Month: September 2022

  • Crime

    ഒറ്റരാത്രിയില്‍ രണ്ട് വീട്ടമ്മമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ‘സാത്താന്‍’ പോലീസ് പിടിയില്‍

    തൃശൂര്‍: ഒരേ ദിവസം രാത്രിയില്‍ രണ്ടു സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മാള പള്ളിപ്പുറം സ്വദേശി തേമാലിപ്പറമ്പില്‍ അനീഷ് എന്ന സാത്താന്‍ അനീഷാണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 27 രാത്രിയാണ് അനീഷ് രണ്ടു സ്ത്രീകള്‍ക്കെതിരേ അക്രമം നടത്തിയത്. പുത്തന്‍ചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53 വയസുകാരിയുടെ വീട്ടില്‍ ആണ് പ്രതി ആദ്യമെത്തിയത്. ജനലില്‍ തട്ടിവിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു. അന്നു രാത്രി തന്നെ രണ്ട് കിലോമീറ്റര്‍ മാറിയുള്ള മറ്റൊരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയില്‍ നില്‍ക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ചെറുത്തപ്പോള്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ അനീഷിന്റെ കൈവിരലിനും പരുക്കേറ്റു. ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരുന്നു. പ്രതി പോയതിനുശേഷമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. നാടുവിട്ട പ്രതിയെ കണ്ടെത്താന്‍ പോലീസ്…

    Read More »
  • NEWS

    കൊല്ലം ശാസ്താംകോട്ടയില്‍ പോലിസുകാരനും കുടുംബത്തിനും തെരുവ് നായയുടെ കടിയേറ്റു

    കൊല്ലം :ശാസ്താംകോട്ടയില്‍ പോലിസുകാരനും കുടുംബത്തിനും തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോയിപ്രം സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായല്‍ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിന്റെ കരയില്‍ നില്‍ക്കുമ്ബോള്‍ ആദ്യം ഇന്‍സ്‌പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലില്‍ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകന്‍ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇന്‍സ്‌പെക്ടര്‍ സജീഷ്‌കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും ഇവർ ചികിത്സ തേടി.

    Read More »
  • NEWS

    ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു

    പത്തനംതിട്ട: നാളത്തെ ( ഞായറാഴ്ച) ആറന്മുള ഉത്രട്ടാതി ജലോത്സവം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചു.   ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ച പശ്ചാത്തലത്തിലും ബ്രിട്ടീഷ് രാജ്ഞിയുടെ നിര്യാണത്തിലുള്ള ദേശീയ ദുഃഖാചരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ തീരുമാനം.വർണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ മഹാരാജ് ഒരു മണിക്ക് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. ആന്റോ ആന്റണി എംപി വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും. രാമപുരത്ത് വാര്യർ അവാർഡ് സമർപ്പണം പ്രമോദ് നാരായണൻ എംഎൽഎ നിർവഹിക്കും. സജി ചെറിയാൻ എംഎൽഎ സുവനീർ പ്രകാശനം നിർവഹിക്കും. പള്ളിയോട ശിൽപിയെ ആദരിക്കൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കും. എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ സമ്മാനദാനം നിർവഹിക്കും.…

    Read More »
  • Crime

    വയറ്റില്‍ 992 ഗ്രാം സ്വര്‍ണവുമായി ജിദ്ദയില്‍നിന്ന് എത്തിയ ആള്‍ കോഴിക്കോട്ട് പിടിയില്‍

    മലപ്പുറം: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 992 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുസ്തഫ (41) യില്‍നിന്നാണ് കരിപ്പൂര്‍ പോലീസ് സ്വര്‍ണം പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.15 മണിക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്റെ കയ്യില്‍ സ്വര്‍ണ്ണമുള്ള കാര്യം മുസ്സതഫ സമ്മതിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗുകളും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുസ്തഫയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് എക്സറേ എടുത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് വയറ്റില്‍ സ്വര്‍ണമടങ്ങിയ നാല് കാപ്സ്യൂളുകള്‍ ഉണ്ടെന്ന കാര്യം വ്യക്തമായത്. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 57-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.  

    Read More »
  • NEWS

    എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

    ചണ്ഡീഗഡ്: പൊലീസ് സ്റ്റേഷനുള്ളില്‍ എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഹരിയാനയിലെ ഹോഷിയാര്‍പുരിലാണ് സംഭവം.അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള സതീഷ് കുമാര്‍ ആണ് മരിച്ചത്.  അതേസമയം സതീഷ് കുമാറിന്റെ  ആത്മഹത്യ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനമെന്ന് സഹപ്രവര്‍ത്തകർ ആരോപിച്ചു.താണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെയാണ് സഹപ്രവര്‍ത്തകരുടെ ആരോപണം.  ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് റെകോര്‍ഡ് ചെയ്ത വീഡിയോയില്‍ മേലുദ്യോഗസ്ഥനായ ഓംകാര്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.വ്യാഴാഴ്ച നടന്ന പരിശോധനയ്ക്കിടെ സതീഷ് കുമാറിനെ ഓംകാര്‍ സിങ് അപമാനിച്ചുവെന്നാണ് ആരോപണം.

    Read More »
  • NEWS

    ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരണമടഞ്ഞു

    കൊച്ചി : ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. പുലർച്ചയുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെ കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ എൽസ മിനി അന്റണിയാണ്(43) മരണമടഞ്ഞത്.

    Read More »
  • വയനാട്ടില്‍ തെരുവുനായ ആക്രമണത്തില്‍ ആദിവാസി വിദ്യാര്‍ഥിനിക്ക് പരുക്ക്

    കല്‍പ്പറ്റ: വയനാട്ടില്‍ തെരുവുനായ ആക്രമണത്തില്‍ ആദിവാസി വിദ്യാര്‍ഥിനിക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മാടത്തുംപാറ കോളനിയിലെ സുമിത്രയ്ക്കാണ് പരുക്കേറ്റത്. സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയോട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

    Read More »
  • NEWS

    ഹംസഫര്‍ എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റി

    പട്ന : ഹംസഫര്‍ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബീഹാറിലെ കതിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ചമ്ബാരനിലാണ് സംഭവം.ട്രെയിനിന്റെ എസ്1, എസ്2 കോച്ചുകളാണ് പാളം തെറ്റിയത്.ഇതിനെ തുടര്‍ന്ന് ഈ മേഖലയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.

    Read More »
  • India

    വിവാദ പുരോഹിതനുമായി കൂടിക്കാഴ്ച; രാഹുലിനെ വിമര്‍ശിച്ച് ബി.ജെ.പി.

    ന്യൂഡല്‍ഹി: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ വിവാദ ക്രിസ്ത്യന്‍ പുരോഹിതന്‍ ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി. രംഗത്ത്. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വീഡിയോഭാഗം ട്വീറ്റ് ചെയ്താണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാഹുലിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിവാദപരമായ പരാമര്‍ശം ഉന്നയിക്കുന്ന വീഡിയോഭാഗമാണ് ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. ”ഹിന്ദുദൈവങ്ങളെ പോലെയല്ല, യേശുക്രിസ്തു ഏകദൈവ”മാണെന്ന് ജോര്‍ജ് പൊന്നയ്യ രാഹുലിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമെന്ന് ഷെഹ്സാദ് പൂനവാല ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ഭാരതമാതാവിന്റെ അശുദ്ധി തന്നെ കളങ്കപ്പെടുത്താതിരിക്കാനാണ് താന്‍ ഷൂസ് ധരിക്കുന്നതെന്ന് നേരത്തെ ജോര്‍ജ് പൊന്നയ്യ പ്രസ്താവിച്ചിട്ടുണ്ടെന്നും വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ഭാരതത്തെ യോജിപ്പിക്കാന്‍ നടക്കുന്ന ആള്‍ ഭാരതത്തെ വിഘടിപ്പിക്കുന്ന വ്യക്തിക്കൊപ്പമാണോ എന്നും പൂനവാല ചോദിക്കുന്നു. പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയ രാഹുലിനെ ബി.ജെ.പി ഐടി സെല്‍ ഇന്‍-ചാര്‍ജ് അമിത് മാളവ്യയും ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ഭൂരിപക്ഷവിഭാഗത്തിന്റെ വിശ്വാസത്തെ ഹനിക്കുന്ന ഒരാളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങിയ രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര…

    Read More »
  • NEWS

    ചാള്‍സ് മൂന്നാമന്‍ ബ്രിട്ടീഷ് രാജാവ്

    ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്‌സഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു. പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍നിന്നാണ് ഉണ്ടായത്. പിന്നാലെ ഹൈഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ വിളംബരം നടത്തിയത്. ഒരു മണിക്കൂറിനുശേഷം ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്‌സ്‌ചേഞ്ചില്‍ രണ്ടാമത്തെ വിളംബരവും. സ്‌കോട്ലന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും വെവ്വേറെ വിളംബരങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും. ചരിത്രത്തില്‍ ആദ്യമായി സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തിക്കെട്ടി. പിന്നീട് വീണ്ടും ദുഃഖാചരണത്തിന്റെ…

    Read More »
Back to top button
error: