Month: September 2022

  • Business

    ഹോണ്ട അമേസ് വിറ്റഴിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകള്‍

    ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ), തങ്ങളുടെ ജനപ്രിയ ഫാമിലി സെഡാനായ ഹോണ്ട അമേസ് മൊത്തം അഞ്ച് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. 2013-ൽ ആദ്യമായി അവതരിപ്പിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം. നിലവിൽ രണ്ടാം തലമുറ പതിപ്പിലുള്ള ഈ കാർ ഇന്ത്യയുടെ എൻട്രി സെഡാൻ സെഗ്‌മെന്റിൽ ശക്തമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ ആകെ വിൽപ്പനയുടെ 40 ശതമാനത്തിലധികം വരുന്ന ഏറ്റവും വലിയ വിൽപ്പന മോഡലാണ് അമേസ്. മെയ്ഡ് ഇൻ ഇന്ത്യ അമേസ് ഹോണ്ടയുടെ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും വിൽക്കുകയും ചെയ്യുന്നു. ടയർ ഒന്ന് നഗര വിപണികളിൽ നിന്നുള്ള മോഡലിന്റെ നിലവിലെ വിൽപ്പന സംഭാവന ഏകദേശം 40 ശതമാനം ആണ്. അതേസമയം ടയർ രണ്ട്, മൂന്ന് നഗരങ്ങളിലെ സംയുക്ത സംഭാവന ഏകദേശം 60 ശതമാനത്തോളം വരും. പെട്രോൾ, ഡീസൽ ഓപ്ഷനുമായാണ് ഹോണ്ട അമേസ് എത്തുന്നത്. പെട്രോൾ എഞ്ചിൻ…

    Read More »
  • Pravasi

    പ്രവാസികള്‍ക്ക് തിരിച്ചടി; എയര്‍ ഇന്ത്യ കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി

    മസ്‍കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍ നിന്നുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് പുറമെ മംഗലാപുരത്തു നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന സര്‍വീസിന്റെ സമയം മാറ്റുകയും ചെയ്തു. ചൊവ്വാഴ്ചകളില്‍ തിരുവനന്തപുരത്തു നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 0549 വിമാനം മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകും. തിരിച്ച് മസ്‍കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള IX 0554 വിമാനവും സമാനമായ രീതിയില്‍ മൂന്ന് മണിക്കൂറും 15 മിനിറ്റും വൈകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചകളില്‍ കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പുറപ്പെടുന്ന IX 339, തിരികെ അതേദിവസം തന്നെ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക് വരുന്ന IX 350 എന്നീ സര്‍വീസുകള്‍ റദ്ദാക്കി. ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും കോഴിക്കോട് നിന്ന് മസ്‍കത്തിലേക്ക് പോകുന്ന IX 337, ഇതേ ദിവസങ്ങളില്‍ മസ്‍കത്തില്‍ നിന്ന് കോഴിക്കോടേക്ക്…

    Read More »
  • Crime

    പതിനഞ്ചുകാരിയ്ക്ക് നേരെ ​ലൈം​ഗികാതിക്രമം; പ്യൂൺ അറസ്റ്റിൽ

    മുംബൈ: സ്കൂളിൽ വച്ച് പതിനഞ്ചുകാരിയ്ക്ക് നേരെ ലൈം​ഗികാതിക്രമം ന‌ടത്തിയതിന് പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് മുംബൈ‌യിലാണ് സംഭവം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഈ മാസം അഞ്ചിനാണ് സംഭവം ന‌ടന്നത്. പെൺകുട്ടി തനിച്ചിരിക്കുന്നതു കണ്ട് അടുത്തെത്തിയ പ്യൂൺ പെൺകു‌ട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ സ്കൂളിലെത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ​ഗാംദേവി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പൊലീസ് പരാതി നൽകിയിട്ടുണ്ട്. പലതവണ ഇതേ പെൺകുട്ടിയെ പ്യൂൺ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകു‌ട്ടിയു‌ടെ മൊബൈൽ ഫോണിലേക്ക് ഇ‌യാൾ വീഡിയോ കോൾ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോക്സോ അടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് തൊ‌ട്ടടുത്ത ജില്ലയിൽ നിന്നാണ് പിടികൂടി‌യത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

    കൊച്ചി: കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ നിർദ്ദേശം. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം. ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ നാല് ദിവസം പിന്നിടുമ്പോൾ വെടിവെച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. നാവിക സേനയുടെ ഷൂട്ടിംഗ് റെയ്ഞ്ചിന് സമീപമുള്ള സ്ഥലമായതിനാൽ നേവി തന്നെയാണ് വെടിവെച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സഹായത്തോടെ ഷൂട്ടിംഗ് റെയിഞ്ചിലും കടലിലും പരിശോധന നടത്തിയിരുന്നു. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവെപ്പുണ്ടായത്. വെടിയുണ്ട ഏത് വിഭാഗത്തിൽ പെട്ടതാണ്. എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് തുടങ്ങി കാര്യങ്ങളാണ് ബാലിസ്റ്റിക്ക് വിദഗ്ദ്ധർ പരിശോധിച്ചത്. അഞ്ച് തരം തോക്കുകൾ പരിശീലനത്തിനായി ഉപയോഗിച്ചുവെന്നാണ് ഇപ്പോഴത്തെ നിഗമനം. നാവിക സേന പരിശീലനം നടന്ന സമയം, ഉപയോഗിച്ച തോക്കുകൾ എന്നിവയുടെ ലിസ്റ്റ് പൊലീസ് ചോദിച്ചിട്ടുണ്ട്. ഈ തോക്കുകൾ ഹാജരാക്കാനാണ് പൊലീസ് നിർദ്ദേശം. ഇവ തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ…

    Read More »
  • NEWS

    ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ജ് കുറച്ചു

    ദോഹ: ഖത്തറില്‍ മരുന്നുകളുടെ ഹോം ഡെലിവറി ചാര്‍ഡ് 30 റിയാലില്‍ നിന്ന് 20 റിയാലായി കുറച്ചു. മരുന്നുകള്‍ക്ക് പുറമെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ (Medical consumables), ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ (Dietary products) തുടങ്ങിയവയുടെയും ഹോം ഡെലിവറി ചാര്‍ജ് കുറച്ചിട്ടുണ്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഖത്തര്‍ പോസ്റ്റാണ് നിരക്ക് കുറച്ച വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് 2020 ഏപ്രിലിലാണ് മരുന്നുകളും മറ്റ് അനുബന്ധ സാധനങ്ങളും പോസ്റ്റിലൂടെ രോഗികളുടെ വീടുകളില്‍ എത്തിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ രോഗികളില്‍ നിന്നുള്ള പ്രതികരണം കണക്കിലെടുത്ത് ഈ സേവനം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്ന് നാല് ലക്ഷവും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ നിന്ന് രണ്ട് ലക്ഷവും മരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചുവെന്ന് ഖത്തര്‍ പോസ്റ്റ് അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്ക് ഈ…

    Read More »
  • Crime

    കൊല്ലത്തെ ക്യാന്‍സർ രോഗിയുടേത് കൊലപാതകം, ചെറുമകൻ അറസ്റ്റിൽ

    കൊല്ലം: കുന്നിക്കോട് ക്യാന്‍സർ രോഗിയായ വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ നടന്ന പൊലീസ് അന്വേഷണവും വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും നാട്ടുകാരുടെ സംശയം ശരിവച്ചു. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിലും പാടുകളുണ്ടായിരുന്നു. ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    Read More »
  • Kerala

    ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ മുല്ലപ്പുഴശേരി ജേതാക്കള്‍

    ആറന്‍മുള: ഉത്രട്ടാതി ജലോത്സവത്തില്‍ മുല്ലപ്പുഴശേരിക്ക് കിരീടം. എ ബാച്ചില്‍ കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളെ പിന്തള്ളിയാണ് മുല്ലപ്പുഴശേരിയുടെ വിജയം. കുറിയന്നൂര്‍ പള്ളിയോടമാണ് രണ്ടാമത്. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം ജേതാക്കളായി. വന്മഴി, പുല്ലുപ്രം പള്ളിയോടങ്ങളെ പിന്തള്ളിയാണ് ഇടപ്പാവൂരിന്റെ നേട്ടം. പമ്പയുടെ ഇരുകരകളിലും ആയിരങ്ങളാണു വള്ളംകളി കാണാന്‍ എത്തിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്കു പള്ളിയോടങ്ങളുടെ ഘോഷയാത്രയോടെയാണു വള്ളംകളിക്കു തുടക്കമായത്. 49 പള്ളിയോടങ്ങളാണു ഇത്തവണ പമ്പയുടെ ഓളങ്ങളില്‍ നിറമാല തീര്‍ത്തത്. മുത്തുകുടകളും നിശ്ചല ദൃശ്യങ്ങളുമായി മനോഹരമായിരുന്നു ഘോഷയാത്ര. പള്ളിയോടങ്ങളുടെ ഘോഷയാത്ര ആന്റോ ആന്റണി എം.പി. ഫ്ളാഗ് ഓഫ് ചെയ്തു.  

    Read More »
  • NEWS

    ഖത്തറില്‍ താപനില 46 ഡിഗ്രി വരെ ഉയരും; ഈയാഴ്ച ചൂട് കൂടുമെന്ന് പ്രവചനം

    ദോഹ: ഖത്തറില്‍ ഈയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 33 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ ആഴ്ച ഖത്തറിലെ അന്തരീക്ഷ താപനിലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മറ്റ് കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

    Read More »
  • LIFE

    19കാരിയുടെ മംഗല്യ സ്വപ്നം പൂവണിയിക്കാന്‍ ബന്ധുക്കളായി മുസ്ലിം ലീഗും നാട്ടുകാരും; ക്ഷേത്രത്തില്‍ പന്തലൊരുക്കി, കാവില്‍ മിന്നുകെട്ട്

    മലപ്പുറം: ഗിരിജക്ക് സ്വന്തക്കാരും ബന്ധുക്കളുമെല്ലാം നാട്ടുകാരാണ്. ചെറുപ്പത്തില്‍ തന്നെ വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായി ഗിരിജ (19) യെത്തിയത് മുതല്‍ നാട്ടുകാരാണ് ഇവരുടെ എല്ലാം. ഞായറാഴ്ചയായിരുന്നു കല്യാണം. എടയൂരിലെ ബാലന്റെ മകന്‍ രാകേഷാണ് മിന്ന് ചാര്‍ത്തിയത്. പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മക്കും അനിയത്തിക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി റോസ് മാനറലിലെ അന്തേവാസിയായി കഴിയുകയാണ് പാലക്കാട് സ്വദേശിയായ ഗിരിജ. വിവാഹ പ്രായമായതോടെ സ്ഥാപനം നില്‍ക്കുന്ന മനാട്ടി പറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ വിവാഹം അന്വേഷിച്ച് മംഗല്യ സ്വപ്നം പൂവണിയിക്കുകയായിരുന്നു. പലരുടെയും അകമൊഴിഞ്ഞ സഹകരണത്തോടെ അഞ്ച് പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും ഗിരിജക്ക് വിവാഹ സമ്മാനമായി ലഭിച്ചു. സംഘാടകരാവട്ടെ അഞ്ഞൂറ് പേരെ വിളിച്ച് വരുത്തി പന്തലൊരുക്കി സദ്യയും നല്‍കി. പറമ്പില്‍ പടി അമ്മാഞ്ചേരി കാവിലായിരുന്നു മിന്നുകെട്ട്. ക്ഷേത്രത്തിനു സമീപം തന്നെയാണ് വിവാഹ പന്തലും കെട്ടിയത്. വിവാഹകര്‍മ്മത്തിന് എളമ്പുലക്കാട്ട് ആനന്ദന്‍ നമ്പൂതിരി നേതൃത്വം നല്‍കി. പാണക്കാട് അബ്ബാസലി ശിഹാബ്…

    Read More »
  • India

    കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടില്ല: ഗുലാം നബി ആസാദ്

    ശ്രീനഗര്‍: കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ഇന്ത്യന്‍ ഭരണഘടനയിലെ 370ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഒരിക്കലും ഇനി പ്രത്യേക പദവി തിരികെ കിട്ടില്ല. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ അക്കാര്യം ചിന്തിക്കേണ്ടതുള്ളൂ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറാമുള്ളയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി. തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം പത്ത് ദിവസത്തിനകമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പദവിയും ജനങ്ങള്‍ക്ക് നഷ്ടമായ ഭൂമിയും അവകാശങ്ങളും തിരിച്ച്പിടിക്കാന്‍ തന്നെ പിന്തുണയ്ക്കണമെന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്- ഗുലാം നബി പറഞ്ഞു. കശ്മീരില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കാനും പ്രത്യേക പദവി തിരിച്ച് പിടിക്കാന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിന് തീരുമാനത്തിലെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആസാദിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

    Read More »
Back to top button
error: