Month: September 2022
-
Careers
ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്; വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്
ദോഹ: പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും. ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ എയര്‍വേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സിന് എപ്പോഴും ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും തങ്ങളുടെ പ്രതിബദ്ധത ദൃഢമാകുകയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
Read More » -
Kerala
ദുബൈ-കൊച്ചി വിമാനത്തിലെ അബോധവസ്ഥയിലായ യാത്രക്കാരി മരിച്ചു
കൊച്ചി: ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു. കോട്ടയം മണിമല സ്വദേശി എൽസാ മിനി ആൻ്റണിയാണ് മരിച്ചത്. എൽസ അബോധാവസ്ഥയിലേക്ക് വീണതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. ഇവർക്കൊപ്പം ഭർത്താവും വിമാനത്തിലുണ്ടായിരുന്നു.
Read More » -
Crime
സർക്കാർ ആശുപത്രിയിൽ ഗുണ്ടകളുടെ ഏറ്റുമുട്ടൽ; സംഘത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘത്തിൽ ഡിവൈഎഫ്ഐ, സിപിഎം പ്രാദേശിക നേതാക്കളുമുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സിപിഎം ചിറക്കടവം ബ്രാഞ്ച് സെക്രട്ടറി സാജിദ്, ഡിവൈഎഫ്ഐ നേതാവ് അരുൺ അന്തപ്പൻ, പിതൃ സഹോദരൻ വിനോദ്, ഡിവൈഎഫ്ഐ പ്രവർത്തകൻ സുധീർ എന്നിവരെ തിരിച്ചറിഞ്ഞു. സിസിടിവി ദ്യശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയുമാണ് പ്രതികളെ തിരിച്ചരിയാൻ സാധിച്ചത്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
Pravasi
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് 16ന്
ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 16-ാം തീയതി വെള്ളിയാഴ്ച സംഘടിപ്പിക്കും. കോണ്‍സുലേറ്റിന്റെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചയ്ക്ക് 2.30 മുതലായിരിക്കും ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. പരാതികള്‍ക്ക് പരിഹാരം തേടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
Read More » -
Tech
ഐഫോണ്‍ ലാഭത്തില്‍ എവിടെനിന്ന് കിട്ടും ? ഇന്ത്യയില്‍നിന്നോ വിദേശത്തുനിന്നോ ?
മുംബൈ: ഐഫോൺ 14 സീരീസ് കഴിഞ്ഞ സെപ്തംബര്‍ 7നാണ് പുറത്തിറങ്ങിയത്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ,ഐഫോണ്‍ 14 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിലാണ് പുതിയ ഐഫോൺ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഐഫോൺ 14 സീരീസിന്‍റെ വില അമേരിക്കന്‍ വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയിൽ. ശരിക്കും യുകെ, ചൈന, ന്യൂസിലാൻഡ്, യുഎഇ, മറ്റു പല ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ ഇന്ത്യയില്‍ ഐഫോണ്‍ 14 വില കൂടുതലാണ് എന്നതാണ് നേര്. ആപ്പിള്‍ ഐഫോൺ 14 ന്‍റെ യുഎസിലെ വില പരിശോധിച്ചാല്‍ ഐഫോണ്‍ 13ന്‍റെ വിലയ്ക്ക് സമാനമായി അത് ആപ്പിള്‍ നിലനിര്‍ത്തിയെന്നതാണ് കാണാന്‍ കഴിയുക. എന്നാല്‍ ആഗോള വിപണിയില്‍ പുതിയ ഐഫോണിന് കൂടിയ വിലയാണ് ആപ്പിള്‍ വാങ്ങുന്നത്. യുഎസില്‍ ഐഫോണ്‍ 14ന്‍റെ അടിസ്ഥാന 128ജിബി മോഡൽ 799 ഡോളര്‍ (63644 രൂപ) എന്ന വിലയിലാണ് ആരംഭിക്കുന്നത്. ഇത് കഴിഞ്ഞ വർഷം അവതരിപ്പിച്ച ഐഫോണ്‍ 13…
Read More » -
Crime
ഹാഷിഷുമായി കുവൈത്തില്‍ രണ്ടുപേര്‍ പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ട് പേരെ പിടികൂടി. ഇവരില്‍ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു. രണ്ടുപേരെയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. നാല് കിലോഗ്രാം ഷാബു, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം കുവൈത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. യൂറോപ്യന്‍ രാജ്യത്ത് നിന്ന് തപാല്‍ സേവനം വഴിയെത്തിയ 25,000 കാപ്റ്റഗണ്‍ ഗുളികകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് നിയന്ത്രണ വിഭാഗം കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. അതേസമയം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. സമുദ്രമാര്‍ഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീയെ തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല
Read More » -
Business
ശുഭലക്ഷ്മി പോളിസ്‌റ്റേഴ്സിനെ സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് പെട്രോളിയം റീട്ടെയിൽ കമ്പനി ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിയെയും ശുഭലക്ഷ്മി പോളിടെക്സ് കമ്പനിയെയും ഏറ്റെടുത്തു. യഥാക്രമം 1522 കോടി രൂപയ്ക്കും 70 കോടി രൂപയുമാണ് ഏറ്റെടുക്കലിനായി റിലയൻസ് പെട്രോളിയം റീട്ടെയിൽ ചെലവഴിച്ചത്. ശുഭലക്ഷ്മി പോളിസ്റ്റർ, പോളിടെക്സ് കമ്പനികളുടെ വായ്പാ ദാതാക്കളുടെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേയും അനുമതിയോടുകൂടി മാത്രമേ ഇടപാട് പൂർത്തിയാവുകയുള്ളൂ. ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിക്ക് ഗുജറാത്തിലും ദാദ്ര നഗര് ഹവേലിയിലുമായി രണ്ട് പ്ലാന്റുകൾ ഉണ്ട്. 2.52 ലക്ഷം മെട്രിക് ടണ്ണാണ് കമ്പനിയുടെ വാർഷിക ഉത്പാദനശേഷി. ഗുജറാത്തിൽ തന്നെയാണ് ശുഭലക്ഷ്മി പോളി ടെക്സ് പ്ലാന്റും സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ പോളിസ്റ്റർ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് റിലയൻസ് ഇൻഡസ്ട്രീസ് ഈ ഏറ്റെടുക്കൽ നടത്തിയിട്ടുള്ളത്. ഈയടുത്തകാലത്ത് പാപ്പരത്ത നടപടികൾ നേരിടുന്ന ജെ ബി എഫ് ഇൻഡസ്ട്രീസിന്റെ പെട്രോകെമിക്കൽ യൂണിറ്റ് ഏറ്റെടുക്കുന്നതിനുള്ള മത്സരത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് പിന്മാറിയിരുന്നു. എന്നാൽ ഇതിന് യാതൊരു കാരണവും ഇതുവരെ…
Read More » -
NEWS
വ്യാജ ബിരുദത്തിലൂടെ ജോലി നേടിയവര്‍ സൂക്ഷിക്കുക; പണിവരുന്നുണ്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വ്യാജ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കുവൈത്ത് മന്ത്രിസഭ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ ബിരുദത്തിലൂടെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചുപിടിക്കും. വിദേശത്ത് നിന്ന് നല്‍കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധന നടത്തും. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് കുവൈത്തികളും വിദേശി ജീവനക്കാരും പരിശോധന നേരിടേണ്ടി വരും. നിലവിലുള്ളവരുടെയും പുതിയതായി ജോലിയില്‍ പ്രവേശിച്ചവരുടെയും രേഖകള്‍ പരിശോധിക്കും. സംശയമുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറും. ഇവ വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈസ്‌കൂള്‍, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് എന്നിങ്ങനെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രോസിക്യൂഷന് കൈമാറും.
Read More » -
LIFE
വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. ശ്യാം ശശി ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രധാന വേഷങ്ങളിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകനായ സാം.സി.എസ് ആണ് സംഗീത സംവിധാനം. എം സജാസ് ആണ് വേലയുടെ തിരക്കഥ. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.
Read More » -
NEWS
സൗദി അറേബ്യയില്‍ ബസപകടം; 14 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ബുറൈദയില്‍ സ്വകാര്യ കമ്പനി കോമ്പൗണ്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പരിക്കേറ്റവരെ സ്വീകരിക്കാന്‍ ആശുപത്രിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകും മുഴുവന്‍ മെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാ വിഭാഗങ്ങളും സജ്ജമാക്കുകയും ചെയ്തു. പരിക്കേറ്റ 11 പേരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടു പേരെ വിഗദ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകള്‍ക്കും ചികിത്സക്കും ശേഷം ഒരാള്‍ ആശുപത്രി വിട്ടു.
Read More »