കല്‍പ്പറ്റ: വയനാട്ടില്‍ തെരുവുനായ ആക്രമണത്തില്‍ ആദിവാസി വിദ്യാര്‍ഥിനിക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
മാടത്തുംപാറ കോളനിയിലെ സുമിത്രയ്ക്കാണ് പരുക്കേറ്റത്.
സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയപ്പോഴാണ് സുമിത്രയെ തെരുവുനായ ആക്രമിച്ചത്. മുഖത്തും തുടയിലും കടിയേറ്റ സുമിത്രയെ കല്‍പ്പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരിയോട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.