Month: September 2022

  • Kerala

    സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കും. തെക്ക് ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്കു ഒഡിഷക്കു സമീപമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നത്. ഈ സാഹചര്യത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മധ്യ – വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍…

    Read More »
  • Crime

    പ്ലസ് ടു വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ ജീവനൊടുക്കിയനിലയില്‍

    കോഴിക്കോട്: പതിനേഴുവയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അത്തോളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ ഖദീജ റെഹ്ഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് പെണ്‍കുട്ടി തൂങ്ങിമരിച്ചതെന്നാണ് നിഗമനം. ഉറങ്ങാന്‍ കിടന്ന ഖദീജ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ച രണ്ടരയോടെയാണ് വീട്ടുകാരാണ് മുറിക്കകത്ത് പെണ്‍കുട്ടിയെ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പെണ്‍കുട്ടിയെ താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അത്തോളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

    Read More »
  • Local

    ചാലക്കുടിയില്‍ ചുഴലിക്കാറ്റ്; വ്യപാകനാശം

    തൃശൂര്‍: ചാലക്കുടിയില്‍ വിവിധയിടങ്ങളില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം തൃശൂര്‍ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റുണ്ടായിരുന്നു.

    Read More »
  • Crime

    സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിയുടെ തലപൊട്ടി

    കണ്ണൂര്‍: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരുക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരുക്കേറ്റത്. കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് സംഭവം. മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും മധ്യേയാണ് കല്ലേറുണ്ടായത്. അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കണ്ട് തിരിയുന്നതിനിടെയാണു കീര്‍ത്തനയ്ക്കു നേരെ കല്ലേറു കൊണ്ടത്. അമ്മേ… എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതു വശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളം കേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. അതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കി. ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍.പി.എഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി…

    Read More »
  • Local

    കുടിനിര്‍ത്താന്‍ മനസില്ല: ചികത്സയ്ക്ക് പോകാതിരിക്കാന്‍ തെങ്ങില്‍ കയറി യുവാവ്

    പന്തളം: മദ്യപാനം തടയാന്‍ ചികിത്സ നടത്താനുള്ള വീട്ടുകാരുടെ ശ്രമം തിരിച്ചറിഞ്ഞതോടെ പ്രകോപിതനായ യുവാവ് തെങ്ങിന്റെ മുകളില്‍ കയറി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വൈകിയും ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ശ്രമം തുടര്‍ന്നു. ഇന്നലെ ഉച്ചയോടെയാണു സംഭവങ്ങള്‍ക്ക് തുടക്കം. കടയ്ക്കാട് വടക്ക് സ്വദേശിയായ യുവാവിനെയാണു ചികിത്സയ്ക്കു കൊണ്ടു പോകാനായി വീട്ടുകാര്‍ തീരുമാനിച്ചത്. വീട്ടിലേക്ക് ആംബുലന്‍സ് എത്തിയതോടെ യുവാവ് പരിഭ്രാന്തനായി. വീട്ടില്‍ നിന്നിറങ്ങി ഓടി തൊട്ടടുത്ത പുരയിടത്തിലെ തെങ്ങില്‍ കയറുകയായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും യുവാവുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകളോളം ശ്രമം തുടര്‍ന്നെങ്കിലും യുവാവ് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഭാര്യ വീട്ടുകാരെത്തിയാല്‍ ഇറങ്ങാമെന്നു യുവാവ് അറിയിച്ചു. അധികം വൈകാതെ ഇവരെത്തിയെങ്കിലും പിന്നീട് യുവാവ് നിലപാട് മാറ്റി. സ്ഥലത്തെത്തിയ ആളുകളെല്ലാം ഒഴിഞ്ഞു പോയാല്‍ ഇറങ്ങാമെന്നായി പുതിയ ഡിമാന്റ്. അഗ്‌നിരക്ഷാസേന ആളുകളെ ഒഴിപ്പിച്ചെങ്കിലും അതും വിഫലമായി.…

    Read More »
  • India

    തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിന് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മൂന്നാം റാങ്ക്

