Month: September 2022

  • India

    കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സുതാര്യതയില്‍ തരൂരിന് ആശങ്ക

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സുതാര്യതയിലും നീതിയിലും ഉത്കണ്ഠ പ്രകടപിപ്പിച്ച് ശശി തരൂര്‍ ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ കത്തയച്ചു. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനന്‍ മിസ്ത്രിയ്ക്കാണ് കത്തയച്ചത്. തരൂരിനെക്കൂടാതെ മനീഷ് തിവാരി, കാര്‍ത്തി ചിദംബരം, പ്രദ്യുത് ബോര്‍ഡോലൈ, അബ്ദുള്‍ ഖാര്‍ക്വീ എന്നിവരും സെപ്റ്റംബര്‍ ആറിന് അയച്ച കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നല്‍കണമെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ഏതെങ്കിലും രഹസ്യ രേഖ പുറത്തുവിടണമെന്നല്ല പറയുന്നത്. തെരഞ്ഞെടുപ്പ് വോട്ടര്‍പ്പട്ടിക മത്സരിക്കുന്നവര്‍ക്കെങ്കിലും നല്‍കണമെന്നാണ് ആവശ്യം. 28 പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലും മറ്റ് ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടര്‍പ്പട്ടിക പരിശോധിക്കാനുള്ള ശേഷി ഒരു സ്ഥാനാര്‍ഥിക്ക് ഉണ്ടാകണമെന്നില്ല. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍പ്പട്ടിക ലഭ്യമാക്കണമെന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. വോട്ടര്‍പ്പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തില്‍ തെറ്റായ ഇടപെടല്‍ നടന്നത് നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നുണ്ട്. വോട്ടര്‍പ്പട്ടിക പുറത്തുവിടണമെന്ന് നേരത്തെ മാതൃഭൂമി ഡോട്ട് കോമിലെഴുതിയ…

    Read More »
  • India

    ഓണസദ്യ കുപ്പത്തൊട്ടിയിലിട്ട സംഭവം: മേയര്‍ക്കെതിരേ സി.പി.എമ്മില്‍ അമര്‍ഷം

    തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ചാല സര്‍ക്കിളില്‍ ഓണസദ്യ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്ത സംഭവത്തില്‍ എതിര്‍പ്പുമായി സി.പി.എം. നേതാക്കള്‍. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിന്‍വലിക്കണമെന്നും സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മേയര്‍ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി രംഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം പാര്‍ട്ടി ചര്‍ച്ചചെയ്ത് തുടര്‍ തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൃത്യമായ അന്വേഷണവും തൊഴിലാളികളുടെ ഭാഗവും കേള്‍ക്കാതെയാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, മേയര്‍ക്ക് പിന്തുണയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തി. ആഹാരം കളഞ്ഞ പ്രതിഷേധ രീതി അവിവേകമാണെന്നും തൊഴിലാളികള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് മേയറോട് പറയണമായിരുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രശ്നം രൂക്ഷമായതോടെ പാര്‍ട്ടി മേയറോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം. തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന. കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ…

    Read More »
  • NEWS

    പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കന്‍ അറസ്റ്റിൽ

    പാരിപ്പള്ളി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്ധ്യവയസ്കന്‍ അറസ്റ്റില്‍. കല്ലുവാതുക്കല്‍ സെറ്റില്‍മെന്റ് കോളനി മനോജ് വിലാസത്തില്‍ മനോഹരനാണ് (55) അറസ്റ്റിലായത്. 2020 ജൂണില്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച്‌ കയറി പതിമൂന്നുകാരനെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥി പഠനത്തില്‍ ഏറെ പിന്നോട്ട് പോയതോടെ കൗണ്‍സലിംഗിന് വിധേയനാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പാരിപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.     പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

    Read More »
  • Crime

    മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂർവേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ

    കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂർവേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും ആയ ആൾ പിടിയിൽ. തിരുപ്പൂർ കെവി.ആർ നഗറിൽ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനൻതുളുവിൽ എസ്.പ്രകാശ് (41) നെയാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരിൽ നിന്നുംപിടികൂടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസില്‍ മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു. ആയുർവ്വേദ കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെത്തിയ കമ്പനി ഉടമയെ വാഹനത്തിൽ ബലമായി കയറ്റി ഒരു ഫാമിലെത്തിച്ച ശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കമ്പിനി ഉടമയുടെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷമം ആരംഭിച്ചു.…

    Read More »
  • Crime

    പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം

    തൃശ്ശൂര്‍: ഏങ്ങണ്ടിയൂർ പൊക്കുളങ്ങര കടൽതീരത്ത് മൃതദേഹം കരയ്ക്കടിഞ്ഞു.  ഒരു മാസത്തിലധികം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഏഴുമണിയോടെ കരയ്ക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബർ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.

    Read More »
  • India

    അനധികൃത ലോൺ ആപ്പുകൾക്ക് കടിഞ്ഞാൺ; നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ആപ്പുകൾ നീക്കം ചെയ്യാൻ നിർദേശം

    മുംബൈ: രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി, ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.

    Read More »
  • Crime

    പണമിടപാടിനെച്ചൊല്ലി തര്‍ക്കം കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

    കൊച്ചി: എറണാകുളം കലൂരില്‍ യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. തമ്മനം സ്വദേശി സജിന്‍ സഹീറാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സജിനും പ്രതി കിരണും തമ്മില്‍ പണമിടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ സജിന്‍ നോര്‍ത്തിലെ ജേണലിസ്റ്റ് കോളനിയിലെത്തി. ഇവിടെയാണ് പ്രതി കിരണിന്റെ വീട്. ഇവിടെയെത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സജിന്‍ സഹീറിന്റെ മൃതദേഹം കലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി കിരണും കൂട്ടുപ്രതിയായ മറ്റൊരാളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് ഇവരെ നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.  

    Read More »
  • NEWS

    റോങ് സൈഡിൽ കൂടി കയറിവന്ന കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് എ​​തി​​രേ വ​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച്‌ അ​​പ​​ക​​ടം

    എ​​രു​​മേ​​ലി: റോങ് സൈഡിൽ കൂടി അമിതവേഗത്തിൽ എത്തിയ കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് എ​​തി​​രെ വ​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച്‌ അ​​പ​​ക​​ടം. സംഭവത്തിൽ ബ​​സ് ഡ്രൈ​​വ​​ര്‍ ഉ​​ള്‍​​പ്പെ​​ടെ 20ഓ​​ളം പേ​​ര്‍​​ക്ക് പ​​രി​​ക്കേ​​റ്റു.ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​രു​​മേ​​ലി- റാ​​ന്നി പാ​​ത​​യി​​ല്‍ ക​​രി​​ങ്ക​​ല്ലു​​മൂ​ഴി​​ക്കും മ​​റ്റ​​ന്നൂ​​ര്‍​​ക്ക​​ര​​യ്ക്കും മ​ധ്യേ​യാ​​ണ് അ​​പ​​ക​​ടം. പ​​ത്ത​​നം​​തി​​ട്ട​​യി​​ല്‍​നി​​ന്നു ക​​ട്ട​​പ്പ​​ന​​യ്ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സാ​​ണ് മി​​ല്‍​​മ പാ​​ലി​​ന്‍റെ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന ടാ​​ങ്ക​​ര്‍ ലോ​​റി​​യി​​ല്‍ ഇ​​ടി​​ച്ച​​ത്.ആ​​രു​​ടെ​​യും പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞു.

    Read More »
  • Kerala

    കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത് വീട്ടിലേക്ക്‌, ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്‌

    തിരുവനന്തപുരം: നെയ്യാറ്റിൻകര ഗ്രാമത്ത് ടൈൽസ് കയറ്റിവന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക്‌ ഇടിച്ചുകയറി. അപകടസമയം വീട്ടിലുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൊച്ചിയിൽനിന്ന്‌ ടൈൽസുമായി പരശുവയ്ക്കലിലെ കടയിലേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പൊട്ടലേൽക്കുകയും സ്റ്റിയറിങ് നെഞ്ചിലിടിച്ച് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലോറിയുടെ ഡ്രൈവർ കാബിൻ പൂർണമായും തകർന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിൻകര അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പദ്മകുമാറിന്റെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാബിൻ വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.

    Read More »
  • India

    ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ ഏഴ് പേര്‍ മുങ്ങി മരിച്ചു

    അംബാല: ഹരിയാനയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ ഏഴ് പേര്‍ മുങ്ങിമരിച്ചു. മഹേന്ദര്‍ഗഡ്, സോനിപത് ജില്ലകളിലായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് ഏഴുപേരുടെ മരണം. വെള്ളിയാഴ്ച വൈകുന്നേരമാണ് ഹരിയാനയെ നടുക്കിയ ദുരന്തം. ഏഴടിയോളം ഉയരമുള്ള വിഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോയ ഒന്‍പത് യുവാക്കളാണു മഹേന്ദര്‍ഗഡിലെ ജഗദോളി ഗ്രാമത്തിലുള്ള കനാലില്‍ അപകടത്തില്‍പെട്ടത്. ഇതില്‍ നാലു പേര്‍ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കാണാതായി. സോനിപത് ജില്ലയിലെ യമുന നദിയില്‍ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ട അച്ഛനും മകനും അടക്കം മൂന്നുപേര്‍ മരിച്ചു. സംഭവത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഖട്ടര്‍ ട്വിറ്ററില്‍ കുറിച്ചു.    

    Read More »
Back to top button
error: