Month: September 2022
-
NEWS
ദേഷ്യം വര്‍ദ്ധിപ്പിക്കുന്ന ആറ് തരം ഭക്ഷണങ്ങള്‍
1.എരിവും പുളിവുമുള്ള ഭക്ഷണം സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വര്‍ദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും. 2. കൊഴുപ്പേറിയ ഭക്ഷണം വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌കരിച്ച മാംസാഹാരവും കഴിക്കുന്നതു വഴി ഏറിയ അളവിലുള്ള കൊഴുപ്പ് നമ്മുടെ ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നതുമൂലം പെട്ടെന്ന് ദേഷ്യം വരും. 3. കോഫിയും ചായയും ചായയോ കോഫിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല.ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരുകയും ചെയ്യും. അതുകൊണ്ടുതന്നെ, ഉറങ്ങാന്‍ പോകുന്നതിന് മൂന്നു മണിക്കൂര്‍ മുമ്ബ് മാത്രമെ കോഫി കുടിക്കാവൂ. 4. ബേക്കറി ഭക്ഷണം കുക്കീസ്, ചിപ്സ്, മിക്സ്ചര്‍ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഇത്…
Read More » -
NEWS
ബംഗളൂരുവിന് ‘സ്കൈ ബസ്’ ; ആശയം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടേത്
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാന്‍ ‘സ്കൈ ബസ്’ എന്ന ആശയവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത വികസനവുമായി ബന്ധപ്പെട്ട ദേശീയ ശില്‍പശാലയിലാണ് കേന്ദ്രമന്ത്രി ഈ ആശയം അവതരിപ്പിച്ചത്. പദ്ധതിയെക്കുറിച്ച് പ്രാഥമിക പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കാമെന്നും കേന്ദ്രത്തിന്‍റെ സാമ്ബത്തിക സഹായം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്കൈ ബസുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.പുതിയ റോഡുകളുടെ നിര്‍മ്മാണവുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കുറഞ്ഞ ഭൂമി ഏറ്റെടുത്താല്‍ മതിയാകുമെന്നതാണ് സ്കൈ ബസ് പദ്ധതിയുടെ പ്രധാന നേട്ടം.
Read More » -
NEWS
പാലിലും റെക്കോര്‍ഡ് വില്‍പ്പന
മദ്യത്തിന് മാത്രമല്ല ഈ ഓണക്കാലത്ത് പാലിലും റെക്കോര്‍ഡ് വില്‍പ്പന. സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലായി 95 ലക്ഷത്തോളം (94,59,576) ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. ഓണക്കാല ത്തെ പാല്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 11.12% വര്‍ധനയാണ് ഉണ്ടായത്. ഓണക്കാലത്തെ നാലു ദിവസത്തെ പാല്‍വില്‍പ്പനയില്‍ എക്കാലത്തെയും വലിയ നേട്ടമാണ് മില്‍മ സ്വന്തമാക്കിയത്. തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റര്‍ പാല്‍ മില്‍മ വില്‍പ്പന നടത്തി. തൈര് വില്‍പ്പനയിലും നേട്ടമുണ്ടാക്കി. സെപ്റ്റംബര്‍ 4 മുതല്‍ നാല് ദിവസങ്ങളിലായി 11 ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് മില്‍മ വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാല്‍ ലക്ഷം (3,45,386) കിലോ തൈര് വിറ്റു.
Read More » -
NEWS
ട്രെയിനുകളില്‍ അടുത്ത 20 മുതല്‍ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പുകളും ലഭിക്കും
ന്യൂഡെല്‍ഹി: എസി ത്രീ ഇകോണമി കോച്ചുകളുള്ള ട്രെയിനുകളില്‍ അടുത്ത 20 മുതല്‍ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പുകളും ലഭിക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ഇന്‍ഡ്യന്‍ റെയില്‍വേ ആരംഭിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം മറ്റ് എസി കോചുകളിലേതുപോലെ ഈ കോചുകളിലെ യാത്രക്കാര്‍ക്ക് ഇതുവരെ ഈ സൗകര്യം ലഭ്യമായിരുന്നില്ല.
Read More » -
NEWS
തിരുവോണം ബമ്പർ നറുക്കെടുപ്പ് അടുത്ത ഞായറാഴ്ച; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സെപ്റ്റംബര്‍ 18നാണ് ഇത്തവണത്തെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടക്കുക.90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ഇത്തവണ സര്‍ക്കാര്‍ കേരള ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്. ഇതുവരെ 55 ലക്ഷം ടിക്കറ്റോളം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ലോട്ടറി എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം 1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്‍റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. 2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്. 3. സ്റ്റാമ്ബ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോര്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്ബ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം.മുഴുന്‍ പേരും രസീതും അടക്കമുള്ള…
Read More » -
NEWS
നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് ; നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ
പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം. നിയമം ലംഘിച്ചാല്‍ 250 രൂപ പിഴ ഈടാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്. 15 രൂപയാണ് ഫീസ്. മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാണിച്ചാല്‍ ലൈസന്‍സ് ലഭിക്കും. മിക്ക വീടുകളിലും നാടന്‍ ഇനങ്ങള്‍ തൊട്ട് മുന്തിയ ഇനം നായ്ക്കളെ വളര്‍ത്തുന്നു. ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് മാത്രമല്ല, ഈ നായകളെ തുറന്നുവിടുന്നതും പതിവാണ്. കേരളത്തിലെ വീടുകളില്‍ മാത്രം ഒമ്ബത് ലക്ഷത്തോളം നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.ഇതില്‍ ഒരു ശതമാനം നായകള്‍ക്ക് പോലും ലൈസന്‍സ് ഇല്ല. നായ്ക്കള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 45 രൂപ മാത്രമേ ചെലവാകൂ. എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വാക്ലിന്‍ സൗജന്യമായി ലഭിക്കും. ഒപി ടിക്കറ്റിനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനും 30 രൂപയാണ് ഫീസ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നാണ് ലൈസന്‍സ് വാങ്ങേണ്ടത്.ഇതിന് 15 രൂപയാണ് ഫീസ്.
Read More » -
NEWS
ക്ഷേത്ര ദർശനത്തിനിടയിൽ മലയാളി യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
കൊല്ലൂർ :മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മലയാളി യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതെയായി. തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് ( സന്ധ്യ ) സൗപര്‍ണികയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കുളിക്കാന്‍ ഇറങ്ങിയ മകന്‍ ആദിത്യന്‍ മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛന്‍ മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് മുരുകന്‍, മകന്‍ ആദിത്യന്‍ എന്നിവര്‍ രക്ഷപ്പെട്ടു.
Read More » -
Kerala
കാസര്‍ഗോഡ് ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും കുറുക്കന്റെ കടിയേറ്റു
കാസര്‍ഗോഡ്: സംസ്ഥാനത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസര്‍ഗോട്ട് കുറുക്കന്റെ ആക്രമണവും. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളേയും വളര്‍ത്ത് മൃഗങ്ങളേയും കുറുക്കന്‍ ആക്രമിച്ചു. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം. മാച്ചിക്കാട്ടെ പ്രഭാകരനെ കുറുക്കന്‍ മാന്തി പരുക്കേല്‍പ്പിച്ചു. ആയിറ്റി കടവത്തെ ജനാര്‍ദ്ദനന്റെ ആടിന്റെ ചെവി കടിച്ച് മുറിച്ചു. മാച്ചിക്കാട്ടെ കെ.പി രമേശന്‍, വി ഉമേശന്‍, വി നാരായണന്‍ എന്നിവരുടെ പശുക്കളെ കടിച്ച് പരിക്കേല്‍പ്പിച്ചു. മാധവി, നാരായണന്‍ എന്നിവരുടെ വീടുകളിലെ വളര്‍ത്തു നായകളേയും കടിച്ച് പരുക്കേല്‍പ്പിച്ചിട്ടുണ്ട്. രാത്രിയിലും പുലര്‍ച്ചയുമായി രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. കുറുക്കന്റെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണിപ്പോള്‍.
Read More » -
Crime
സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ച കോളജ് അധ്യാപികയ്‌ക്കെതിരേ കേസ്
ലഖ്നൗ: സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ നോയിഡയിലെ കോളജ് അധ്യാപികയ്ക്കെതിരേ പോലീസ് കേസ്. ഇന്നലെയാണ് സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചത്. നോയിഡയിലെ കോട്ട് വാലിയിലെ ക്ലിയോ കൗണ്ടി സൊസൈറ്റിക്ക് സമീപത്തെത്തിയ സ്ത്രീ സെക്യൂരിറ്റി ഗാര്‍ഡുകളിലൊരാളുടെ മുഖത്ത് അടിക്കുകയായിരുന്നു. സത്രീ പലതവണ യുവാവിന്റെ മുഖത്തടിക്കുന്നതും അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോയിഡ പോലീസ് സുതപദാസ് എന്ന സ്ത്രീയ്ക്കെതിരെ കേസ് എടുത്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. നോയിഡയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്. ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ യുവതി യൂണിഫോമില്‍ പിടിച്ചു വലിച്ചിഴച്ച് കൊണ്ടു പോകുന്നതും, ജീവനക്കാരന്റെ മുഖത്തടിക്കുന്നതും വൈറലായിരുന്നു.
Read More » -
NEWS
യുദ്ധത്തില്‍ യുക്രൈന് മുന്നേറ്റം; റഷ്യയ്ക്ക് തിരിച്ചടി
കീവ്: ആറ് മാസമായി തുടരുന്ന യുദ്ധത്തിനിടെ അപ്രതീക്ഷിത മുന്നേറ്റം നടത്തി യുക്രൈന്‍. റഷ്യന്‍ സൈന്യം യുദ്ധോപകരണങ്ങളടക്കം സംഭരിച്ചിരുന്ന വടക്കന്‍ യുക്രൈനിലെ തന്ത്രപ്രധാന നഗരമായ ഇസിയം ഉപേക്ഷിച്ച് പിന്മാറിയതോടെയാണിത്. ഖാര്‍കീവ് പ്രവിശ്യയിലാണ് ഇസിയം. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വാങ്ങേണ്ടി വന്നതിനുശേഷമുള്ള ഏറ്റവും കനത്ത തിരിച്ചടിയാണ് ഖാര്‍കീവ് പ്രവിശ്യയിലെ ഇസിയത്തില്‍ റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയിരക്കണക്കിന് വരുന്ന റഷ്യന്‍ സൈനികര്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും അടക്കമുള്ള ഉപേക്ഷിച്ചാണ് ഇസിയത്തില്‍നിന്ന് പിന്മാറിയെതന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ച റഷ്യന്‍ സൈന്യത്തിന് നേരിടേണ്ടിവന്ന തിരിച്ചടി ആറ് മാസമായി തുടരുന്ന യുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവായി മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനിടെ, സൈന്യത്തോട് താത്കാലികമായി പിന്മാറാന്‍ മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. അതിനിടെ, ഖാര്‍കീവ് പ്രവിശ്യയിലെ ജനങ്ങളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് റഷ്യന്‍ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാണരക്ഷാര്‍ഥം റഷ്യയില്‍ അഭയം തേടാനാണ് നിര്‍ദ്ദേശം. അതിനിടെ,…
Read More »