Month: September 2022

  • Kerala

    മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പൊലീസ് ചെയ്യുന്ന കാര്യങ്ങൾ നാണക്കേടുണ്ടാക്കുന്നു:സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം

    തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗൺസിലിൽ സംസാരിച്ച നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിൻ്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു.

    Read More »
  • Crime

    നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം, ജീവനക്കാർക്ക് മർദ്ദനം; മൂന്ന് പേർ പിടിയിൽ

    കൊച്ചി: നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലാ‌യി. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. മറ്റൂർ പിരാരൂർ മനയ്ക്കപ്പടി പുത്തൻ കുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക പൊലീസ് ടീം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്ത് നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലാ‌യി വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. ഇൻസ്പെക്ടർ സോണി…

    Read More »
  • India

    തൂക്കം 12 കിലോഗ്രാം, ഒരു ലഡ്ഡുവിന് 45 ലക്ഷം രൂപ! പ്രത്യേകതകള്‍ അറിയുക

    ലഡ്ഡു ഗണപതി ക്ഷേത്രങ്ങളിലെ സവിശേഷമായ പ്രസാദമാണ്. സാധാരണ താങ്ങാനാവാത്ത വിലയൊന്നും ഒരിടത്തും ലഡ്ഡുവിന് ഇടാക്കാറുമില്ല. എന്നാല്‍ ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിലെ ലഡ്ഡു ലേലം ഭക്തരെ ഒന്നടങ്കം ഞെട്ടിച്ചു. ഗണപതി പ്രസാദമെന്ന് ഭക്തര്‍ വിശ്വസിക്കുന്ന ലഡ്ഡു ഇവിടെ ലേലം വിളിയിലൂടെ ഒരു ഭക്തന്‍ സ്വന്തമാക്കിയത് 45 ലക്ഷം രൂപയ്ക്കാണ്. 12 കിലോഗ്രാം തൂക്കമുള്ള ലഡ്ഡുവാണ് റെക്കോര്‍ഡ് വിലയില്‍ ലേലം പോയത്. ഹെദരാബാദിലെയും സെക്കന്തരാബാദിലെയും മാത്രമല്ല തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വില കൂടിയ ലേലമാണിത്. ഗണപതി ക്ഷേത്രങ്ങളിലെ പ്രസാദമായ ലഡ്ഡു ഭഗവാന്റെ അനുഗ്രഹമാണെന്നും ഇത് ഭാഗ്യവും, ഐശ്വര്യവും ആരോഗ്യവും നല്‍കുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ഗീതപ്രിയ- വെങ്കട്ട റാവു ദമ്പതികളാണ് 45 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ബാലാപൂര്‍ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് കര്‍ഷകനും വ്യപാരിയുമായ വി ലക്ഷ്മ റെഡ്ഡിയാണ്. ലേലം വിളിയിലൂടെ ലഭിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിക്കും എന്ന് ഭാരവാഹികള്‍ പറഞ്ഞു.

    Read More »
  • Crime

    കായംകുളം ആശുപത്രിയിലെ ഏറ്റുമുട്ടൽ ഡിവൈഎഫ്ഐ-സിപിഎം നേതാക്കൾക്കും മറ്റ് അഞ്ചുപേർക്കുമെതിരെ ജാമ്യമില്ലാ കേസ്

    ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റമുട്ടിയ സംഭവത്തിലെ മുഖ്യമപ്രതികള്‍ സി പി എം, ഡി വൈ എഫ് ഐ എന്നിവയുടെ പ്രാദേശിക നേതാക്കൾ. ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറിയുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, എന്നിവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു. മറ്റ് അഞ്ചുപേരെയും പ്രതികളാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി.ഇതില് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ.പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു. ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന്…

    Read More »
  • Food

    ലഞ്ച് ബോക്സില്‍നിന്ന് ദുര്‍ഗന്ധം ? ഇതാ ചില പൊടിക്കൈകള്‍

    ലഞ്ച് ബോക്സില്‍നിന്നുള്ള ദുര്‍ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കില്‍ അതിനുള്ള ചില പ്രതിവിധിയാണ് ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ലഞ്ച് ബോക്സിനുള്ളില്‍ ഒരുപാട് നേരം ഭക്ഷണം അടച്ചുവച്ചിരിക്കുന്നതുകൊണ്ടാണ് ഇത്തരം ദുര്‍ഗന്ധം ഉണ്ടാകുന്നത്. സ്കൂള്‍ കുട്ടികളായാലും ജോലിക്കാരായാലും ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്നതാണ് ലഞ്ച് ബോക്‌സ്. അതുകൊണ്ടുതന്നെ ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതിലെ ഗന്ധം പോകാറില്ല. പ്രത്യേകിച്ച് അന്നേ ദിവസം തന്നെ ലഞ്ച് ബോക്‌സ് കഴുകിയില്ലെങ്കില്‍, കറ പോകാനും ദുര്‍ഗന്ധം പോകാനും വെറുതെ വെള്ളവും സോപ്പും മാത്രം ഉപയോഗിച്ചാല്‍ പോരാ. ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കൈകളെ പരിചയപ്പെടാം ലഞ്ച് ബോക്‌സിലെ ദുർ​ഗന്ധം അകറ്റാനുള്ള ഒരു മാര്‍ഗമാണ് ഇവ ഫ്രീസറില്‍ വയ്ക്കാം എന്നത്. മൂന്നോ നാലോ മണിക്കൂര്‍ ലഞ്ച് ബോക്‌സ് ഫ്രീസറില്‍ തുറന്ന് സൂക്ഷിക്കാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പാത്രം ഫ്രീസറില്‍ വയ്ക്കുന്നതും അതിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. വിനാഗിരിയുടെ ഉപയോഗം ലഞ്ച് ബോക്‌സിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍…

    Read More »
  • Business

    ഉടന്‍ എത്തുന്നു ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍; വരുന്നത് വമ്പന്‍ ഓഫറുകളുമായി

    ഉപയോക്താക്കൾ കാത്തിരുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനെ ആരംഭിക്കും. രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും വൻ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് സെയിൽ ആരംഭിക്കുമെന്നാണ് സൂചന. ഫ്ലിപ്കാർട്ട് സെയിലിൽ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയുൾപ്പെടെയുള്ള 5ജി ഫോണുകൾക്ക് വൻ ഇളവുകളായിരിക്കും ഏർപ്പെടുത്തുക. കൂടാതെ ബിഗ് ബില്യൻ ഡേയ്‌സ് സെയിലിൽ ഗൂഗിൾ പിക്‌സൽ 6 എയ്ക്ക് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്ലിപ്കാർട്ട് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ബാങ്ക് കാർഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും…

    Read More »
  • Business

    ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

    ദില്ലി: ദില്ലിയിലെ ആം ആദ്മി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്റ്റനന്റ് ​ഗവർണർ.  ലോഫ്ലോർ ബസുകൾ വങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് ശുപാർശ. 1000 ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ട് എന്ന് നേരത്തെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. മദ്യനയ കേസിൽ ഗവർണറുടെ ശുപാർശയിൽ ആണ് സിബിഐ കേസെടുത്തത്. ഡിടിസിയുടെ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി കൈമാറാനുള്ള നിർദ്ദേശത്തിന് ദില്ലി ​ഗവർണർ വി കെ സക്‌സേന അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിടിസി മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ബസ്സുകൾ ടെൻഡർ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടെൻഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്‌മെന്റ് കൺസൾട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതി അവകാശപ്പെട്ടിരുന്നു. 1,000 ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾക്കായുള്ള 2019 ജൂലൈയിലെ സംഭരണ ​​ബിഡിലും ലോ ഫ്ലോർ ബിഎസ്-VI ബസുകളുടെ വാങ്ങലിനും വാർഷിക…

