Month: September 2022
-
NEWS
സ്ഥലപ്പേര് കൊണ്ട് ഞെട്ടിക്കുന്ന കോട്ടയം
ഇത്രയും രസകരമായ സ്ഥലപ്പേരുകളുള്ള ഒരു ജില്ല കോട്ടയം മാത്രമേയുള്ളു. പരിപ്പ്, അത് വറുക്കാൻ തിരുവാർപ്പ്, നോൺ വേണമെങ്കിൽ കുറിച്ചി, അതു പൊതിഞ്ഞു കിട്ടുന്ന പൊതി. അത് കറിവെക്കാൻ ചെമ്പ്, മെഡിക്കൽ കോളേജ് വഴി കല്ലറ എന്ന ഞെട്ടിക്കുന്ന ബസ്സ് കോട്ടയത്ത് മാത്രം⚰️⚰️ അവിടുന്ന് ദേവലോകം. കുട്ടിപ്പടിയും കൂടെ അച്ഛൻപടിയും അപ്പച്ചിപ്പടിയും ഉള്ള നാട്…. മോസ്കോയും വത്തിക്കാനും താഷ്കെന്റ് ഉം അത്യാവശ്യം വേണമെങ്കിൽ പാകിസ്ഥാൻ പോലും ഉള്ള നാട്, പന്നിമറ്റവും, മീനടവും പട്ടിത്താനവും, എരുമപ്പെട്ടിയും, കാക്കത്തോട്, മൂങ്ങാക്കുഴി, മൂങ്ങാനി, എലിവാലി, സിംഹവനം, മാൻവെട്ടം പുലിക്കുട്ടിശ്ശേരി, പട്ടിയാലിമറ്റം, എരുമേലി, പാമ്പാടി എന്നിങ്ങനെ പക്ഷിമൃഗങ്ങളെ സ്നേഹിക്കുന്ന നാട് വേങ്ങത്താനം, കാഞ്ഞിരമറ്റം, കാഞ്ഞിരപ്പള്ളി, കാഞ്ഞിരത്തിൻ മൂട്, കൂവപൊയ്ക, ആഞ്ഞിലി മൂട്, പേരച്ചുവട്, ഒട്ടയ്ക്കൽ, ആലുംമൂട്, കൊച്ചാലുംമൂട്, അമ്പഴത്തും കുന്ന്, ഇത്തിത്താനം, വാകത്താനം, നെല്ലിക്കൽ, പനച്ചിക്കാട് പൂവത്തിളപ്പ് മൂന്നിലവ് ഓട്ടക്കാഞ്ഞിരം സാക്ഷാൽ പാല . എന്നിങ്ങനെ വൃക്ഷസ്നേഹം പ്രകടിപ്പിക്കുന്ന നാട് ……. തെക്കേത്തു കവല കൈലാത്തു കവല പുളിക്കൽ…
Read More » -
Local
വിവാഹം കഴിഞ്ഞ് പത്തുമാസം തികയും മുൻപ് യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കി, ഉടനീളം ദുരൂഹതയെന്ന് ബന്ധുക്കൾ
കട്ടപ്പന: വിവാഹം കഴിഞ്ഞിട്ട് കേവലം പത്തുമാസം പൂർത്തിയാകും മുൻപ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവതിയുടെ മരണത്തിൽ അടിമുടിദുരൂഹത. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകളും വളകോട് പുത്തൻവീട്ടിൽ ജോബിഷിന്റെ ഭാര്യയുമായ എം.കെ.ഷീജ (27) ആണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പരാതി പറഞ്ഞിരുന്നു എന്ന് സഹോദരൻ അരുൺ ആരോപിക്കുന്നു. ജോബിഷ്യം ഷീജയും വിവാഹിതരായത് 2021 നവംബർ 13നായിരുന്നു. പക്ഷേ ഇതിനോടകം ജീവിതം മടുത്തതായി ഷീജ അടുത്ത ചില കൂട്ടുകാരികളോട് പറഞ്ഞിരുന്നത്രേ. ഓണത്തിനു മുൻപായി രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ഏലപ്പാറയ്ക്കുപോയ ഷീജയെ അവിടെ നിന്ന് ജോബിഷ് കൂട്ടിക്കൊണ്ടു പോയിരുന്നു. തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഹെലിബറിയയിലെ വീട്ടിൽ വന്നെങ്കിലും ഇരുവരും വൈകിട്ടു മടങ്ങി. ഇന്നലെ രാവിലെ പത്തു മണിയോടെ ജോബിഷ് വിളിച്ചതുപ്രകാരം അരുൺ വളകോട്ടിലെ വീട്ടിൽ എത്തി. ഷീജയുടെ കാര്യം തിരക്കിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നാണ് പറഞ്ഞത്.…
Read More » -
India
ആളൊഴിഞ്ഞ തെരുവിൽ അർദ്ധരാത്രിയിൽ നൃത്തച്ചുവടുകളുമായി ആൺകുട്ടിയും പെൺകുട്ടിയും, രഹസ്യമായി ചിത്രീകരിച്ച വീഡിയോ വൈറൽ
നൃത്തം ചടുലവും വ്യത്യസ്തവുമായ കലാപ്രകടനമാണ്. കേരളത്തിൽ യുവ ഡോക്ടർമാരും കളക്ടർമാരും എന്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രിവരെ നൃത്തം ചെയ്യുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വളരെ ജനപ്രിയ കലാരൂപമാണ് നൃത്തം. സന്തോഷത്തിന്റെ പ്രകടനമായി കണക്കാക്കപ്പെടുന്നതിനാൽ സോഷ്യൽ മീഡിയയിൽ ഇതിന് വൻ പ്രചാരമാണ് ലഭിക്കുന്നത്. ആകർഷകമായ നിരവധി ഡാൻസ് ക്ലിപുകൾ നാം കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു വീഡിയോ അടുത്തിടെ വൈറലായി. ചിലര്‍ക്ക് നൃത്തം ചെയ്യാന്‍ സ്റ്റേജ് വേണമെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രത്യേക അരങ്ങൊന്നും ആവശ്യമൊന്നുമില്ല. അത്തരമൊരു വിഡിയോയാണ് ഇവിടെ നടുറോഡില്‍ തെരുവ് വിളക്കിന്റെ സഹായത്തോടെ തങ്ങളുടെ ഉള്ളിലെ കലാസപര്യ ആടി തിമിര്‍ക്കുകയാണ് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും. പ്രേരണ മഹേശ്വരി എന്ന പേരിൽ ഒരാളാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും റോഡിലെ തെരുവ് വിളക്കിന് താഴെ അടിപൊളിയായി ഒരു കൂസലുമില്ലാതെ നൃത്തം ചെയ്യുന്നത് കാണാം. തങ്ങളുടെ നൃത്തം ആരെങ്കിലും വീഡിയോ ആക്കും എന്ന് അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. ഏതോ വീടിന്റെ…
Read More » -
NEWS
ഫൊക്കാന 25 പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് ഡോ. ബാബു സ്റ്റീഫന്‍
അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ട നിര്‍ധനരായ 25 പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു. തിരുവനന്തപുരം അമ്പൂരിയിലാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തുമെന്നും ഫൊക്കാന പ്രസിഡണ്ട് പറഞ്ഞു. കേരള സര്‍വ്വകലാശാലകയുമായി ചേര്‍ന്ന് ഫൊക്കാന നടപ്പാക്കിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തുടരും. ഫൊക്കാന അംഗങ്ങളുടെ മക്കള്‍ക്കുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ ആരംഭിക്കും. അമേരിക്കയിലെ തൊഴിലവസരണങ്ങളും പഠന സാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ ഫൊക്കാനയുടെവെബ് സൈറ്റില്‍ ലഭ്യമാക്കും. പ്രവാസികളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ ഓസ്റ്റിന്‍ ടെക്‌സസ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന മലയാളം അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തി അപകടത്തിലും മറ്റും പെട്ടുപോകുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യം വന്നാല്‍ അവര്‍ക്ക് സഹായം ലഭ്യമാക്കും. കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരായവരുടെ അമ്മമാരെ സഹായിക്കുന്ന പദ്ധതിക്ക് ഫൊക്കാന വുമണ്‍സ് ഫോറം പദ്ധതികള്‍…
Read More » -
NEWS
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് നേരിട്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
ദോഹ: പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. 20 പുതിയ പ്രതിവാര വിമാന സര്‍വീസുകളാണ് ഖത്തറിലേക്ക് പ്രഖ്യാപിച്ചത്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഈ കാലയളവില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ സര്‍വീസുകള്‍ ദോഹയിലേക്ക് പറക്കുക. 2022 ഒക്ടോബര്‍ 30 മുതല്‍ ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും. ആഴ്ചയില്‍ 13 സര്‍വീസുകള്‍ മുംബൈയില്‍ നിന്നും നാലെണ്ണം ഹൈദരാബാദില്‍ നിന്നും മൂന്ന് സര്‍വീസുകള്‍ ചെന്നൈയില്‍ നിന്നും ദോഹയിലേക്ക് പറക്കും. ദില്ലിയില്‍ നിന്ന് ദോഹയിലേക്ക് നിലവിലുള്ള പ്രതിദിന വിമാന സര്‍വീസുകള്‍ക്ക് പുറമെയാണ് പുതിയ സര്‍വീസുകളെന്ന് വിമാന കമ്പനി വ്യക്തമാക്കി.
Read More » -
Kerala
മലപ്പുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 65 പേര്‍ക്ക് പരുക്ക്
മലപ്പുറം: മലപ്പുറം മമ്പാട് ടാണ ജംഗ്ഷന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 65 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ സാരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഞ്ച് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് തോട്ടിന്റക്കര സ്വദേശി ഷംസുദ്ധീൻ ( 32 )നെയാണ് കോഴിക്കോട് മെഡിക്കൽ ആശുപത്രിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച വൈകുന്നേരം 5.45 ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തു നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ക്ലാസിക്ക് ബസും മുണ്ടേരിയിൽ നന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കോബ്ര ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻ ഭാഗം തകർന്നു. അപകടം സംഭവിച്ച ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ പരിക്കേറ്റവരെ ദ്രുതഗതിയിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കാനായി. നാട്ടുകാരുടെ രക്ഷാപ്രവർത്തനമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. കിട്ടിയ സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലുമാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എല്ലിനും മറ്റും സാരമായി പരിക്കേറ്റവരെയാണ് മെഡിക്കൽ…
Read More » -
Crime
ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവര്‍. കവര്‍ച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കില്‍ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവര്‍ച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈല്‍ സിം കാര്‍ഡ് നല്‍കിയതിനുമാണ് നാലുപേര്‍ പിടിയിലായത്. രണ്ട് ബംഗ്ലാദേശികള്‍, ഒരു എത്യോപ്യക്കാരന്‍, ഒരു സിറിയക്കാരന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും 387 സിം കാര്‍ഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read More » -
Crime
കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം: പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ
കണ്ണൂർ : കണ്ണൂർ ചാവശേരിയിൽ ബോംബ് സ്ഫോടനം. ചാവശേരി മണ്ണാറ റോഡിലാണ് സ്ഫോടനമുണ്ടായത്. മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരാൾ ഓടി പോകുന്നത് കണ്ടതായാണ് നാട്ടുകാർ പറയുന്നത്. സ്ഫോടനത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീൽ ബോംബ് ആണെന്ന് തിരിച്ചറിഞ്ഞു. പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ മത തീവ്രവാദികൾ പ്രദേശത്ത് സമാധാനന്തരീക്ഷം തകർക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം ആർ സുരേഷ് ആരോപിച്ചു എന്നാൽ ആർഎസ്എസും എസ്ഡിപിഐയുമാണ് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. രണ്ടാഴ്ചകൾക്ക് മുന്നേ ചാവശേരിയിൽ ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വീടുകളും ഒരു കാറും തകർത്തിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരായ ഒൻപത് പേരെ…
Read More » -
LIFE
“മാംഗോ മുറി” ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി
കൊച്ചി: ജാഫർ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗോ മുറി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. സതീഷ് മനോഹർ ആണ് ഛായാ ഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും സംവിധായകനും ചേർന്നാണ്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ കല്ലാർ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമാരപുരം, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത് വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Read More » -
India
രാഹുലിന്റെ ടീഷര്‍ട്ടിന് വില 41,000 എന്ന് ബി.ജെ.പി; ഭാരത് ജോഡോ യാത്രയെ ഭയമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ടീഷര്‍ട്ടിന്റെ വില 41,000 രൂപയെന്ന് ബി.ജെ.പി. ‘ഭാരതമേ കാണൂ’ എന്ന തലകെട്ടോടെയാണ് 41,000 രൂപ വിലവരുന്ന ടീഷര്‍ട്ടിന്റ ചിത്രം സഹിതം ബി.ജെ.പി. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തത്. ബര്‍ബറി എന്ന കമ്പനിയുടെ ഡിസൈനര്‍ ടീഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്നാണ് ആരോപണം. നിലവില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് രാഹുല്‍ ഗാന്ധി. അതേസമയം, ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തുവന്നു. എന്താണ് ബി.ജെ.പിക്ക് ഇത്ര ഭയമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. രാഹുലിന്റെ യാത്രയിലെ ജനപങ്കാളിത്തം കണ്ടാണോ ഭയമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നോട്ടുവെക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടി പറയാതെ അനാവശ്യ വിവാദങ്ങള്‍ക്കാണ് ബി.ജെ.പി. ശ്രമിക്കുന്നത്. വസ്ത്രത്തിന്റെ വിലയാണ് ബി.ജെ.പിക്ക് ചര്‍ച്ചചെയ്യേണ്ടതെങ്കില്‍ മോദിയുടെ പത്ത് ലക്ഷത്തിന്റെ കോട്ടും ഒന്നരലക്ഷത്തിന്റെ കണ്ണടയും ചര്‍ച്ചചെയ്യാമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
Read More »