    ദേശിയ തലത്തിൽ ഐഐടികളിലേക്കു വേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയില്‍ മലയാളിയായ തോമസ് ബിജു മൂന്നാം റാങ്ക് സ്വന്തമാക്കി. തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലും രണ്ടാം റാങ്ക് നേടിയിരുന്നു. ഐഐടി ബോംബെ സോണിലെ ആര്‍ കെ ശിശിറിനാണ് ഒന്നാം റാങ്ക്. 360 ല്‍ 314 മാര്‍ക്കാണ് ശിശിര്‍ നേടിയത്. പെണ്‍കുട്ടികളില്‍ ഐഐടി ഡെല്‍ഹി സോണിലെ തനിഷ്‌ക കബ്രയാണ് ഒന്നാം റാങ്ക് നേടിയത്. കഴിഞ്ഞ ദിവസമാണ് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. jeeadv(dot)ac(dot)in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ ഫലം ലഭ്യമാകും.

    Read More »
  • India

    ഗ്യാന്‍വാപി പള്ളി കേസ്: പ്രാഥമിക വിധി ഇന്ന്

    വാരാണസി: ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി പ്രസ്താവിക്കും. ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന തര്‍ക്കത്തിലാണ് വിധി പറയുക. വിഷയത്തില്‍ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരാണസി ജില്ലാ കോടതിയില്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. പള്ളി പരിസരത്ത് പൂജ നടത്താന്‍ അനുവദിക്കണമെന്നു കാട്ടി നാലു ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരേ അന്‍ജുമാന്‍ ഇന്താസാമിയ കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടാകുക. ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 12 വരെ വിധിപറയുന്നത് ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് മാറ്റിവയ്ക്കുകയായിരുന്നു. ഗ്യാന്‍വാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.  

    Read More »
  • Crime

    വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്കു മതംമാറ്റാന്‍ ശ്രമിച്ചു, ഭര്‍ത്താവിനെതിരേ ക്രിസ്ത്യന്‍ യുവതി

    കൊച്ചി: വീട്ടില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്, ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന ക്രിസ്ത്യന്‍ യുവതിയുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയത്. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. മതംമാറ്റാന്‍ നിരന്തര ശ്രമം നടത്തിയിരുന്നെന്നും യുവതി പറഞ്ഞു. വിവാഹത്തിനു സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന, യുവാവിന്റെ ഭീഷണി മൂലമാണ് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം…

    Read More »
  • India

    ശസ്ത്രക്രിയ മുടങ്ങാതിരിക്കാന്‍ ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍

    ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡോക്ടര്‍ അടിയന്തിര ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ഓടിയത് മൂന്നു കിലോമീറ്റര്‍! സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയില്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയില്‍ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടര്‍ക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍വഴി പുറത്തറിയുന്നത്. ആശുപത്രിയിലെത്താന്‍ മൂന്നു കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് കാര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. സാധാരണ നിലയില്‍ ഇവിടെനിന്ന് ആശുപത്രിയിലെത്താന്‍ പത്തുമിനിറ്റാണ് വേണ്ടത്. എന്നാല്‍, ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് വേണമെന്ന് കണ്ടു. തുടര്‍ന്ന് ഡ്രൈവറെ കാര്‍ ഏല്‍പ്പിച്ച് ഡോക്ടര്‍ ഇറങ്ങി ഓടി. ദിവസവും വ്യായാമം ചെയ്യുന്നതിനാല്‍ മൂന്നു കിലോമീറ്റര്‍ ഓടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലന്‍സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    ജേണലിസ്റ്റ് കോളനിയില്‍ തെരുവ് നായ ആക്രമണം;ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ ദാമോദരന് കടിയേറ്റു

    കണ്ണൂര്‍: കണ്ണൂരില്‍ മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ തെരുവ് നായ ആക്രമണം. ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എ ദാമോദരന് കടിയേറ്റു.തുടര്‍ന്ന് അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.   റോഡ് സൈഡില്‍ നിന്ന നായയാണ് തന്നെ കടിച്ചതെന്ന് ദാമോദരന്‍ പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവു നായകള്‍ അലഞ്ഞു തിരിയുകയാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: