ഉപയോക്താക്കൾ കാത്തിരുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനെ ആരംഭിക്കും. രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും വൻ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല.
ഈ മാസം 13 ന് സെയിൽ ആരംഭിക്കുമെന്നാണ് സൂചന. ഫ്ലിപ്കാർട്ട് സെയിലിൽ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയുൾപ്പെടെയുള്ള 5ജി ഫോണുകൾക്ക് വൻ ഇളവുകളായിരിക്കും ഏർപ്പെടുത്തുക. കൂടാതെ ബിഗ് ബില്യൻ ഡേയ്‌സ് സെയിലിൽ ഗൂഗിൾ പിക്‌സൽ 6 എയ്ക്ക് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്ലിപ്കാർട്ട് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ബാങ്ക് കാർഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നത്തിങ് ഫോൺ (1) ഇന്ത്യയിൽ 28,999 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് സൂചന. ഈ ഫോൺ നിലവിൽ 33,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. അതായത് നത്തിങ് ഫോൺ (1) വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ബാങ്ക് കാർഡിലൂടെയായിരിക്കും ഈ കിഴിവ് ലഭിച്ചേക്കുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില.
പിക്സൽ 6എ, നത്തിങ് ഫോൺ എന്നിവയ്‌ക്കൊപ്പം ചാർജർ ലഭിക്കില്ല. റിയൽമീ 9 Pro 14,999 രൂപയ്ക്കാണ് ലഭിക്കുന്നത്. വിൽപ്പന സമയത്ത് റിയൽമീ 9 4G 12,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ 5G വേരിയന്റ് റീട്ടെയിൽ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റിയൽമീ GT 2 Pro 26,999 രൂപയ്ക്ക് വിൽക്കും. ഒപ്പോ റെനോ 8 5G-യിൽ വാങ്ങുന്നവർക്ക് 22,000 രൂപ വരെ എക്‌സ്‌ചേഞ്ച് കിഴിവുകളും ലഭിക്കും.