Month: September 2022

  • Kerala

    4 കിലോയുള്ള ഒരു മത്തങ്ങായ്ക്ക് 47000 രൂപ, ഇടുക്കി ചെമ്മണ്ണാറിൽ ഒരു മത്തങ്ങാ ലേലത്തില്‍ വിറ്റ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം

      മത്തങ്ങായുടെ മാർക്കറ്റ് വില ഇപ്പോൾ കിലോ 20 രൂപയാണ്. പക്ഷേ അഞ്ചു കിലോയുള്ള മത്തങ്ങാ വിറ്റുപോയത് 47,000 രൂപയ്ക്ക്. അതിശയോക്കിയല്ല, സംഗതി സത്യമാണ്. ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്ത് ചെമ്മണ്ണാറിൽ ഒരു മത്തങ്ങാ ലേലത്തില്‍ വിറ്റ വില കേട്ട് ഞെട്ടിയിരികക്കുകയാണ് ജനങ്ങൾ. 47,000 രൂപയ്‌ക്കാണ് ഓണാഘോഷത്തില്‍ സൗജന്യമായി ലഭിച്ച മത്തങ്ങ ലേലത്തില്‍ പോയത്. ഇടുക്കി ചെമ്മണ്ണാറിലാണ് അവിശ്വസിനീയമായ ഈ കച്ചവടം നടന്നത്. ഓണാഘോഷത്തോടനുബന്ധിച്ചാണ് ജനകീയ ലേലം നടത്തിയത്. സംഘാടകര്‍ക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് വന്‍ തുകയ്‌ക്ക് വിറ്റുപോയത്. അഞ്ച് കിലോ ഭാരമുള്ള മത്തങ്ങയാണ് ചെമ്മണ്ണാറിലെ യുവാക്കള്‍ സ്വന്തമാക്കിയത്. ജനങ്ങള്‍ വാശിയോടെ പങ്കെടുത്ത ലേലത്തില്‍ മത്തങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുരുകയായിരുന്നു.വില കേട്ട് സംഘാടകരും അന്തം വിട്ടു. ലേല ലഹരിക്കിടയില്‍ മഴ തടസ്സം സൃഷ്ടിച്ചെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. പൊന്നും വിലയ്‌ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയ്താണ് യുവാക്കള്‍ വീടുകളിലേക്ക് മടങ്ങിയത്. ആട്ടം കോഴിയും വാഴകുലയും വന്‍ തുകയ്‌ക്ക് ലേലത്തില്‍ വിറ്റു പോകാറുണ്ടെങ്കിലും മത്തങ്ങ ആദ്യമായാണ്…

    Read More »
  • NEWS

    ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീടം

    ദുബായ്: ആഭ്യന്തര സംഘര്‍ഷങ്ങളിലും സാമ്ബത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉഴറുന്ന ശ്രീലങ്ക ജനതയ്ക്ക് ഏഷ്യാ കപ്പ് കിരീട നേട്ടത്തിലൂടെ ആത്മവിശ്വാസത്തിന്റെ നറുനിലവ് സമ്മാനിച്ച്‌ ദസുന്‍ ഷനകയും സംഘവും. ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും ആധികാരിക ജയത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് തകര്‍ത്താണ് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഷനകയുടേയും സംഘത്തിന്റെ അവിശ്വസനീയമായ കുതിപ്പ്.

    Read More »
  • NEWS

    രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കെ മുരളീധരന്‍ എംപിക്ക് വേദി നിഷേധിച്ചു

    തിരുവനന്തപുരം:രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കെ മുരളീധരന്‍ എംപിക്ക് വേദി നിഷേധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചത്. നീരസം വ്യക്തമാക്കിയ മുരളീധരന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി. വേദിയില്‍ ആരെല്ലാമുണ്ടാകണമെന്ന് തീരുമാനിക്കുന്നത് അതാത് ഡിസിസികളാണ്. എന്നാല്‍, കെ സി വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ വേദിയില്‍ ഇരിക്കേണ്ട നേതാക്കളെ നിശ്ചയിക്കുന്നത്. വൈകിട്ട് ആറിനായിരുന്നു നേമത്തെ സ്വീകരണം. മുരളീധരനെക്കാള്‍ താരതമ്യേന ജൂനിയര്‍ നേതാക്കള്‍ വേദിയിലിരിക്കെയാണ് സുരക്ഷാചുമതലയുള്ളവര്‍ മുരളീധരനെ തടഞ്ഞത്. പാര്‍ലമെന്റ് അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ് മുരളീധരന്‍ വേദി വിട്ടത്.

    Read More »
  • India

    സ്വാമി വിവേകാനന്ദന്റെ സാഹസിക നീന്തലിനെ അനുസ്മരിച്ച് എസ് പി മുരളീധരന് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദരം

    കന്യാകുമാരി വിവേകാനന്ദ പാറയ്ക്കു ചുറ്റും സാഹസിക നീന്തല്‍ നടത്തിയ എസ് പി . മുരളീധരനെ ലോക ബ്രദര്‍വുഡ് ദിനത്തോടനുബന്ധിച്ച് വിവേകാനന്ദ കേന്ദ്രം ആദരിച്ചു. വിവേകാനന്ദ പാറയില്‍ നടത്തിയ ചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കന്യാകുമാരിയിലെ നീന്തലിന്റെ ചിത്രങ്ങളും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഫലകവും പാറയില്‍ അനാവരണം ചെയ്തു. എളിയ ജിവിത സാഹചര്യത്തില്‍ നിന്നു വളര്‍ന്ന് കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിച്ച മുരളീധരന്റെ കന്യാകുമാരി നിന്തലിനെക്കുറിച്ചുള്ള ഫോട്ടോ ഗാലറി വിവേകാനന്ദ പാറ സന്ദര്‍ശിക്കുന്നവര്‍ക്കു മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമാകും എന്ന് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സൂചിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ചാണ് 2013 ൽ അദ്ദഹേത്തിന്റെ സന്ദേശങ്ങളും, വീക്ഷണങ്ങളും പുതു തലമുറയയില്‍ പ്രചരിപ്പിക്കുന്നതിനായി മുരളീധരന്‍ പാറയ്ക്കു ചുറ്റും ഒന്നര കിലോമീറ്റര്‍ സാഹസിക നീന്തല്‍ നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന വന്‍ തിരമാലകള്‍ തുടര്‍ച്ചയായി പാറയില്‍ അടിക്കുന്നിടത്താണ് മുരളീധരന്‍ സാഹസിക നീന്തല്‍ നടത്തിയത്. ഈ ദൗത്യം…

    Read More »
  • Local

    നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

    കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പുലര്‍ച്ചെ അ‌ഞ്ച് മണിക്ക് മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകൾ.  

    Read More »
  • NEWS

    ഖത്തറിൽ മലയാളി ബാലിക സ്‌കൂൾ ബസിനുള്ളിൽ മരണപ്പെട്ടു

    ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരണപ്പെട്ടു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസ(4 വയസ്സ്)യാണ് മരിച്ചത്. കുട്ടിയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സിൽ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാർത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നും കുടുംബവുമായി അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. അകത്ത് കുട്ടിയുടെ സാന്നിധ്യം അറിയാത്തതിനാൽ പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് നിർത്തിയത്. രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിച്ച് കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് ലഭ്യമായ വിവരം. അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം…

    Read More »
  • India

    ഭർത്താവും മകനും ഒഴുക്കിൽ പെട്ടത് കണ്ട് സൗപര്‍ണികയില്‍ ചാടിയ വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖറിൻ്റെ മൃതദേഹം കണ്ടെത്തി

    മൂകാംബിക സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.   ഭര്‍ത്താവും മകനും ഒഴുക്കില്‍ വീണത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ചാന്തിയുടെ ഭര്‍ത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ചാന്തി ശേഖറോടൊപ്പം ഭര്‍ത്താവ് മുരുകനും മകന്‍ ആദിത്യനും സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Tech

    വീചാറ്റ് സ്വകാര്യ വിവരങ്ങള്‍ ചൈനയിലേക്ക് അയക്കുന്നു; പുതിയ വെളിപ്പെടുത്തല്‍

    വ്യക്തിഗത ഡേറ്റയും ബ്രൗസിങ് ഹിസ്റ്ററിയും ചൈനയിലേക്ക് അയക്കപ്പെടുമെന്ന് വിദേശ ഉപയോക്താക്കൾക്ക് വീചാറ്റ് (WeChat) മുന്നറിയിപ്പ് നൽകി. പുറത്തുള്ള ഉപയോക്താക്കളുടെ ഡേറ്റ ചൈനയ്ക്കുള്ളിലെ സെർവറുകളിൽ സൂക്ഷിക്കുമെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വീചാറ്റിന്റെ മുന്നറിയിപ്പ്. നിരവധി വിദേശ വീചാറ്റ് ഉപയോക്താക്കൾക്ക് സെപ്റ്റംബർ 6ന് ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഡേറ്റ (ഉൾപ്പെടെ) ലൈക്കുകൾ, അഭിപ്രായങ്ങൾ, ബ്രൗസിങ്, സേർച്ചിങ് ഹിസ്റ്ററി, കണ്ടെന്റ് അപ്‌ലോഡുകൾ മുതലായ വിവരങ്ങൾ ചൈനയിലെ സെർവറുകളിലേക്ക് മാറ്റുമെന്നാണ് മുന്നറിയിപ്പ്. മിസ് ക്രൂക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിൽ താമസിക്കുന്ന ഒരു യൂട്യൂബർക്ക് ഇതേ മെസേജിന്റെ ഫ്രഞ്ച് വിവർത്തനം ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് പറഞ്ഞതായി ആർഎഫ്എ റിപ്പോർട്ട് ചെയ്തു. ക്ലിക്കുചെയ്‌തപ്പോൾ മെസേജ് പോപ്പ് അപ്പ് ചെയ്‌തു, ഉടനെ ഓട്ടമാറ്റിക്കായി റദ്ദാക്കുക എന്നതിൽ ക്ലിക്കുചെയ്‌തു എന്നും അവർ പറഞ്ഞു. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വ്യക്തമാകുകയാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. ഈ നീക്കം വലിയ തോതിലുള്ള ചൈനീസ് പൗരന്മാരെയും വിദേശത്ത് താമസിക്കുന്ന പ്രവാസികളെയും…

    Read More »
  • India

    തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകൾ തൂരിഗൈ സ്വവസതിയിൽ തൂങ്ങി മരിച്ചു

    ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയും സ്ത്രീകള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാസികയുടെ പത്രാധിപയുമായ തൂരിഗൈ (28) യെ സ്വന്തം വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവിയും ഗാനരചയിതാവുമായ കബിലന്റെ മകളാണ് തൂരിഗൈ. തിരുപ്പൂര്‍ കുമാരന്‍ സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എം ബി എക്കാരിയാണ് തൂരിഗൈ. സ്ത്രീകള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാസികയുടെ രണ്ടാം വാര്‍ഷികാഘോഷമായിരുന്നു അടുത്ത ദിവസം. അതിന്റെ ഭാഗമായി മദ്രാസ് ഐ ഐ ടിയില്‍ അവാര്‍ഡുദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിച്ചു കൊണ്ട് തൂരിഗൈ മരണം വരിച്ചത്.

    Read More »
  • NEWS

    പല ലിങ്കുകളും അറിയാതെ പോലും ക്ലിക്ക് ചെയ്യരുത്, പണി ഉറപ്പ്

    വിരൽത്തുമ്പിൽ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു എന്നതാണ് പുതിയ കാലത്തിൻ്റെ പ്രത്യേകത. അതിന് ഗുണങ്ങൾക്കൊപ്പം ചില ദോഷങ്ങളുമുണ്ട്. അത്തരം ചതിയുടെയും തട്ടിപ്പുകളുടെയും കഥകൾ പതിവായി നാം കേൾക്കാറുമുണ്ട്. ഇതാ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് കനത്ത മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രമും ടിക്ടോക്കും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍, ഉപയോക്താക്കളുടെ ബ്രൗസിങ് ഡാറ്റ നിരീക്ഷിക്കുന്നുണ്ടത്രേ. മുന്‍പൊക്കെ ഏതെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒരു വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് വന്നാല്‍ അത് ഓപ്പണ്‍ ചെയ്യുന്നത് പുറമെയുള്ള ബ്രൗസറിലായിരിക്കും. ഇപ്പോള്‍ നേരെ തിരിച്ചാണ്. ഏതാണോ ആപ്പ് അതിനുള്ളില്‍ തന്നെ ലിങ്ക് ഓപ്പണ്‍ ചെയ്യാനാകും. ചുരുക്കി പറഞ്ഞാല്‍ പുറമെയുള്ള ബ്രൗസറിലേക്ക് ലിങ്ക് വിടുന്നില്ല. ഐ.ഒ.എസില്‍ ആപ്പിളിന്റെ സഫാരിയിലെ വെബ്കിറ്റ് (WebKit) ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാമും ടിക്ടോക്കും ലിങ്ക് തുറക്കുന്നത്. ആപ്പുകളുടെ ഡവലപ്പര്‍മാര്‍ക്ക് വെബ്കിറ്റ് ക്രമീകരിക്കാനും അതില്‍ സ്വന്തം ജാവാസ്‌ക്രിപ്റ്റ് കോഡ് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും എന്നുമാണ് കണ്ടെത്തല്‍. ഇത്തരം സുരക്ഷ വീഴ്ചകള്‍ ചൂണ്ടികാണിക്കുന്ന ഫെലിക്സ് ക്രൗസാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കാണുന്ന ലിങ്ക് തുറക്കുമ്പോള്‍ അതിലേക്ക് ഒരു…

    Read More »
Back to top button
error: