കൊച്ചി : ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ചു. പുലർച്ചയുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെ കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ എൽസ മിനി അന്റണിയാണ്(43) മരണമടഞ്ഞത്.