HealthLIFE

രണ്ടുവയസ് കഴിഞ്ഞ കുട്ടികള്‍ക്ക് നല്‍കേണ്ട അഞ്ച് ഭക്ഷണങ്ങള്‍

പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് എപ്പോഴും കുട്ടികൾക്ക് നൽകേണ്ടത്. ഈ പ്രായത്തില്‍ കുട്ടികൾ കഴിക്കുന്ന ഭക്ഷണം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് നൽകേണ്ടത്.

രണ്ടുവയസ് കഴിഞ്ഞ കുട്ടികള്‍ക്ക് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  1. മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് മുട്ട നല്‍കുന്നത് നല്ലതാണ്.
  2. പാലാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. വിറ്റാമിന്‍ ഡിയും കാത്സ്യവും ധാരാളം അടങ്ങിയ പാല്‍ കുട്ടികളുടെ എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
  3. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ധാരാളം ആന്റിഓക്സിഡന്‍റ്, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ഇവ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കും.
  4. ക്യാരറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്യാരറ്റ് കുട്ടികളുടെ കാഴ്ചശക്തിക്ക് നല്ലതാണ്. കൂടാതെ പല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. അതിനാല്‍ ക്യാരറ്റും കുട്ടികള്‍ക്ക് കൊടുക്കാം.
  5. ഓറഞ്ച് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കുട്ടികളുടെ പ്രതിരോധശേഷിക്ക് നല്ലതാണ്. അതിനാല്‍ ഓറഞ്ചും കുട്ടികള്‍ക്ക് നല്‍കാം.

Back to top button
error: