ലക്കുട്ടിയെ മാറ്റി; കേരളത്തിൽ ബിജെപിയുടെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപിയില്‍ അഴിച്ച്‌ പണി.വിവിധ സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളെയാണ് മാറ്റിയത്.

കേരള ബിജെപി ഘടകത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ്.

രാധാ മോഹന്‍ അഗര്‍വാളിനാണ് കേരളത്തിന്‍റെ സഹചുമതല. മലയാളി അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതലയാണ് നല്‍കിയത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് ചണ്ഡീഗഡിന്‍റെ ചുമതല.

ബംഗാളില്‍ ബിഹാര്‍ എംഎല്‍സി മംഗള്‍ പാണ്ഡെ തന്നെ ചുമതലയില്‍ തുടരും. അമിത് മാളവ്യ കോ-ഇന്‍ ചാര്‍ജ് ആയി തുടരും. ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന് തന്നെയായിരിക്കും രാജസ്ഥാന്‍റെ ചുമതല.
അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. അതേ സമയം, ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്നും അബ്ദുള്ള കുട്ടിയെ നീക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: