IndiaNEWS

തൂക്കം 12 കിലോഗ്രാം, ഒരു ലഡ്ഡുവിന് 45 ലക്ഷം രൂപ! പ്രത്യേകതകള്‍ അറിയുക

ലഡ്ഡു ഗണപതി ക്ഷേത്രങ്ങളിലെ സവിശേഷമായ പ്രസാദമാണ്. സാധാരണ താങ്ങാനാവാത്ത വിലയൊന്നും ഒരിടത്തും ലഡ്ഡുവിന് ഇടാക്കാറുമില്ല. എന്നാല്‍ ഹൈദരാബാദിലെ ഒരു ക്ഷേത്രത്തിലെ ലഡ്ഡു ലേലം ഭക്തരെ ഒന്നടങ്കം ഞെട്ടിച്ചു. ഗണപതി പ്രസാദമെന്ന് ഭക്തര്‍ വിശ്വസിക്കുന്ന ലഡ്ഡു ഇവിടെ ലേലം വിളിയിലൂടെ ഒരു ഭക്തന്‍ സ്വന്തമാക്കിയത് 45 ലക്ഷം രൂപയ്ക്കാണ്. 12 കിലോഗ്രാം തൂക്കമുള്ള ലഡ്ഡുവാണ് റെക്കോര്‍ഡ് വിലയില്‍ ലേലം പോയത്.

ഹെദരാബാദിലെയും സെക്കന്തരാബാദിലെയും മാത്രമല്ല തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ഏറ്റവും വില കൂടിയ ലേലമാണിത്. ഗണപതി ക്ഷേത്രങ്ങളിലെ പ്രസാദമായ ലഡ്ഡു ഭഗവാന്റെ അനുഗ്രഹമാണെന്നും ഇത് ഭാഗ്യവും, ഐശ്വര്യവും ആരോഗ്യവും നല്‍കുമെന്നുമാണ് ഭക്തരുടെ വിശ്വാസം.

ഗീതപ്രിയ- വെങ്കട്ട റാവു ദമ്പതികളാണ് 45 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ബാലാപൂര്‍ ലഡ്ഡു 24.60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് കര്‍ഷകനും വ്യപാരിയുമായ വി ലക്ഷ്മ റെഡ്ഡിയാണ്. ലേലം വിളിയിലൂടെ ലഭിച്ച തുക ക്ഷേത്ര പുനരുദ്ധാരണത്തിന് ചെലവഴിക്കും എന്ന് ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: