IndiaNEWS

സ്വാമി വിവേകാനന്ദന്റെ സാഹസിക നീന്തലിനെ അനുസ്മരിച്ച് എസ് പി മുരളീധരന് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദരം

കന്യാകുമാരി വിവേകാനന്ദ പാറയ്ക്കു ചുറ്റും സാഹസിക നീന്തല്‍ നടത്തിയ എസ് പി . മുരളീധരനെ ലോക ബ്രദര്‍വുഡ് ദിനത്തോടനുബന്ധിച്ച് വിവേകാനന്ദ കേന്ദ്രം ആദരിച്ചു. വിവേകാനന്ദ പാറയില്‍ നടത്തിയ ചടങ്ങ് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കന്യാകുമാരിയിലെ നീന്തലിന്റെ ചിത്രങ്ങളും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഫലകവും പാറയില്‍ അനാവരണം ചെയ്തു.

എളിയ ജിവിത സാഹചര്യത്തില്‍ നിന്നു വളര്‍ന്ന് കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിച്ച മുരളീധരന്റെ കന്യാകുമാരി നിന്തലിനെക്കുറിച്ചുള്ള ഫോട്ടോ ഗാലറി വിവേകാനന്ദ പാറ സന്ദര്‍ശിക്കുന്നവര്‍ക്കു മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമാകും എന്ന് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സൂചിപ്പിച്ചു.

Signature-ad

സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ചാണ് 2013 ൽ അദ്ദഹേത്തിന്റെ സന്ദേശങ്ങളും, വീക്ഷണങ്ങളും പുതു തലമുറയയില്‍ പ്രചരിപ്പിക്കുന്നതിനായി മുരളീധരന്‍ പാറയ്ക്കു ചുറ്റും ഒന്നര കിലോമീറ്റര്‍ സാഹസിക നീന്തല്‍ നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന വന്‍ തിരമാലകള്‍ തുടര്‍ച്ചയായി പാറയില്‍ അടിക്കുന്നിടത്താണ് മുരളീധരന്‍ സാഹസിക നീന്തല്‍ നടത്തിയത്. ഈ ദൗത്യം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി എന്ന നേട്ടവും മുരളീധരന്‍ കരസ്ഥമാക്കി.
വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് എ ബാലകൃഷ്ണന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി ജെ പി കേരളാ ഘടകം സെക്രട്ടറി അഡ്വ, ജെ. ആർ. പത്മകുമാര്‍ മുരളീധരനെ പൊന്നാടയണിയിച്ചു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് എന്‍ ബി, കേരളാ റൂറല്‍ ഒളിംമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ അജിരാജ്കുമാര്‍, കന്യാകുമാരി ജില്ലാ സ്പോർട്ട്സ്മാൻ അസോസിയഷൻ പ്രസിഡന്റ് രമേശ് കുമാർ, സിസ്റ്റർ ഡോ: അർച്ചന ദാസ് , വാദ്യോപക കലാകാരന്‍ ഡോ. ചന്ദ്രബോസ് തുടങ്ങിയവർ സംബന്ധിച്ചു. കേരളാ റൂറല്‍ ഒളിംമ്പിക്‌ അസേസിയേഷന്റെ ഉപഹാരവും മുരളീധരന് നല്കി.
ഇതിനകം തന്നെ ഇന്‍ഡ്യക്കും ശ്രീലങ്കക്കും ഇടയിലുള്ള അതി ദുര്‍ഘടമായ പാക് കടലിടുക്ക് ഉള്‍പ്പെടെ നിരവധി സാഹസിക നീന്തല്‍ നേട്ടങ്ങള്‍ കൈവരിച്ച മുരളിധരന്‍ അടുത്ത വര്‍ഷം ജിബ്രാള്‍ട്ടര്‍ കടലിടുക്കു നീന്തിക്കടക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

Back to top button
error: