NEWS

അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പത്തനംതിട്ട :അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.കൊടുമണ്‍ സ്വദേശി ജിതിന്‍ മോഹനെയാണ് എക്സൈസ് കഴിഞ്ഞ ദിവസം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
 അടൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തിയ സംഘത്തിലെ അംഗമായിരുന്നു പിടിയിലായ ജിതിനെന്ന് പൊലീസ് അറിയിച്ചു.ഓണത്തോടനുബന്ധിച്ച്‌ എക്സൈസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് ജിതിനും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറില്‍ കഞ്ചാവ് കണ്ടെത്തിയത്.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൊടുമണ്‍ സ്വദേശിയായ അനന്തു ഓടി രക്ഷപ്പെട്ടു. ഇവര്‍ യാത്ര ചെയ്ത ആള്‍ട്ടോ കാര്‍ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

 

Signature-ad

 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിതിനെന്ന് എക്സൈസ് അറിയിച്ചു. കൊടുമണ്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌ഐയെ എറിഞ്ഞ് പരിക്കേല്‍പ്പിച്ചതുൾപ്പടെ നിരവധി കേസ് ഇയാള്‍ക്കെതിരെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: