ചണ്ഡീഗഡ്: പൊലീസ് സ്റ്റേഷനുള്ളില്‍ എ എസ് ഐ സ്വയം വെടിയുതിര്‍ത്ത് മരിച്ചു.
ഹരിയാനയിലെ ഹോഷിയാര്‍പുരിലാണ് സംഭവം.അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള സതീഷ് കുമാര്‍ ആണ് മരിച്ചത്.
അതേസമയം സതീഷ് കുമാറിന്റെ
ആത്മഹത്യ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനമെന്ന് സഹപ്രവര്‍ത്തകർ ആരോപിച്ചു.താണ്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കെതിരെയാണ് സഹപ്രവര്‍ത്തകരുടെ ആരോപണം.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് റെകോര്‍ഡ് ചെയ്ത വീഡിയോയില്‍ മേലുദ്യോഗസ്ഥനായ ഓംകാര്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.വ്യാഴാഴ് ച നടന്ന പരിശോധനയ്ക്കിടെ സതീഷ് കുമാറിനെ ഓംകാര്‍ സിങ് അപമാനിച്ചുവെന്നാണ് ആരോപണം.