NEWS

ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീടം

ദുബായ്: ആഭ്യന്തര സംഘര്‍ഷങ്ങളിലും സാമ്ബത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉഴറുന്ന ശ്രീലങ്ക ജനതയ്ക്ക് ഏഷ്യാ കപ്പ് കിരീട നേട്ടത്തിലൂടെ ആത്മവിശ്വാസത്തിന്റെ നറുനിലവ് സമ്മാനിച്ച്‌ ദസുന്‍ ഷനകയും സംഘവും.
ടൂര്‍ണമെന്റിലെ പ്രാഥമികഘട്ടത്തിലും സൂപ്പര്‍ ഫോറിലും ആധികാരിക ജയത്തോടെ മുന്നേറിയ ശ്രീലങ്ക ഒടുവില്‍ ഞായറാഴ്ച നടന്ന കലാശപ്പോരില്‍ പാക്കിസ്ഥാനെ 23 റണ്‍സിന് തകര്‍ത്താണ് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ഷനകയുടേയും സംഘത്തിന്റെ അവിശ്വസനീയമായ കുതിപ്പ്.

Back to top button
error: