NEWS

അച്ഛന് ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 25 -കാരനായ മകന്‍ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു

ഭോപ്പാൽ: അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 25 -കാരനായ മകന്‍ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു.
മധ്യപ്രദേശിലെ കട്നയിലാണ് സംഭവം.നന്തിലാല്‍ എന്ന എഴുപതുകാരനാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇയാളുടെ മകൻ ലക്ഷ്മണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലാണ് ലക്ഷ്മണ്‍ കുമാര്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇയാള്‍ അവധി ദിനങ്ങളില്‍ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്.താന്‍ വീട്ടില്‍ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മില്‍ രഹസ്യബന്ധത്തില്‍ ആണെന്നായിരുന്നു ഇയാളുടെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: