Month: September 2022
-
കോഴ്‌സിനെക്കുറിച്ച് അന്വേഷിക്കാനെത്തി കടയില്‍നിന്ന് 98,000 രൂപയുമായി കടന്ന വിരുതന്‍ പിടയില്‍
കോട്ടയം: കിടങ്ങൂരിലെ സാനിറ്ററി കടയില്‍നിന്നും 98,000 രൂപ മോഷ്ടിച്ച 19 വയസുകാരന്‍ പിടിയില്‍. ചെങ്ങന്നൂര്‍ കല്ലിശ്ശേരി വളയംകണ്ടത്തില്‍ കിരണ്‍ ഷാജി(19)യെ ആണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരിലെ ക്വീന്‍ മേരി എന്ന ഷോപ്പിലായിരുന്നു ചൊവ്വാഴ്ച മോഷണം നടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. തെള്ളകം കാരിത്താസ് ആശുപത്രിയില്‍ പുതിയ കോഴ്‌സിനെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു കിരണ്‍. എന്നാല്‍, ബസില്‍ ഉറപ്പിപ്പോയി. കിടങ്ങൂര്‍ എത്തിയപ്പോഴായിരുന്നു ഉറക്കം ഉണര്‍ന്നത്. ഇതോടെ അവിടെ ഇറങ്ങി തിരിച്ച് പോകാന്‍ എ.ടി.എമ്മില്‍ പണമെടുക്കാന്‍ കയറി. എന്നാല്‍, അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല. ഇതോടെ പലരോടും പണം ചോദിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് എ.ടി.എമ്മിന് സമീപത്തുള്ള സാനിറ്ററി കടയില്‍ എത്തുന്നത്. ഷോപ്പുടമ ഓട്ടോറിക്ഷ വിളിക്കാന്‍ പോയ തക്കത്തിന് കിരണ്‍ ഷോപ്പിനുള്ളില്‍ കയറി മേശവലിപ്പില്‍നിന്നും പണം എടുത്തു മുങ്ങി. പണമെടുത്തശേഷം ഒരു ഓട്ടോറിക്ഷയിലാണ് പ്രതി രക്ഷപ്പെട്ടത്. ഓട്ടോയില്‍ കോട്ടയത്തേക്ക് പോയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോട്ടയത്ത് ഒരു മൊബൈല്‍കടയില്‍നിന്ന് 67,000 രൂപ നല്‍കി ഫോണ്‍ വാങ്ങി.…
Read More » -
Crime
ലോറിയില്‍ കടത്തിയ 80 കിലോ കഞ്ചാവുമായി അച്ഛനും മകനുമടക്കം നാലു പേര്‍ പിടിയില്‍
മൂവാറ്റുപുഴ: കലൂരില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വന്ന എണ്‍പത് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശികളായ തങ്കപ്പന്‍, മകന്‍ അരുണ്‍, അബിന്‍, കോടിക്കുളം സ്വദേശി ബിബിന്‍ എന്നിവരാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടിയിലാവര്‍ എക്‌സൈസിനോട് പറഞ്ഞിരിക്കുന്നത്.
Read More » -
NEWS
24 ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റിൽ
കൊല്ലത്ത് 24 ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ അക്രമം നടത്തിയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ അറസ്റ്റില്‍. മയ്യനാട് സ്വദേശികളായ അമല്‍, വിശാഖ്, അനു, കല്ലുവാതുക്കല്‍ സ്വദേശി അജേഷ്, കൂട്ടിക്കട സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് അറിയിച്ചു. മയ്യനാട് സ്വദേശിയായ പ്രശാന്താണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു. 24 കൊല്ലം ബ്യൂറോ റിപ്പോര്‍ട്ടര്‍ സലിം മാലിക്ക്, ഡ്രൈവര്‍ ശ്രീകാന്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കൊല്ലം ബീച്ച് റോഡില്‍ വച്ചായിരുന്നു ആക്രമണം.
Read More » -
Crime
15,000 രൂപ പെണ്‍പണം; 14 വയസുകാരിയെ വിവാഹംകഴിച്ച 46 വയസുകാരന്‍ അറസറ്റില്‍
ബംഗളൂരു: 14 വയസുകാരിയെ വിവാഹം കഴിച്ച 46 വയസുകാരന്‍ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എന്‍. ഗുരുപ്രസാദാണ് അറസ്റ്റിലായത്. വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടി. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഇയാള്‍ വിവാഹം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇതിനായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് 15,000 രൂപയും ഗുരുപ്രസാദ് നല്‍കി. ദമ്പതികള്‍ക്ക് മറ്റു രണ്ടു പെണ്‍കുട്ടികള്‍കൂടിയുണ്ട്. ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് പരിചയക്കാര്‍ വഴി പെണ്‍കുട്ടിയുടെ കുടുംബത്തെ താല്‍പര്യം അറിയിച്ചു. പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്. ക്ഷേത്രത്തില്‍ പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്. മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന…
Read More » -
NEWS
അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുരുങ്ങി നാലംഗ കുടുംബം ജീവനൊടുക്കി
ഹൈദരാബാദ്: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയില്‍ കുരുങ്ങി നാലംഗ കുടുംബം ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ ശാന്തിനഗറിലാണ് സംഭവം. ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്. രണ്ട് മാസം മുമ്ബാണ് ഇവര്‍ മുപ്പതിനായിരം രൂപ ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും വായ്പയായെടുത്തത്. ഇതില്‍ കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ പലിശയടക്കം തുക ഉയര്‍ന്നതോടെ തിരികെ അടക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ലോണ്‍ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിന്റെ മനോവിഷമത്തില്‍ കുടുംബം ഒന്നടങ്കം ജീവനൊടുക്കുകയായിരുന്നു.
Read More » -
NEWS
അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു
മാവേലിക്കര :അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെറുകോല്‍ സ്വദേശി വിനീഷ് (37)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യ (16)ന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതോടെ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മറ്റു രണ്ട് പേര്‍ക്കായി മൂന്ന് സ്കൂബാ ടീമുകള്‍ തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനേയും ചെട്ടിക്കുളങ്ങര സ്വദേശിയെയുമാണ് ഇനി കണ്ടെത്താനുള്ളത്. ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമംഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 11.15ഓടെയാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് രാവിലെ എട്ടരയോടെ വലിയപെരുംമ്ബുഴ കടവില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. 65ഓളം പേരാണ് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാലു പേരെയാണ് കാണാതായത്. മറ്റുള്ളവരെ രക്ഷപെടുത്തിയിരുന്നു. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതും വലിയ അടിയൊഴുക്കുള്ളതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
Read More » -
NEWS
ഓണാഘോഷത്തിന് സ്വന്തം വീട്ടിലെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു
മലപ്പുറം: ചങ്ങരംകുളത്ത് ഒതളൂരില്‍ ഓണാവധി ആഘോഷത്തിനെത്തിയ അമ്മയും മകളും മുങ്ങി മരിച്ചു. പള്ളിക്കര തെക്കുമുറിയില്‍ ഒതളൂര്‍ ബണ്ടിന് സമീപത്ത് വെമ്ബുഴ പാടത്ത് കുളിക്കാനിറങ്ങിയ കുന്നംകുളം കാണിപ്പയ്യൂര്‍ അമ്ബലത്തിങ്ങല്‍ ബാബുരാജിന്റെ ഭാര്യ ഷൈനി(41) മകള്‍ ആശ്ചര്യ(12) എന്നിവരാണ് മരിച്ചത്.ഒതളൂര്‍ മേലെപുരക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ മകളാണ് ഷൈനി. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.ഓണം പ്രമാണിച്ച് ഒതളൂരില്‍ സ്വന്തം വീട്ടിലേക്ക് വന്നതാണ് ഷൈനിയും മകളും . ബണ്ടിന് സമീപത്ത് നിന്ന് മുങ്ങി താഴുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ് ഇരുവരെയും കരയ്ക്ക് കയറ്റിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം ബദനി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആശ്ചര്യ.ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Breaking News
തൃശൂരില്‍ പുലികളി നാളത്തന്നെ
തൃശൂര്‍: നാളത്തെ പുലികളിക്ക് മാറ്റമില്ല. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. കലക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.
Read More » -
NEWS
കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കോടിയും ഭക്ഷ്യക്കിറ്റും നല്‍കി
തിരുവല്ല: ശമ്ബളവും ആനുകൂല്യങ്ങളും മുടങ്ങിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഓണക്കോടിയും ഭക്ഷ്യക്കിറ്റും നല്‍കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന്‍, ജില്ലാ ജനറല്‍സെക്രട്ടറി ജിജോ ചെറിയാന്‍, ഭാരവാഹികളായ ജിബിന്‍ കാലായില്‍, ജേക്കബ് ബോണി വര്‍ഗീസ്, ബ്ലസന്‍ പാലത്തിങ്കല്‍, ശ്രീനാഥ് പി.പി, വസിഷ്ടന്‍ കുര്യന്‍,രഞ്ജിത് പൊന്നപ്പന്‍, അശോക് കുമാര്‍,ജോണ്‍സണ്‍,റോണി അലക്സ് ഈപ്പന്‍,ആശിഷ്, ജിബിന്‍ തച്ചമല എന്നിവര്‍ നേതൃത്വം നല്‍കി.
Read More » -
Breaking News
കേരളം കാത്തിരുന്ന രഹസ്യത്തിന്റെ ചുരുളഴിയുന്നു! എ.കെ.ജി. സെന്റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്തി
തിരുവനന്തപുരം: കേരളം മുഴുവന്‍ കണ്ണുംകാതും കൂര്‍പ്പിച്ച്് കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം പറയുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് വിവരം. പ്രതി എന്ന് സംശയിക്കുന്നയാള്‍ നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മിച്ച സ്ഥലം മാത്രമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തിനു നേരേ നടന്ന ആക്രമണത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത് അന്വേഷണ സംഘത്തിനു വലിയ നാണക്കേടായിരുന്നു.
Read More »