Month: September 2022
-
Kerala
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യമെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കിയുള്ള പ്രണയക്കെണി യാഥാര്‍ത്ഥ്യമാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് ആര്‍ച്ച് ബിഷപ്പ് രംഗത്തെത്തിയത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് പറഞ്ഞു. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം’, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. പ്രണയക്കെണി പരാമര്‍ശം മതസ്പര്‍ധയുടെ വിഷയമായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമര്‍ശം’, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു.മാതൃഭൂമി ന്യൂസിനോടായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
Read More » -
Breaking News
ന്യൂനമര്‍ദം അതിതീവ്രമായി; ഇന്നും നാളെയും വ്യാപകമഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ‘ശക്തി കൂടിയ ന്യൂന മര്‍ദ്ദം’ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്രന്യൂനമര്‍ദ്ദമായാണ് തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇതിന്റെ ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3 – 4 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഈ…
Read More » -
Kerala
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരിഹാരം തേടി ഉന്നതതലയോഗം വിളിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ പരിഹാരം തേടി ഉന്നതതലയോഗം വിളിച്ച് സര്‍ക്കാര്‍. തെരുവുനായകളുടെ ശല്യം മനുഷ്യ ജീവന് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. സംഭവത്തില്‍ നേരത്തെ സുപ്രീംകോടതിയും ഇടപെട്ടിരുന്നു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിദഗ്ധര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിന് മുന്നോടിയായി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപടികളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മന്ത്രി അറിയിച്ചു.
Read More » -
NEWS
പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ മനോഹരൻ ഇനി ഡോക്ടർ മനോഹരൻ
മുണ്ടക്കയം പുലിക്കുന്ന് സ്വദേശി മനോഹരന്‍ ഇനി വെറും ഓട്ടോ ഡ്രൈവറല്ല.കേരള സര്‍വകാലാശാലയില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് മനോഹരൻ. എംഎയും എംഫിലുമൊക്കെ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ ആളാണ് ഈ ഓട്ടോഡ്രൈവര്‍ മനോഹരന്‍. 2005 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് ബിരുദവും 2008 ല്‍ കാര്യവട്ടം ക്യാമ്ബസില്‍ നിന്ന് പിജിയും എം.ഫിലും പൂര്‍ത്തിയാക്കിയ മനോഹരന് ജീവിത പ്രാരാബ്ധങ്ങളാണ് ഓട്ടോറിക്ഷ ഓടിക്കുന്നതിലേക്കും ഇടവേളകളിലെ വാര്‍ക്കപ്പണിയിലേക്കും എത്തിച്ചത്. പ്രതിസന്ധികള്‍ക്കിടയിലും പഠനത്തെ കൈവിടാൻ മനോഹരന്‍ തയ്യാറായില്ല.പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചായിരുന്നു പിഎച്ച്‌ഡിക്കായി തിരഞ്ഞെടുത്ത വിഷയം.അതിനാണ് മനോഹരന് ഇപ്പോൾ ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.
Read More » -
Kerala
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍. പാറശ്ശാലയില്‍ നിന്നു ഇന്നത്തെ പദയാത്ര ആരംഭിച്ചു . കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്. കേരള അതിര്‍ത്തിയായ കളിയിക്കാവിളയിലായിരുന്നു ശനിയാഴ്ച ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയത്. പാറശ്ശാലയ്ക്ക് അടുത്ത് ചെറുവാരക്കോണത്താണ് സംഘം തങ്ങിയത്. രാവിലെ പൊതുജനങ്ങള്‍ക്ക് തടസമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാല്‍ വൈകിട്ട് യാത്രയെ ശക്തിപ്രകടനമാക്കി മാറ്റാനാണ് തീരുമാനം.
Read More » -
LIFE
മഞ്ജു വിഷ്ണു, സണ്ണി ലിയോൺ ചിത്രം ” ജിന്ന “, ടീസർ റിലീസ്
സൂപ്പർ താരം മഞ്ജു വിഷ്ണു, ബോളിവുഡ് താരം സണ്ണി ലിയോൺ, പായൽ രജ്പുത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന ” ജിന്ന ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. എവിഎ എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം മോഹൻ ബാബു അവതരിപ്പിക്കുന്ന “ജിന്ന” ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു. ‘ജിന്ന’യ്ക്ക് ഒരു വലിയ ചരിത്രം പറയാനുണ്ടെന്ന് നിർമ്മാതാവും എഴുത്തുകാരനുമായ കോന വെങ്കട്ട് പറഞ്ഞു. “ജിന്ന’ എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കും”പായൽ രജ്പുത് പറഞ്ഞു. ” സ്നേഹം ഒരു സാർവത്രിക ഭാഷയാണെന്ന് വളരെയധികം ഞാൻ മനസ്സിലാക്കുന്നു.ഈ സിനിമയിലെ മുഴുവൻ ടീമും ഒരു കുടുംബം പോലെയായിരുന്നു എന്നത് അദ്ഭുതകരമായിരുന്നു. അത്തരമൊരു അനുഭവം മുമ്പ് എനിക്കുണ്ടായിട്ടില്ല. എല്ലാവരും വളരെ കഠിനാധ്വാനം…
Read More » -
India
മദ്യക്കുപ്പികൾക്ക് പൊന്നുവില, സ്ത്രീകൾക്ക് ലക്ഷങ്ങൾ ധനസഹായം നൽകി പുതിയ മോഡൽ ബിസിനസുമായി ബിഹാർ സർക്കാർ
മദ്യക്കുപ്പികൾ പൊട്ടിച്ചു കളയുകയോ വിജനമായ സ്ഥലങ്ങളിൽ എറിഞ്ഞു കളയുകയോ ആണ് പലരും ചെയ്യുന്നത്. പക്ഷേ ഇനി മുതൽ ഉപയോഗശൂന്യമായ വസ്തുവായി മദ്യക്കുപ്പികൾ ഉപേക്ഷിക്കേണ്ട കാര്യമില്ല. നല്ല പൊന്നുവില ലഭിക്കും. സംഗതി കേരളത്തിലല്ല എന്നു മാത്രം. രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാണ് സംഭവം. അവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. കാരണം എന്താണെന്നല്ലേ…? ഒഴിഞ്ഞ മദ്യകുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ. കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്ക്കുക, ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടമായി നീക്കിവച്ചിരിക്കുന്നത്. ‘ജീവിക’ എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. മദ്യത്തിന് വിലക്കുണ്ടെങ്കിലും, സംസ്ഥാനത്ത് മദ്യ വേട്ട പതിവാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിൻ്റെ അളവ് വലുതാണ്. ഈ കുപ്പികൾ നശിപ്പിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുന്നു. പൊട്ടിച്ചു കളയുകയാണ്…
Read More » -
NEWS
തൃശ്ശൂരിൽ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
തൃശ്ശൂര്‍: തലോറില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃക്കൂരില്‍ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്ബില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് അപകടത്തില്‍ മരിച്ചത്. രാവിലെ 5.45ന് ആയിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖില്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
Read More » -
Local
കാൻസർ ബാധിതയായ 90കാരി വൃദ്ധയെ ചെറുമകൻ മർദ്ദിച്ചു കൊലപ്പെടുത്തി
കൊല്ലം: കാൻസർ രോഗിയായ മുത്തശ്ശിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ ചെറുമകൻ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് പൊലീസ് പിടിയിലായി. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. കാൻസർ ബാധിതയായ 90 വയസ്സകാരി, വെട്ടിക്കവല തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയുടെ മരണമാണ് ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും സംഭവം കൊലപാതകമെന്നു വ്യക്തമായതും. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്സി ഡ്രൈവറുമായ സുരേഷ് കുമാർ വെള്ളി വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തു. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് മകൾ സുമംഗല കണ്ടത്. കാൻസർ രോഗിയായതിനാൽ ചോര ഛർദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
Read More » -
NEWS
ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം
പാലക്കാട്: വീട്ടുമുറ്റത്തെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ഭിന്നശേഷിക്കാരനായ പതിനഞ്ചുകാരന് ദാരുണാന്ത്യം. പാലക്കാട് മണലാഞ്ചേരി സ്വദേശി അബ്ദുല്‍ റഹ്മാന്റെ മകന്‍ അല്‍ത്താഫാണ് മരിച്ചത്. വീട്ടില്‍ സഹോദരിക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. മുട്ടിക്കുളങ്ങര ജ്യോതിനിലയം ബഡ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
Read More »