    Read More »
  • Kerala

    സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപ ഉദ്ഘാടനത്തിനെത്തിയില്ല; രാഹുലിനെതിരേ പ്രതിഷേധം

    തിരുവനന്തപുരം: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാനെത്താത്തിലാണ് പ്രതിഷേധം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ.ഇ. മാമന്റേയും ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ കാത്തിരുന്നിട്ടും രാഹുല്‍ ഗാന്ധി പരിപാടിക്ക് എത്തിയില്ല. രാഹുല്‍ ഗാന്ധി എത്താത്തതില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും ശശി തരൂര്‍ എം.പിയും പ്രതിഷേധിച്ചു. യാത്ര നെയ്യാറ്റിന്‍കരയിലെത്തുമ്പോള്‍ കെ.ഇ. മാമന്റേയും ഗോപിനാഥന്‍ നായരുടേയും സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടാനായിരുന്നു തയ്യാറെടുപ്പ്. നെയ്യാറ്റിന്‍കര ഗാന്ധി മാത്ര മണ്ഡലവും സ്വാതന്ത്ര്യ സമര സേനാനികള്‍ ചികിത്സയില്‍ കഴിഞ്ഞ നിംസ് ആശുപത്രിയും ചേര്‍ന്നായിരുന്നു സമൃത് മണ്ഡപം ഒരുക്കിയത്. ഗോപിനാഥന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ, കെ.ഇ മാമന്റെ ചെറുമകന്‍ വര്‍ഗീസ്, ബന്ധുമിത്രാതികള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രാഹുലിന്റെ വരവിനായി കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍, ശശി തരൂര്‍ എംപി, എം.എം. ഹസന്‍ തുടങ്ങിയവര്‍ കാത്തിരുന്നു. എന്നാല്‍…

    Read More »
  • Kerala

    അവതാരകയുടെ കൈയിലെ ചരടുകൾ കണ്ട് ശരംകുത്തിയില്‍ പോലും ഇത്രയേറെ ചരട് കാണില്ലല്ലോ എന്ന് സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കോമഡി, നടൻ ഹിന്ദുമത വിശ്വാസത്തെ അവഹേളിച്ചു എന്ന പരാതിയുമായി അഭിഭാഷകൻ

     ‘ഫ്ലവേഴ്‌സ്’ ചാനലിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയില്‍ നടത്തിയ കോമഡി പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരേ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ പരാതി. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ എന്‍. മഹേഷ്‌റാമാണ് പരാതിക്കാരന്‍. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയില്‍ നിരവധി ചരടുകള്‍ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലില്‍ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പരിപാടിയുടെ ഒരു ഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസമാണ് വൈറല്‍ ആയത്. അടുത്തകാലത്തു വന്ന പരിപാടിയാണിതെന്ന് കരുതിയാണ് ഇത് പ്രചരിച്ചത്. ഇതോടെ സുരാജിനെതിരേ സൈബര്‍ ആക്രമണം ആരംഭിച്ചു. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ നടനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കൊണ്ടാടി. ഇതിനിടെയാണ് പോലീസില്‍ പരാതി ചെന്നിരിക്കുന്നത്. നടൻ സുരാജ് വെഞ്ഞാറമ്മൂട്, പ്രോഗ്രാം എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി.…

    Read More »
  • Health

    രണ്ടുവയസ് കഴിഞ്ഞ കുട്ടികള്‍ക്ക് നല്‍കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

    പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. ഈ പ്രായത്തില്‍ കുട്ടികൾ കഴിക്കുന്ന ഭക്ഷണം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് നൽകേണ്ടത്. രണ്ടുവയസ് കഴിഞ്ഞ കുട്ടികള്‍ക്ക് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് മുട്ട നല്‍കുന്നത് നല്ലതാണ്. പാലാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. വിറ്റാമിന്‍ ഡിയും കാത്സ്യവും ധാരാളം അടങ്ങിയ പാല്‍ കുട്ടികളുടെ എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ധാരാളം…

    Read More »
Back to top button
error: