IndiaNEWS

ഗ്യാന്‍വാപി പള്ളി കേസ്: പ്രാഥമിക വിധി ഇന്ന്

വാരാണസി: ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി പ്രസ്താവിക്കും. ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്ന തര്‍ക്കത്തിലാണ് വിധി പറയുക. വിഷയത്തില്‍ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരാണസി ജില്ലാ കോടതിയില്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.

പള്ളി പരിസരത്ത് പൂജ നടത്താന്‍ അനുവദിക്കണമെന്നു കാട്ടി നാലു ഹിന്ദു സ്ത്രീകള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരേ അന്‍ജുമാന്‍ ഇന്താസാമിയ കമ്മിറ്റി നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടാകുക. ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായേക്കാവുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 12 വരെ വിധിപറയുന്നത് ജില്ലാ ജഡ്ജി എ.കെ. വിശ്വേഷ് മാറ്റിവയ്ക്കുകയായിരുന്നു. ഗ്യാന്‍വാപി പള്ളി വഖഫിന്റെ സ്വത്താണെന്നും സ്ത്രീകളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നതുമാണ് പള്ളി കമ്മിറ്റിയുടെ വാദം.

 

Back to top button
error: