KeralaNEWS

4 കിലോയുള്ള ഒരു മത്തങ്ങായ്ക്ക് 47000 രൂപ, ഇടുക്കി ചെമ്മണ്ണാറിൽ ഒരു മത്തങ്ങാ ലേലത്തില്‍ വിറ്റ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജനം

  മത്തങ്ങായുടെ മാർക്കറ്റ് വില ഇപ്പോൾ കിലോ 20 രൂപയാണ്. പക്ഷേ അഞ്ചു കിലോയുള്ള മത്തങ്ങാ വിറ്റുപോയത് 47,000 രൂപയ്ക്ക്. അതിശയോക്കിയല്ല, സംഗതി സത്യമാണ്. ഇടുക്കിയിലെ നെടുങ്കണ്ടത്തിനടുത്ത് ചെമ്മണ്ണാറിൽ ഒരു മത്തങ്ങാ ലേലത്തില്‍ വിറ്റ വില കേട്ട് ഞെട്ടിയിരികക്കുകയാണ് ജനങ്ങൾ. 47,000 രൂപയ്‌ക്കാണ് ഓണാഘോഷത്തില്‍ സൗജന്യമായി ലഭിച്ച മത്തങ്ങ ലേലത്തില്‍ പോയത്. ഇടുക്കി ചെമ്മണ്ണാറിലാണ് അവിശ്വസിനീയമായ ഈ കച്ചവടം നടന്നത്.

ഓണാഘോഷത്തോടനുബന്ധിച്ചാണ് ജനകീയ ലേലം നടത്തിയത്. സംഘാടകര്‍ക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് വന്‍ തുകയ്‌ക്ക് വിറ്റുപോയത്. അഞ്ച് കിലോ ഭാരമുള്ള മത്തങ്ങയാണ് ചെമ്മണ്ണാറിലെ യുവാക്കള്‍ സ്വന്തമാക്കിയത്.

Signature-ad

ജനങ്ങള്‍ വാശിയോടെ പങ്കെടുത്ത ലേലത്തില്‍ മത്തങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുരുകയായിരുന്നു.വില കേട്ട് സംഘാടകരും അന്തം വിട്ടു. ലേല ലഹരിക്കിടയില്‍ മഴ തടസ്സം സൃഷ്ടിച്ചെങ്കിലും ആവേശത്തിന് കുറവുണ്ടായില്ല. പൊന്നും വിലയ്‌ക്ക് സ്വന്തമാക്കിയ മത്തങ്ങയുമായി നൃത്തം ചെയ്താണ് യുവാക്കള്‍ വീടുകളിലേക്ക് മടങ്ങിയത്.

ആട്ടം കോഴിയും വാഴകുലയും വന്‍ തുകയ്‌ക്ക് ലേലത്തില്‍ വിറ്റു പോകാറുണ്ടെങ്കിലും മത്തങ്ങ ആദ്യമായാണ് ഭീമമായ തുകയ്‌ക്ക് വിറ്റു പോയതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

Back to top button
error: