ആർക്കും ആദ്യം വിശ്വസിക്കാനായില്ല, പക്ഷേ സംഭവം സത്യമാണ്. ഒരു രൂപയ്ക്ക് ഒരു സാരി…! തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ ഒരു വസ്ത്രശാല ഒന്നാം വാര്‍ഷികം പ്രമാണിച്ച് പ്രഖ്യാപിച്ച ഓഫര്‍ ആണിത്. ഓഫര്‍ കേട്ട് കടയിലേക്ക് സ്ത്രീകളുടെ വന്‍ പ്രവാഹമാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
ഒന്നാം വാര്‍ഷിക ദിനമായ ശനിയാഴ്ച കടയില്‍ എത്തുന്ന ആദ്യ അഞ്ഞൂറു പേര്‍ക്ക് ഒരു രൂപയ്ക്ക് സാരി നല്‍കും എന്നായിരുന്നു ഓഫര്‍. തീര്‍ന്നില്ല, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി പാന്റ്സും ഷര്‍ട്ടും നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ഇതോടൊപ്പം മറ്റനേകം ഓഫറുകളും വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചു.
500 പേര്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളൂ എന്നതുകൊണ്ടുതന്നെ അതില്‍ സ്ഥാനംപിടിക്കാന്‍ രാവിലെ കട തുറക്കുന്നതിനു മുമ്പുതന്നെ സ്ത്രീകള്‍ ഉള്‍പെടെയുള്ള വന്‍ ജനാവലി എത്തിയിരുന്നു. ആയിരത്തിലേറെ പേര്‍ രാവിലെ തന്നെ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. തിരക്കു നിയന്ത്രിക്കാനായി അഞ്ഞൂറോളം ജീവനക്കാരെ വസ്ത്രവ്യാപികൾ നിയോഗിച്ചിരുന്നു.