Month: September 2022
-
Kerala
തൃശൂരിൽ ആവേശം പകർന്ന് ഇന്നലെ കുമ്മാട്ടികളിറങ്ങി, ഇന്ന് വൈകിട്ട് പുലിയിറക്കം
മൂന്നാംഓണ നാളിൽ ആടിതിമിർത്ത് തൃശൂരിന്റെ നാട്ടിടവഴികളിലൂടെ കുമ്മാട്ടികളെത്തി. കുമ്മാട്ടിക്കളിയുടെ ചരിത്രത്തില്‍ ആദ്യമായി മൂന്ന് പെൺ കുമ്മാട്ടികള്‍ ഇറങ്ങി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശൈവ ദൂതഗണങ്ങളാണ് കുമ്മാട്ടികളെന്ന വിശ്വാസത്തെ പിൻപറ്റിയുള്ള ആഘോഷമാണ് കുമ്മാട്ടിക്കളി. ഓണാനാളുകളിൽ വീടുകൾ തോറും എത്തുന്ന കുമ്മാട്ടികൾ ഗ്രാമീണ കേരളത്തിന്റെ നേർ ചിത്രമാണ്. സ്ത്രീകൾ കേവലം കുമ്മാട്ടിക്കളിയുടെ ആസ്വാദകർ മാത്രമായിരുന്നു ഇതുവരെ. എന്നാൽ ഇത്തവണ പർപ്പടകപ്പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖങ്ങളുമായി പെൺകുമ്മാട്ടികള്‍ കിഴക്കുംപാട്ടുകരയില്‍ ഇറങ്ങിയത് ചരിത്രമായി. തൃശൂർ സ്വദേശികളായ സുനിത, സനിത, സബിത എന്നിവരാണ് കുമ്മാട്ടികളായത്. താളമേളങ്ങൾ അകമ്പടിയോടെ എഴുപതിലേറെ കുമ്മാട്ടികൾ കിഴക്കുംപാട്ടുകരയുടെ ഇടവഴികളില്‍ നിറഞ്ഞാടി. ഒപ്പം ദൈവിക രൂപങ്ങളും നിശ്ചല ദൃശ്യങ്ങളും. നഗരത്തെ ആവേശത്തിൽ ആറാടിക്കാൻ തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്ന് പുലികൾ ഇറങ്ങും. പുലി കളിക്കുള്ള ഒരുക്കങ്ങൾ രാവിലെ അഞ്ചു മണിക്ക് തന്നെ തുടങ്ങി. മെയ്യെഴുത്ത് ആരംഭിച്ചു. വിയ്യൂർ ദേശമാണ് ആദ്യം മെയ്യെഴുത്ത് തുടങ്ങിയത്. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, ശക്തന്‍ എന്നിവിടങ്ങളിലും പുലിമെയ്യെഴുത്ത് 6 മണിയോടെ തുടങ്ങി.…
Read More » -
Kerala
കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനും തെരുവ്‌നായയുടെ കടിയേറ്റു
കണ്ണൂര്‍: മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ നായയുടെ ആക്രമണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. കാലില്‍ കടിയേറ്റ അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയും തെരുവ് നായ ആക്രമണം ഉണ്ടായിരുന്നു. ഏഴാംമൈല്‍ പ്ലാത്തോട്ടം റോഡിലെ ഷബാസ് മന്‍സൂറും സയാന്‍ സലീമും തിരുവോണദിവസം രാവിലെ മുടിവെട്ടാന്‍ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കള്‍ ഓടിച്ചത്. ഇരുവരും വീട്ടുമുറ്റത്തേക്കോടി ഗേറ്റടച്ചതിനാലാണ് രക്ഷപ്പെട്ടത്. ഇരുവരെയും ആറ് തെരുവുനായ്ക്കള്‍ ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സി.സി. ടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ കൈയില്‍നിന്ന് തെരുവുനായ മത്സ്യം കടിച്ചെടുത്തത് അടുത്ത ദിവസമായരുന്നു.
Read More » -
Kerala
ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവ്‌നായ് ചത്തു
കൊല്ലം: ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും ഇത് കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു. ഇന്നലെ വൈകീട്ടാണ് രണ്ടു സ്ത്രീകളെ ഈ തെരുവുനായ ആക്രമിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍. പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാമ്പെയിന്‍ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാമ്പെയിന്‍ നടത്തുന്നത്.
Read More » -
Kerala
പള്ളിയോട അപകടം: മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി
ചെന്നിത്തല(ആലപ്പുഴ): അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് ഉച്ചയോടെ പള്ളിയോടം മറിഞ്ഞ തെക്കേ കടവ് ഭാഗത്ത് നിന്ന് ഒരു കിലോമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. നേവിയുടെ സ്‌കൂബ ടീമും അഗ്‌നിശമന സേനയുടെ ചെങ്ങന്നൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നുള്ള സ്‌കൂബ ടീമുമാണ് തെരച്ചില്‍ നടത്തിയത്. നാട്ടുകാരും ഇവര്‍ക്കൊപ്പം തെരച്ചിലില്‍ സഹകരിച്ചിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. തുടക്കത്തില്‍ മൂന്ന് പേരെയാണ് കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഇന്നലെ തന്നെ കിട്ടി. ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘം കണ്ടെടുത്തത്. ഉച്ചയോടെയാണ് വിനീഷിന്റെ മൃതദേഹവും കണ്ടെത്തിയത്.…
Read More » -
India
ഒരു രൂപയ്ക്ക് ഒരു സാരി ഓഫർ ചെയ്ത് വസ്ത്രശാല, കടയിലേക്ക് സ്ത്രീജന പ്രവാഹം
ആർക്കും ആദ്യം വിശ്വസിക്കാനായില്ല, പക്ഷേ സംഭവം സത്യമാണ്. ഒരു രൂപയ്ക്ക് ഒരു സാരി…! തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ഒരു വസ്ത്രശാല ഒന്നാം വാര്‍ഷികം പ്രമാണിച്ച് പ്രഖ്യാപിച്ച ഓഫര്‍ ആണിത്. ഓഫര്‍ കേട്ട് കടയിലേക്ക് സ്ത്രീകളുടെ വന്‍ പ്രവാഹമാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഒന്നാം വാര്‍ഷിക ദിനമായ ശനിയാഴ്ച കടയില്‍ എത്തുന്ന ആദ്യ അഞ്ഞൂറു പേര്‍ക്ക് ഒരു രൂപയ്ക്ക് സാരി നല്‍കും എന്നായിരുന്നു ഓഫര്‍. തീര്‍ന്നില്ല, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പാന്റ്സും ഷര്‍ട്ടും നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റനേകം ഓഫറുകളും വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചു. 500 പേര്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ എന്നതുകൊണ്ടുതന്നെ അതില്‍ സ്ഥാനംപിടിക്കാന്‍ രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ ഉള്‍പെടെയുള്ള വന്‍ ജനാവലി എത്തിയിരുന്നു. ആയിരത്തിലേറെ പേര്‍ രാവിലെ തന്നെ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. തിരക്കു നിയന്ത്രിക്കാനായി അഞ്ഞൂറോളം ജീവനക്കാരെ വസ്ത്രവ്യാപികൾ നിയോഗിച്ചിരുന്നു.
Read More » -
Breaking News
ജോലി വെടിപ്പായില്ല; എസ്.ഐയെയും കൂട്ടരെയും ലോക്കപ്പിലടച്ച് എസ്.പി.
പട്‌ന: ജോലി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് ഉന്നതന്‍ കീഴുദ്യോഗസ്ഥരെ ലോക്കപ്പില്‍ അടച്ചതായി ആരോപണം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിഷേധിച്ചുവെങ്കിലും സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. എസ്.പി. ഗൗരവ് മംഗ്ലയാണ്, സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള കീഴുദ്യോഗസ്്ഥരെ പിടിച്ച് അകത്തിട്ടത്. നവാഡ നഗര്‍ സ്‌റ്റേഷനിലെ എസ്.ഐമാരായ ശത്രുഘ്‌നന്‍ പാസ്വാന്‍, രാംരേഖ സിങ്, എ.എസ്.ഐ. സന്തോഷ് പാസ്വാന്‍, സഞ്ജയ് സിങ്, രാമേശ്വര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം ലോക്കപ്പില്‍ കിടിക്കാന്‍ സൗഭാഗ്യമുണ്ടായത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം, അര്‍ദ്ധരാത്രിയോടെ ഇവരെ പുറത്തുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി. എന്നാല്‍, അത്തരത്തില്‍ ഒരു സംഭവും നടന്നിട്ടില്ലെന്ന് എസ്.പി. മംഗ്ല പറയുന്നു. സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ സിങ്ങും ഇത് ശരിവെക്കുന്നു. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ വെട്ടിലായിരിക്കുകയാണ്. സംഭവദിവസം രാത്രി ഒമ്പത് മണിയോടു…
Read More » -
Crime
ഒരുമിച്ചുള്ള സ്വകാര്യദൃശ്യം പകര്‍ത്തി ഭീഷണി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് സുഹൃത്ത്
ലഖ്നൗ: സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിന്റെ ജനനേന്ദ്രിയം സുഹൃത്ത് മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ബറേയ്ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഹോട്ടലില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30 വയസുകാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരുക്കേറ്റ 32 വയസുകാരനായ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളായ രണ്ടുപേരും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ തൊഴിലാളികളാണ്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും മറ്റൊരു ഹോട്ടലില്‍ തങ്ങി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍, ഇതിന്റെ ദൃശ്യങ്ങള്‍ 30 വയസുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി പണം തട്ടിയതായും 32 വയസുകാരന്‍ പറഞ്ഞു. ശനിയാഴ്ച ഇരുവരും വീണ്ടും ഹോട്ടലില്‍വെച്ച് കണ്ടുമുട്ടി. തുടര്‍ന്ന് മൊബൈല്‍ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്യാന്‍ പ്രതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കേറ്റവും തര്‍ക്കവും ഉണ്ടായതോടെ 30 വയസുകാരന്‍ സുഹൃത്തിനെ ആക്രമിച്ചു. ഇതോടെയാണ് മുറിയിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം…
Read More » -
Crime
ഭർതൃപീഡിനങ്ങളും ആത്മഹത്യകളും കേരളത്തിൽ തുടർക്കഥ, തിരുവനന്തപുരം പേരൂർക്കടയിൽ ഇന്നലെയും യുവതി തൂങ്ങി മരിച്ചു; ഭർത്താവ് അറസ്റ്റിൽ
ഭർതൃപീഡനങ്ങളും തുടർന്നുള്ള ആത്മഹത്യകളും കേരളത്തിൽ തുടർക്കഥയായി മാറിയിട്ടുണ്ട്. കൊടിയ മർദ്ദനങ്ങളും മാനസിക പീഡനങ്ങളും മൂലം പ്രതിദിനം ഒന്നിലധികം പേരാണ് ജീവനൊടുക്കുന്നത്. തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പേരൂർക്കട ഹാർവ്വിപുരം ഫസ്റ്റ് ലെയിനിൽ ടിസി 19/1030ൽ എ സംജിതയെ (28)യാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് പാലോട് ബഥേൽ തടത്തരികത്ത് ബിജു ടൈറ്റസിനെ (29) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തു. നെടുമങ്ങാട് 11-ാംകല്ലിലെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഒരാഴ്‌ചയായി ഭർത്താവ് സംജിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. നെടുമങ്ങാട് പൊലീസ് പരിശോധന നടത്തി, ബിജുവിനെതിരെ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇടുക്കി ഏലപ്പാറയിലെ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകൾ എം.കെ.ഷീജ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത് രണ്ടു…
Read More » -
Crime
സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് അശ്‌ളീല വീഡിയോ നിര്‍മാണം: സംവിധായകനും യുവതിയും അറസ്റ്റില്‍
സേലം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളുടെ അശ്‌ളീല വീഡിയോകള്‍ നിര്‍മിച്ച സംവിധായകനും സഹസംവിധായികയും സഹായിയുമായ യുവതിയും അറസ്റ്റില്‍. സേലത്താണു 300 ല്‍ അധികം യുവതികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ പിടിയിലായത്. സേലം എടപ്പാടി സ്വദേശി വേല്‍സത്തിരന്‍ (38), സഹസംവിധായിക വിരുദുനഗര്‍ രാജപാളയം സ്വദേശിനി ജയജ്യോതി (23) എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങള്‍ കണ്ടു വിളിക്കുന്ന യുവതികളെ പറഞ്ഞു വശീകരിച്ചു ക്യാമറകള്‍ക്കു മുന്നിലെത്തിക്കുകയായിരുന്നു ജയജ്യോതിയുടെ ദൗത്യം. ചൂഷണത്തിനിരയായ മുഴുവന്‍ പേരെയും കണ്ടെത്താനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. സഹനടിമാരെ ആവശ്യമുണ്ടന്ന സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഇരുമ്പപാളയം സ്വദേശിയായ യുവതി സേലം ട്രാഫിക് സര്‍ക്കിളിലെ സ്റ്റുഡിയോയിലെത്തുന്നത്. പുതിയ സിനിമ തുടങ്ങുന്നതു വരെ ഓഫീസ് ജോലി നല്‍കാമെന്നു സംവിധായകന്‍ വാഗ്ദാനം നല്‍കി. മൂന്നുമാസം ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്നു കഴിഞ്ഞ ദിവസം സ്റ്റുഡിയോ ഫ്‌ളോറിലെത്തിയപ്പോഴാണു അശ്ലീല ചിത്ര നിര്‍മാണമാണു നടക്കുന്നതെന്നു യുവതിക്കു മനസിലായത്. ഉടന്‍ ഇവര്‍ സൂറമംഗളം പോലീസ് സ്റ്റേഷനിലെത്തി…
Read More » -
Kerala
രണ്ടും കല്‍പ്പിച്ച് ലത്തീന്‍ സഭ; വിഴിഞ്ഞത്ത് ബഹുജന സമരത്തിന് ആഹ്വാനം
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ നിലപാട് കടുപ്പിച്ച് ലത്തീന്‍ അതിരൂപത. ഇതുമായി ബന്ധപ്പെട്ട് അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. ബഹുജന സമരത്തിന് വിവിധ സംഘടനകളേയും ജനങ്ങളേയും പങ്കാളികളാക്കണം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് ഉറപ്പുകളൊന്നും ലഭിക്കുന്നില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനം ലത്തീന്‍ അതിരൂപത എടുത്തിരിക്കുന്നത്. ഇന്ന് കുര്‍ബാനയ്ക്കിടയില്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിക്കുകയും ചെയ്തു. സമരം കടുപ്പിച്ച് മുമ്പോട്ട് കൊണ്ടു പോകാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സമരം നടത്താനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി മൂലമ്പള്ളിയില്‍ നിന്ന് ബുധനാഴ്ച വാഹനജാഥ നടക്കുന്നുണ്ട്. ഞായറാഴ്ച ജാഥ തിരുവനന്തപുരത്തെത്തും. ഇതില്‍ എല്ലാ ഇടവകകളില്‍ നിന്നുമുള്ള ആളുകളും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Read More »